/indian-express-malayalam/media/media_files/uploads/2023/04/km-shaji.jpg)
കെഎം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
Malayalam Top News Highlights ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. മലപ്പുറം കുണ്ടൂർ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയിൽ വെച്ചായിരുന്നു മന്ത്രി വീണാ ജോർജ്ജിനെതിരായ കെഎം ഷാജിയുടെ അധിക്ഷേപം.
"അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ്മ വരുന്നത്," ഷാജി പറഞ്ഞിരുന്നു.
ഷാജിക്കെതിരെ ആഞ്ഞടിച്ച് പികെ ശ്രീമതി എംപി ഇന്നലെ രംഗത്തെത്തിയിരുന്നു. ഒരു ആരോഗ്യമന്ത്രിയ്ക്ക് എതിരെയെന്നല്ല ഒരു സ്ത്രീയേയും ഇങ്ങനെ പൊതുമധ്യത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. കെഎം ഷാജി നടത്തിയ പരാമർശം അപലപനീയമാണെന്നും നിരുപാധികം പിൻവലിച്ച് മാപ്പ് പറയണമെന്നും എംപി ആവശ്യപ്പെട്ടു.
- 20:08 (IST) 23 Sep 2023നിപ ബാധയെ തുടർന്ന് പി എസ് സി പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റം
കോഴിക്കോട്: കോഴിക്കോട് നിപ ബാധയെ തുടർന്ന് പി എസ് സി പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റം. കണ്ടെയ്ൻമെന്റ് സോണുകളിലെ പരീക്ഷ കേന്ദ്രങ്ങൾക്കാണ് മാറ്റമുള്ളത്. കോഴിക്കോട് ജിഎച്ച്എസ്എസ് ബേപ്പൂരിലെ സെന്റർ 1 ജിവിഎച്ച്എസ്എസ് കുറ്റിച്ചിറയിലേക്കും, സെന്റർ 2 കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് കുണ്ടുങ്ങലിലേക്കുമാണ് മാറ്റിയത്. മത്സരാർത്ഥികൾക്ക് പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതുക്കിയ കേന്ദ്രങ്ങളിൽ പരീക്ഷക്കെത്താമെന്നും പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. സെപ്റ്റംബര്‍ 26ന് നടക്കേണ്ട് പി എസ് സി പരീക്ഷയുടെ കേന്ദ്രങ്ങളാണ് മാറ്റിയത്.
- 18:45 (IST) 23 Sep 2023ബിഎസ്‌സി നഴ്‌സിങ് സീറ്റുകള്‍ വര്‍ധിപ്പിച്ചു; ഒക്‌ടോബര്‍ 31 വരെ അഡ്മിഷന്‍ നടത്താന്‍ അനുമതി
തിരുവനന്തപുരം: സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 ബിഎസ്‌സി നഴ്‌സിങ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി. ചരിത്രത്തിലാദ്യമായാണ് ബി എസ് സി നഴ്‌സിങ്ങില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്.
ഈ സീറ്റുകളില്‍ ഈ വര്‍ഷം തന്നെ അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നഴ്‌സിങ് മേഖലയിലെ വലിയ സാധ്യത മുന്നില്‍ കണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സിങ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും, മാനദണ്ഡമനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഒപ്പം സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി-പാസ് പോലുള്ള സ്ഥാപനങ്ങളിലും പുതിയ കോളേജുകള്‍ ആരംഭിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്‌സിങ് കോളേജും തിരുവനന്തപുരത്ത് 100 സീറ്റുള്ള പുതിയ ബാച്ചും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ വര്‍ക്കല, നെയ്യാറ്റിന്‍കര, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്പ് എന്നിവടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കുന്നു. സി-പാസിന്റെ കീഴില്‍ കൊട്ടാരക്കരയില്‍ 40 സീറ്റ് നഴ്‌സിങ് കോളേജിന് അനുമതി നല്‍കിയിട്ടുണ്ട്.
- 15:54 (IST) 23 Sep 2023കാരുണ്യ കെ ആർ- 620 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 620 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. KB 873084 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. KL 391890ന് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
- 15:10 (IST) 23 Sep 2023കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുമതി
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിപ കണ്ടെയ്ൻമെന്റ് സോണിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ തുടരാം. നേരത്തെ നിപ രോബാധയുടെ ആശങ്ക ഉയർന്നതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്ലാസുകൾ ഓൺലൈൻ നടത്താൻ മാത്രമായി അനുമതി നൽകിയിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.