scorecardresearch

Malayalam Top News Highlights: പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

author-image
Christy Babu
New Update
Pakistan | Blast | News

പ്രതീകാത്മക ചിത്രം

Malayalam Top News Highlights: മണ്ണുത്തി (തൃശൂർ)∙ കുടുംബവഴക്കിനെതുടർന്ന് പിതാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസന്റെ മകൻ ജോജി (38), ജോജിയുടെ മകൻ ടെൻഡുൽക്കർ (12) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജിയും ചികിത്സയിലാണ്. ആത്മഹത്യക്ക് ശ്രമിച്ച ജോൺസൺ തൃശൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.

Advertisment

കുടുംബ വഴക്കിനെ തുടര്‍ന്ന് ജോജിയുടെ പിതാവ് ജോണ്‍സന്‍ (58) ആണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. രണ്ടു വർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി അയൽക്കാർ പറയുന്നു.

അപകടത്തിൽ ജോൺസനും സാരമായി പൊള്ളലേറ്റു. സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി. വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.


  • 21:28 (IST) 14 Sep 2023
    നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 950 പേര്‍, 15 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു

    തിരുവനന്തപുരം: നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ ആരോഗ്യ വകുപ്പ്. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

    നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 950 പേര്‍, 15 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു


  • 19:38 (IST) 14 Sep 2023
    സോളാര്‍ ഗൂഢാലോചന: ഗണേഷ് കുമാറിന്റെ പങ്കുള്‍പ്പടെ സിബിഐ അന്വേഷിക്കണമെന്ന് സുധാകരന്‍

    സോളാര്‍ കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    “സോളാര്‍ കേസില്‍ ഗൂഢാലോചന നടന്നെന്ന് സിബിഐ തന്നെയാണ് കണ്ടെത്തിയത്. അതു സിബിഐ അല്ലേ അന്വേഷിക്കേണ്ടത്. ഗുഢാലോചന ഉണ്ടെന്ന റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കുകയാണോ വേണ്ടത്? ആ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കേണ്ടത് സിബിഐയുടെ ഉത്തരവാദിത്തമല്ലേ?,” സുധാകരന്‍ ചോദിച്ചു.


  • 18:48 (IST) 14 Sep 2023
    മുംബൈയില്‍ വിമാനം റണ്‍വെയില്‍ തെന്നിമാറി

    മുംബൈ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുന്നതിനിടെ എട്ട് യാത്രക്കാരുമായി ഒരു വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. മൂന്ന് പേർക്ക് പരിക്കേറ്റതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇന്ത്യ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അപകടം.


  • 16:05 (IST) 14 Sep 2023
    നിപ: ആരോഗ്യവകുപ്പ് ജാഗ്രത പാലിച്ചില്ല: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കാത്തതു കൊണ്ടാണ് നിപ ആവർത്തിച്ച് വരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന് ചുറ്റുമുള്ള പേരാമ്പ്രയിലെ പ്രദേശങ്ങളിൽ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഒരു മുൻകരുതലുമെടുക്കാത്തത് ഞെട്ടിക്കുന്നതാണ്. നിപ വരാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഓരോ വർഷവും നിരീക്ഷണം ശക്തമാക്കേണ്ടതായിരുന്നിട്ടും ഒന്നും നടന്നില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ പരാജയമാണ് രോഗം വീണ്ടും വീണ്ടും വരാൻ കാരണമെന്ന് വ്യക്തമാണ്. പ്രദേശത്തെ പനിയുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കാൻ പോലും ആരോഗ്യവകുപ്പ് തയ്യാറായില്ല. നിപയെ പ്രതിരോധിക്കാനുള്ള ബാലപാഠം പോലും സർക്കാർ അവലംബിച്ചില്ലെന്നത് ഖേദകരമാണ്. 1967ലെ സ്റ്റാഫ് ക്വോട്ട തന്നെയാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇപ്പോഴുമുള്ളത്. ആരോഗ്യപ്രവർത്തകർ ഇല്ലാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകാനുള്ള പ്രധാന കാരണം. എൻഎച്ച്എമ്മിന്റെ ആരോഗ്യപ്രവർത്തകരും കേന്ദ്രഫണ്ടും മാത്രമാണ് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് ലഭിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ആരോഗ്യമേഖലയിൽ വേണ്ടത്ര സ്റ്റാഫുകളെ പോലും നിയമിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.


  • 11:55 (IST) 14 Sep 2023
    നിപ: വയനാട്ടിലും ജാ​ഗ്രതാ നിർദ്ദേശം

    വയനാട്: കുറ്റ്യാടി മേഖലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത നിർദേശം നൽകി. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ പൊതുപരിപാടിക്ക് എത്തുന്നവർ മാസ്ക് ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കണ്ടയിൻമെന്റ് സോണിലോ അതിന് സമീപത്തോ ഉള്ളവർ വയനാട്ടിൽ ജോലി ചെയ്യുന്നവരാണെങ്കിൽ യാത്ര ഒഴിവാക്കണമെന്നും കളക്ടർ രേണുരാജ് അറിയിച്ചു. അതേ സമയം, കോഴിക്കോട് ആശുപത്രിയിൽ നിപ്പ ബാധിച്ചു ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം.


  • 11:49 (IST) 14 Sep 2023
    കേന്ദ്രസംഘം കോഴിക്കോട്ട്; 11 സാംപിളുകളുടെ ഫലം ഇന്ന്

    കോഴിക്കോട്: നിപ്പ ബാധയെതുടർന്ന് രണ്ടു പേർ മരിച്ചതോടെ പ്രദേശം കനത്ത ജാഗ്രതയിലാണ്. രോഗബാധിതരായ 11 പേരുടെ പരിശോധനാ ഫലം ഇന്നെത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളുടെ ഫലമാണ് ഇന്നെത്തുക. അതിനിടെ, കേന്ദ്രസംഘം കോഴിക്കോട്ട് എത്തി. ഇവർ ആരോഗ്യ വകുപ്പ് അധികൃതരുമായി യോഗം ചേരുകയാണ്.


  • 10:37 (IST) 14 Sep 2023
    സംസ്ഥാനങ്ങളിൽ സീറ്റ് പങ്കിടൽ ചർച്ചകൾ ആരംഭിക്കാൻ ‘ഇന്ത്യ’ സഖ്യം

    ന്യൂഡൽഹി: ബോർഡോ യൂണിഫോം ഫോർമുലയോ ഇല്ലാതെ സംസ്ഥാന തലത്തിൽ തിരഞ്ഞെടുപ്പ് സീറ്റ് പങ്കിടൽ പ്രക്രിയ ആരംഭിക്കാൻ 28 അംഗ പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക് ബുധനാഴ്ച തീരുമാനിച്ചു. വ്യത്യസ്‌ത കക്ഷികൾ തമ്മിലുള്ള ചർച്ചകൾ നടക്കും. ഒക്‌ടോബർ ആദ്യവാരം തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലിൽ ആദ്യ സംയുക്ത പൊതുയോഗം നടത്താനും പ്രതിപക്ഷ സഖ്യം തീരുമാനിച്ചു. Read More


News Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: