/indian-express-malayalam/media/media_files/uploads/2023/06/private-bus.jpg)
ഫയൽ ചിത്രം
Malayalam Top News Highlights: തിരുവനന്തപുരം: നവംബർ 21 മുതൽ അനിശ്ചിതകാല സമരമെന്ന് ആവർത്തിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കുന്ന സാഹചര്യത്തിൽ, ​ഗതാ​ഗത മന്ത്രിക്കെതിരെ ബസ് ഉടമകൾ പ്രതിഷേധം രേഖപ്പെടുത്തി.
സീറ്റ് ബെൽറ്റും ക്യാമറയും നവംബർ ഒന്നിനകം വെക്കാൻ പറ്റില്ലെന്നും, ഏപ്രിൽ വരെ സമയം നീട്ടി നൽകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. ഒക്ടോബർ 31ലെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബസ് ഉടമകൾ നിലപാട് വ്യക്തമാക്കി.
വിദ്യാർഥികളുടെ യാത്രാക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
- 18:33 (IST) 28 Oct 2023മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിപ്പിക്കാമായിരുന്നു; സുരേഷ് ഗോപിയെ പിന്തുണച്ച് ബിജെപി
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ബിജെപി. പരസ്യമായി മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിപ്പിക്കേണ്ടതായിരുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കരിവന്നൂരിൽ പ്രതിഷേധിച്ചതിന്റെ പ്രതികാരം തീർക്കാൻ സുരേഷ് ഗോപിക്കെതിരെ സിപിഎം ഗൂഢാലോചന നടത്തുകയാണെന്ന് ശോഭാ സുരേന്ദ്രനും വിമർശിച്ചു. സുരേഷ് ഗോപി പിതൃതുല്യമായ വാത്സല്യത്തോടെയാണ് പെരുമാറിയതെന്ന് ഗോവ ഗവർണർ ശ്രീധരൻ പിള്ളയും പറഞ്ഞു.
- 16:46 (IST) 28 Oct 2023സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക പൊലിസിൽ പരാതി നൽകി
തന്നോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക പൊലിസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. കമ്മിഷണർ പരാതി നടക്കാവ് പൊലിസിന് കൈമാറി.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us