scorecardresearch

Malayalam Top News Highlights: സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക്

നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു.

നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു.

author-image
WebDesk
New Update
private bus, kerala, ie malayalam

ഫയൽ ചിത്രം

Malayalam Top News Highlights:സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്, ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കിനല്‍കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ് വ്യവസായം നിലനിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ക്യാമറയും സീറ്റ് ബെല്‍റ്റും ബസുകളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ബസുടമകള്‍ പറഞ്ഞു. നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു.

Advertisment

വയനാട്ടിൽ നിപ്പ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ഐസിഎംആർ; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

വയനാട്ടിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ജാഗ്രത പാലിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തി​ൽ അറിയിച്ചു. ബത്തേരി, മാനന്തവാടി മേഖലകളിലാണ് വൈറസ് സാന്നിധ്യമുള്ളത്.

കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് നിപ വൈറസ് കണ്ടെത്തുന്നത് കൊണ്ടും, ഈ പ്രവർത്തനങ്ങൾ തുടർച്ചയായി കേരളത്തിൽ​ നടക്കുന്നത് കൊണ്ടും, സർക്കാർ ഇതിനെ കരുതലോടെ കാണുന്നുവെന്ന് മാത്രമേയുള്ളൂവെന്ന് വീണാ ജോർജ് പറഞ്ഞു. "കോഴിക്കോടും മരുതോങ്കര ഭാഗങ്ങളിലും നിപയുടെ ആന്റിബോഡി കണ്ടതായി ഐസിഎംആർ കഴിഞ്ഞ ദിവസം അറിയിച്ചതാണ്. നിപയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സിസ്റ്റമാറ്റിക്കായി കോഴിക്കോടും വയനാടും ഒരുപോലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്," ആരോഗ്യമന്ത്രി പറഞ്ഞു.

Advertisment

  • 21:29 (IST) 25 Oct 2023
    കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ്; സേവനങ്ങള്‍ പുനരാരംഭിച്ച് ഇന്ത്യ

    ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയില്‍ കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് സേവനങ്ങള്‍ പുനരാരംഭിച്ച് ഇന്ത്യ. എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്. Readmore


  • 20:26 (IST) 25 Oct 2023
    മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

    മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഈ വർഷം ഒമ്പത് കുട്ടികൾക്കും 38 മുതിർന്നവർക്കും രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു


  • 19:26 (IST) 25 Oct 2023
    ലോകപ്പില്‍ അതിവേഗ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ഗ്ലെന്‍ മാക്‌സവെല്‍

    ലോകകപ്പില്‍ ഓസ്‌ട്രേലിയ -നെതര്‍ലെന്‍ഡ്‌സ് മത്സരത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് കൂടി പിറന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40 പന്തില്‍ സെഞ്ചുറി തികച്ച് ഗ്ലെന്‍ മാക്സ്വെല്‍ ഏകദിന ലോകകപ്പ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി. ടീം ടോട്ടല്‍ 266/4 എന്ന നിലയില്‍ നില്‍ക്കെ 40-ാം ഓവറില്‍ ബാറ്റിങ്ങിന് ഇറങ്ങിയ മാക്‌സവെല്‍ തന്റെ ഇന്നിംഗ്‌സിന്റെ അവസാന പകുതിയില്‍ ഗിയര്‍ മാറ്റി 20 പന്തില്‍ 34 റണ്‍സ് നേടിയ താരം 40 പന്തില്‍ 101 റണ്‍സ് നേടി.


  • 16:16 (IST) 25 Oct 2023
    സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകള്‍ പണിമുടക്കും

    സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്, ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കിനല്‍കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ് വ്യവസായം നിലനിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ക്യാമറയും സീറ്റ് ബെല്‍റ്റും ബസുകളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ബസുടമകള്‍ പറഞ്ഞു. നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു.


  • 16:10 (IST) 25 Oct 2023
    സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകള്‍ പണിമുടക്കും

    സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്, ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കിനല്‍കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ് വ്യവസായം നിലനിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ക്യാമറയും സീറ്റ് ബെല്‍റ്റും ബസുകളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ബസുടമകള്‍ പറഞ്ഞു. നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു.


  • 15:53 (IST) 25 Oct 2023
    സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കാണ് സാധ്യത ഒക്ടോബര്‍ 25, 29 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴക്കാണ് സാധ്യത. ശക്തമായ മഴ കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. Readmore


  • 15:33 (IST) 25 Oct 2023
    പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്നാക്കണം എന്‍സിഇആര്‍ടി നിര്‍ദ്ദേശം

    പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്നാക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി). 2022 ലെ സോഷ്യല്‍ സയന്‍സ് കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്നും ചെയര്‍മാന്‍ പ്രൊഫ.സി.ഐ. ഐസക് പറഞ്ഞു. Readmore


  • 14:19 (IST) 25 Oct 2023
    വാളയാർ കേസിലെ പ്രതി മരിച്ച നിലയിൽ

    വാളയാർ കേസിലെ പ്രതി എം. മധു തൂങ്ങിമരിച്ച നിലയിൽ. ഇയാൾ ജോലിചെയ്യുന്ന ആലുവ ഇടത്തലയിലെ ഫാക്ടറിയിലാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയാണ് മരിച്ച മധു.


Veena George Nipah Virus Kozhikode Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: