/indian-express-malayalam/media/media_files/uploads/2023/10/munnar.jpg)
മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു
Malayalam Top News Higjlights:മൂന്നാര്‍: സര്‍ക്കാര്‍ മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു. തഹസില്‍ദാറുടെ നേതൃത്വത്തിലെത്തിയ സംഘം അതിരാവിലെയാണ് കയ്യേറ്റമൊഴിപ്പിച്ചത്. ചിന്നക്കനാലില്‍ 5 ഏക്കര്‍ കയ്യേറ്റം ഒഴിപ്പിച്ചു. ജില്ലാ കലക്ടര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട കയ്യേറ്റ സ്ഥലത്തെ ഏലത്തോട്ടമാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച സ്ഥലത്ത് ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു.
കയ്യേറ്റങ്ങളേയും കുടിയേറ്റങ്ങളേയും സര്‍ക്കാര്‍ ഒരുപോലെയല്ല കാണുന്നത്. സാധാരണക്കാരായ, ഭൂമിക്ക് മറ്റു വകയില്ലാത്ത, ഞങ്ങളുടെയൊക്കെ പഴയ ഭാഷയില്‍ പറഞ്ഞാല്‍, മരിച്ചാല്‍ കുഴിച്ചിടാന്‍ ആറടി മണ്ണുപോലും സ്വന്തമല്ലാത്ത ജനതയെ ഏതെങ്കിലും വിധത്തില്‍ കയ്യേറ്റക്കാരാണെന്ന് കാണിച്ച് ഒഴിപ്പിക്കാനുള്ള യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.
- 20:51 (IST) 19 Oct 2023തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാകില്ല.
- 15:09 (IST) 19 Oct 2023ബംഗ്ലാദേശിന് മികച്ച തുടക്കം
ലോകകപ്പില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കം. തുടക്കത്തില്‍ കരുതലോടെ ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശ് 13 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 80 എന്ന ഭേദപ്പെട്ട നിലയിലാണ്.
- 13:21 (IST) 19 Oct 2023നിക്ഷേപ തട്ടിപ്പ് കേസില്‍ തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ മുന്‍ മാനേജര്‍
തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി, പതിനേഴാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായിരുന്നില്ല. ഒളിവില്‍ പോയ പ്രീതയെ യാത്രാമധ്യേ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു.
- 12:08 (IST) 19 Oct 2023ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വ്വീസ്; മന്ത്രിമാര്‍ കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കി
ഗള്‍ഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളിന് നിവേദനം നല്‍കി.
ഫെസ്റ്റിവല്‍ സീസണില്‍ വിമാന കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുവാന്‍ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ദേവര്‍കോവില്‍ പറഞ്ഞു. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറി പിടി ജോയ്, അഡീഷണല്‍ പ്രൈവറ്റ് സിക്രട്ടറി സിപി അന്‍വര്‍ സാദത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേന്ദ്ര മന്ത്രി സര്‍ബാനന്ദ് സോനോവാളിന് നിവേദനം നല്‍കുന്നു.
- 11:17 (IST) 19 Oct 2023ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് കുഴല്‍മന്ദം ആലിങ്കലല്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍ സിനില(42), മകന്‍ രാേഹിത്( 19), സിനിലയുടെ ചേച്ചിയുടെ മകന്‍ സുബിന്‍(23) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
- 11:06 (IST) 19 Oct 2023മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു
സര്‍ക്കാര്‍ മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു. തഹസില്‍ദാറുടെ നേതൃത്വത്തിലെത്തിയ സംഘം അതിരാവിലെയാണ് കയ്യേറ്റമൊഴിപ്പിച്ചത്. ചിന്നക്കനാലില്‍ 5 ഏക്കര്‍ കയ്യേറ്റം ഒഴിപ്പിച്ചു. ജില്ലാ കലക്ടര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട കയ്യേറ്റ സ്ഥലത്തെ ഏലത്തോട്ടമാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച സ്ഥലത്ത് ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു.
കയ്യേറ്റങ്ങളേയും കുടിയേറ്റങ്ങളേയും സര്‍ക്കാര്‍ ഒരുപോലെയല്ല കാണുന്നത്. സാധാരണക്കാരായ, ഭൂമിക്ക് മറ്റു വകയില്ലാത്ത, ഞങ്ങളുടെയൊക്കെ പഴയ ഭാഷയില്‍ പറഞ്ഞാല്‍, മരിച്ചാല്‍ കുഴിച്ചിടാന്‍ ആറടി മണ്ണുപോലും സ്വന്തമല്ലാത്ത ജനതയെ ഏതെങ്കിലും വിധത്തില്‍ കയ്യേറ്റക്കാരാണെന്ന് കാണിച്ച് ഒഴിപ്പിക്കാനുള്ള യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.