/indian-express-malayalam/media/media_files/uploads/2023/10/Thamarassery.jpg)
താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്; വലഞ്ഞ് യാത്രക്കാര്‍
Malayalam Top News Live Updates: താമരശ്ശേരി ചുരത്തില്‍ ഇന്നലെ ഉച്ച മുതലുണ്ടായ ഗതാഗത കുരുക്ക് അഴിയാതെ തുടരുന്നു. അവധി ദിനങ്ങളായതിനാല്‍ വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതാണ് ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാക്കിയത്. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാല്‍ കുരുക്ക് വര്‍ധിക്കുന്ന സ്ഥിതിയാണ്.
ഇന്നലെ ഉച്ചയോടെ എട്ടാം വളവില്‍ ലോറി കുടുങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ക്രെയിനിന്റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി നീക്കം ചെയ്തത്. അപ്പോള്‍ മുതല്‍ തുടങ്ങിയ കുരുക്ക് നിരവധി യാത്രക്കാരെയാണ് വലച്ചത്. താമരശ്ശേരി മുതലും ചുണ്ടേല്‍ മുതലും വാഹനങ്ങളുടെ നീണ്ട നിരയാണ് കുടുങ്ങി കിടക്കുന്നത്. വാഹനങ്ങളില്‍ വരുന്നവര്‍ ഭക്ഷണവും വെള്ളവും കരുതണമെന്നു ചുരം സംരക്ഷണ മുന്നണി അറിയിച്ചിട്ടുണ്ട്.
- 21:06 (IST) 23 Oct 2023ഐഎഫ്എഫ്ഐയിൽ ഉദ്ഘാടന ചിത്രമാകാനൊരുങ്ങി മലയാള സിനിമ 'ആട്ടം'
ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയില്‍ ഈ വര്‍ഷം ഉദ്ഘാടന ചിത്രമായി മലയാള സിനിമയായ 'ആട്ടം' തിരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 25 സിനിമകളിൽ ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടിയത്. ആനന്ദ് ഏകർഷിയാണ് ആട്ടത്തിന്റെ സംവിധായകൻ. ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇരട്ട ( രോഹിത് എംജി കൃഷ്ണൻ), കാതൽ ( ജിയോ ബേബി ), മാളികപ്പുറം ( വിഷ്ണു ശശി ശങ്കർ), ന്നാ താൻ കേസ് കൊട് ( രതീഷ് ബാലകൃഷ്ണ പൊതുവാൾ ), പൂക്കാലം ( ഗണേഷ് രാജ് ) എന്നിവയും, മുഖ്യധാരാ സിനിമാ വിഭാഗത്തിൽ 2018 ( (ജൂഡ് ആന്റണി ജോസഫ്) എന്നിവയും ഇടം നേടി.
- 21:04 (IST) 23 Oct 2023കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയെ പെരുമ്പാവൂർ പൊലിസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീൻ ആണ് അറസ്റ്റിലായത്. പെരുമ്പാവൂരിൽ നിന്ന് തൃശ്ശൂരിലേക്കുള്ള ബസിൽ ഉച്ചയ്ക്കായിരുന്നു സംഭവം. യുവതിയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് സഹയാത്രികർ ഇടപെട്ടാണ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂർ പൊലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
- 17:34 (IST) 23 Oct 2023കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു
കർണാടകയിലെ കോലാറിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്‍പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ശ്രീനിവാസ്‍പുരയിലെ ഹൊഗലെഗെരെ റോഡിൽ റോഡ് നിർമാണ ജോലികൾ പരിശോധിക്കാൻ എത്തിയപ്പോഴാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. വയറിലും കഴുത്തിലും നെഞ്ചിലും ആഴത്തിൽ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചിരുന്നു. കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടേയും മുൻ സ്പീക്കർ രമേശ് കുമാറിന്റേയും അടുത്ത അനുയായി ആണ് ശ്രീനിവാസ്. സംഭവത്തിൽ ശ്രീനിവാസ് പുര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
- 17:33 (IST) 23 Oct 2023കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു
കർണാടകയിലെ കോലാറിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്‍പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ശ്രീനിവാസ്‍പുരയിലെ ഹൊഗലെഗെരെ റോഡിൽ റോഡ് നിർമാണ ജോലികൾ പരിശോധിക്കാൻ എത്തിയപ്പോഴാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. വയറിലും കഴുത്തിലും നെഞ്ചിലും ആഴത്തിൽ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചിരുന്നു. കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെയും മുൻ സ്പീക്കർ രമേശ് കുമാറിന്റേയും അടുത്ത അനുയായി ആണ് ശ്രീനിവാസ്. സംഭവത്തിൽ ശ്രീനിവാസ് പുര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
- 17:32 (IST) 23 Oct 2023കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു
കർണാടകയിലെ കോലാറിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്‍പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ശ്രീനിവാസ്‍പുരയിലെ ഹൊഗലെഗെരെ റോഡിൽ റോഡ് നിർമാണ ജോലികൾ പരിശോധിക്കാൻ എത്തിയപ്പോഴാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. വയറിലും കഴുത്തിലും നെഞ്ചിലും ആഴത്തിൽ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചിരുന്നു. കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടേയും മുൻ സ്പീക്കർ രമേശ് കുമാറിന്റേയും അടുത്ത അനുയായി ആണ് ശ്രീനിവാസ്. സംഭവത്തിൽ ശ്രീനിവാസ് പുര പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
- 14:05 (IST) 23 Oct 2023മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്നതാണ് വിഷയം; 2017 കൈപ്പറ്റിയ പണത്തിന് നികുതിയടച്ചതെങ്ങനെയെന്ന് മാത്യു കുഴല്‍നാടന്‍
മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയുടെ കമ്പനിയായ എക്‌സാലോജിക് സിഎംആര്‍എലില്‍ നിന്നു വാങ്ങിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചെന്ന് ധനവകുപ്പ് വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ജിഎസ്ടി അടച്ചോ ഇല്ലയോ എന്നതല്ല മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്നതാണ് പ്രധാന വിഷയമെന്നും മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. Readmore
- 13:24 (IST) 23 Oct 2023പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല; ബിജെപി വിട്ട് നടി ഗൗതമി
ബിജെപിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ ബിജെപി വിടുന്നതായി നടി ഗൗതമി. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും രാജിക്കത്തില്‍ ഗൗതമി ആരോപിച്ചു. Readmore
- 12:00 (IST) 23 Oct 2023ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
കുതിരാന്‍ തുരങ്കത്തിനുള്ളിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി വിനു(24)വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എളനാട് സ്വദേശി മിഥുനെ (17) ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- 10:41 (IST) 23 Oct 2023താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്; വലഞ്ഞ് യാത്രക്കാര്‍
താമരശ്ശേരി ചുരത്തില്‍ ഇന്നലെ ഉച്ച മുതലുണ്ടായ ഗതാഗത കുരുക്ക് അഴിയാതെ തുടരുന്നു. അവധി ദിനങ്ങളായതിനാല്‍ വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതാണ് ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാക്കിയത്. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാല്‍ കുരുക്ക് വര്‍ധിക്കുന്ന സ്ഥിതിയാണ്. ഇന്നലെ ഉച്ചയോടെ എട്ടാം വളവില്‍ ലോറി കുടുങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ക്രെയിനിന്റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി നീക്കം ചെയ്തത്. അപ്പോള്‍ മുതല്‍ തുടങ്ങിയ കുരുക്ക് നിരവധി യാത്രക്കാരെയാണ് വലച്ചത്. താമരശ്ശേരി മുതലും ചുണ്ടേല്‍ മുതലും വാഹനങ്ങളുടെ നീണ്ട നിരയാണ് കുടുങ്ങി കിടക്കുന്നത്. വാഹനങ്ങളില്‍ വരുന്നവര്‍ ഭക്ഷണവും വെള്ളവും കരുതണമെന്നു ചുരം സംരക്ഷണ മുന്നണി അറിയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.