/indian-express-malayalam/media/media_files/uploads/2022/08/Child-Abuse-POCSO.jpg)
പ്രതീകാത്മക ചിത്രം
Malayalam Top News Live Updates: പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് സംശയിക്കപ്പെടുന്ന രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ സജാലാൽ ഉബൈദുള്ള എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരമാണ് കേസെടുത്തത്.
കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായി എറണാകുളം റൂറൽ എസ് പി അറിയിച്ചു. ബലാത്സംഗം, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലൈവുഡ് ഫാക്ടറിയിൽ വെച്ചാണ് സംഭവം. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ പൊലിസ് പുറത്തുവിട്ടിട്ടില്ല.
- 19:53 (IST) 21 Oct 2023മാസപ്പടി വിവാദത്തിന് മുമ്പേ വീണ വിജയന്റെ കമ്പനി നികുതി അടച്ചെന്ന് റിപ്പോർട്ട്
സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടിക്ക് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി ഐജിഎസ് ടി അടച്ചതായി ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട്. മാസപ്പടി വിവാദത്തിന് മുമ്പ് തന്നെ പണമടച്ചുവെന്നാണ് റിപ്പോർട്ടെങ്കിലും എത്ര തുകയെന്ന് പറയുന്നില്ല. തുക അടച്ചിരുന്നെങ്കിൽ വീണയോ കമ്പനിയോ ഇതുവരെ രേഖകൾ പുറത്തുവിടാതിരിക്കാൻ കാരണമെന്തെന്ന് വ്യക്തമല്ല. നികുതി അടച്ചതിന്റെ രേഖകൾ പുറത്തുവിടണമെന്ന് പരാതി ഉന്നയിച്ച മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടു.
- 19:24 (IST) 21 Oct 2023നെതർലന്‍ഡ്സിനെ 5 വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ആദ്യ ജയം
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതർലന്‍ഡ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ആദ്യ ജയം നേടി ശ്രീലങ്ക. നെതർലന്‍ഡ്സ് ഉയർത്തിയ 263 റണ്‍സ് വിജയലക്ഷ്യം 10 പന്ത് ബാക്കി നില്‍ക്കെയാണ് ലങ്ക മറികടന്നത്. അർദ്ധ സെഞ്ചുറി നേടിയ സദീര സമരവിക്രമയും (91), പാതും നിസങ്കയുമാണ് (54) ലങ്കയ്ക്കായി തിളങ്ങിയത്.
- 12:04 (IST) 21 Oct 2023ഭാര്യയേയും മകനേയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി
വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയേയും മകനേയും വെട്ടിക്കൊന്ന് ​ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഷാജുവിനെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us