/indian-express-malayalam/media/media_files/uploads/2022/12/ep-jayarajan-2.jpg)
ഇ.പി.ജയരാജൻ
Malayalam Top News Highlights:മന്ത്രി സഭാ പുനസംഘന ആലോചനകള്‍ നടന്നിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുന്‍ ധാരണ അനുസരിച്ച് ഘടകകക്ഷി നേതാക്കളായ രണ്ട് എംഎല്‍മാര്‍ മന്ത്രിമരാകും. നാലുപാര്‍ട്ടികള്‍ക്ക് പകുതിസമയം എന്ന ധാരണ മുന്നണിയിലുണ്ട്. അഹമ്മദ് കോവിലും ആന്റണി രാജുവും മാറുമെന്നും അല്ലാത്തതായി വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടികളാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഈ മാസം 20 ന് എല്‍ഡിഎഫ് യോഗം ചേരും പുനസംഘടന ഉറപ്പാണ്. ഗണേഷ് കുമാര്‍ മന്ത്രിയാകുന്നതിന് തടസമൊന്നുമില്ല. എ എന്‍ ഹംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് ആലോചനയിലില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
- 21:10 (IST) 15 Sep 2023ഓപ്പറേഷന്‍ ഫോസ്‌കോസ്: ഒറ്റ ദിവസം നടത്തിയത് 2931 പരിശോധനകള്‍
തിരുവനന്തപുരം: ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവില്‍ ഒറ്റദിവസം 2931 പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഭക്ഷ്യ സംരംഭക സ്ഥാപനങ്ങളിലാണ് വകുപ്പിന്റെ നേതൃത്വത്തില്‍ ലൈസന്‍സ് പരിശോധന നടത്തിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 459 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു. മുന്‍കൂട്ടി അറിയിപ്പ് നല്‍കിയാണ് പരിശോധന നടത്തിയത്. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
- 19:58 (IST) 15 Sep 2023ആദ്യം മരിച്ചയാളിനും നിപ്പയെന്ന് സ്ഥിരീകരണം; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണം 1000 കടന്നു
സ്വകാര്യ ആശുപത്രിയില്‍ ഓഗസ്റ്റ് 30-ാം തീയതി മരിച്ചയാള്‍ക്കും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചികിത്സയ്ക്കായി ശേഖരിച്ചിരുന്ന ഇദ്ദേഹത്തിന്റെ തൊണ്ടയിലെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗബാധിതനായിരുന്നതായി കണ്ടെത്തിയത്. മരച്ച രണ്ടാമത്തെ വ്യക്തിക്ക് നിപ ബാധിച്ചത് ഇദ്ദേഹത്തില്‍ നിന്നാണെന്നാണ് നിഗമനം.
അതേസമയം, പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 30 ആരോഗ്യപ്രവര്‍ത്തകരുടെ ഫലം നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി തുടരും. അടുത്ത ഞായര്‍ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.
- 19:09 (IST) 15 Sep 2023സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തികൂടിയ ന്യുന മർദ്ദം കിഴക്കൻ മധ്യ പ്രദേശിന് മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത നാല് ദിവസത്തിനുള്ളിൽ പടിഞ്ഞാറൻ മധ്യ പ്രദേശ് – ഗുജറാത്തിന് മുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 18:13 (IST) 15 Sep 2023നിപ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ഹൈക്കോടതി
നിപ വ്യാപനം കണക്കിലെടുത്ത് ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദേശം പുറപ്പെടുവിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ദേവസ്വം കമ്മീഷണറുമായി ആലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കാനാണ് ദേവസ്വം ബഞ്ചിൻ്റെ നിർദേശം. കന്നിമാസ പൂജകൾക്കായി ശബരിമല നട ഞായറാഴ്ച തുറക്കാനിരിക്കെയാണ് കോടതിയുടെ നടപടി. ചെക് പോസ്റ്റുകളിലും മറ്റും ഇതര സംസ്ഥാനങ്ങൾ പരിശോധന കർശനമാക്കിയ സാഹചര്യം കണക്കിലെടുത്താണ് വിഷയത്തിൽ കോടതിയുടെ ഇടപെടൽ.ജസ്റ്റീസ് അനിൽ.കെ.നരേന്ദ്രൻ അധ്യക്ഷനായ ബഞ്ച് സ്വമേധയാ ആണ് വിഷയം പരിഗണിച്ചത്
- 12:37 (IST) 15 Sep 2023തമിഴ്‌നാട്ടില്‍ വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ
വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ ‘കലൈഞ്ജർ മഗളിർ ഉരുമൈ’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു.
- 11:47 (IST) 15 Sep 2023വീണാ ജോര്‍ജിനെ മാറ്റി മന്ത്രിസഭയില്‍ എത്തുമോ?പ്രതികരിക്കാനില്ലെന്നു എഎന്‍ ഷംസീര്‍
വീണാ ജോര്‍ജിനെ മാറ്റി മന്ത്രിസഭയില്‍ എത്തുമോയെന്ന ചോദ്യത്തിന് ടിവിയില്‍ കണ്ട വിവരമേ തനിക്കുള്ളുവെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല. ഇത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും എഎന്‍ ഷംസീര്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us