scorecardresearch

Malayalam Top News Highlights: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു

വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും

വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sabarimala | thulam puja

തുലാമാസ പൂജകൾക്കായി ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി തുറന്നപ്പോൾ|ഫൊട്ടോ; ഉണ്ണി ടിഡിബി

Malayalam Top News Highlights: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

Advertisment

18 ന് രാവിലെ എട്ടിന് ഉഷ പൂജയ്‌ക്ക് ശേഷം ശബരിമലയിലേക്കും മാളികപ്പുറത്തേക്കുമുള്ള പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിൽ ശബരിമലയിലേക്ക് 17 പേരും മാളികപ്പുറത്തേക്ക് 12 പേരുമാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി വർമയും നറുക്കെടുക്കും.

ശബരിമല തുലാമാസ പൂജ പ്രമാണിച്ച് 18 മുതല്‍ 22 വരെ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കും. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ തുടർച്ചയായി ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്‌പെഷ്യല്‍ ബസുകളും, മുന്‍കൂട്ടി ബുക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment

  • 21:02 (IST) 17 Oct 2023
    കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ പിആര്‍ അരവിന്ദാക്ഷന് നേരിട്ട് പങ്കെന്ന് ഇ ഡി

    കരുവന്നൂർ കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കരുവന്നൂർ ബാങ്കിൽ അരവിന്ദാക്ഷനു 50 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതിന്റെ മുഴുവൻ രേഖകളും ബാങ്ക് ഭരണ സമിതി കൈമാറിയിട്ടുണ്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. 


  • 19:46 (IST) 17 Oct 2023
    സംസ്ഥാനത്ത് 'ഓര്‍മ്മത്തോണി' എന്ന പേരില്‍ മെമ്മറി ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി ആര്‍.ബിന്ദു

    സാമൂഹിക നീതി വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി സംസ്ഥാനത്ത് 'ഓര്‍മ്മത്തോണി' എന്ന പേരില്‍ മെമ്മറി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. കുസാറ്റ് സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഡിമെന്‍ഷ്യ ബോധവല്‍ക്കരണത്തിനായി കൊച്ചിയില്‍ സംഘടിപ്പിച്ച മെമ്മറി വാക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


  • 18:11 (IST) 17 Oct 2023
    തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയില്‍ രണ്ടു പടക്കശാലകളിലുണ്ടായ സ്ഫോടനങ്ങളില്‍ എട്ടുപേര്‍ മരിച്ചു

    തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയില്‍ രണ്ടു പടക്കശാലകളിലുണ്ടായ സ്ഫോടനങ്ങളില്‍ എട്ടുപേര്‍ മരിച്ചു. ശിവകാശിയിലെ പടക്ക യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു, അവരുടെ ഐഡന്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


  • 17:27 (IST) 17 Oct 2023
    2035 ഓടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍’, 2040 ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കും; പ്രധാനമന്ത്രിയുടെ നിര്‍ദേശം

    2035 ഓടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍’ (ഇന്ത്യന്‍ സ്പേസ് സ്റ്റേഷന്‍) നിര്‍മിക്കാനുള്ള ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ബഹിരാകാശ വകുപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. 2040 ല്‍ ആദ്യമായി ഇന്ത്യക്കാരനെ ചന്ദ്രനിലയക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ബഹിരാകാശ വകുപ്പിന് നിര്‍ദേശം നല്‍കിയത്. ഇന്ത്യയുടെ ഭാവി ബഹിരാകാശ പദ്ധതികളെ കുറിച്ചും മോദി നിര്‍ദേശങ്ങള്‍ നല്‍കി. Readmore


  • 16:45 (IST) 17 Oct 2023
    കോഴ ആരോപണം: മഹുവ മൊയ്ത്രയ്‌ക്കെതിരായ പരാതി ലോക്‌സഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു

    പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ബിജെപി എംപിയുടെ പരാതി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് വ്യവസായി ദർശൻ ഹിരാനന്ദാനി മഹുവ മൊയ്ത്രയ്ക്ക് പണം നൽകിയെന്നായിരുന്നു നിഷികാന്ത് ദുബെയുടെ ആരോപണം.


  • 14:15 (IST) 17 Oct 2023
    ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലില്‍ വരുംമണിക്കൂറുകളില്‍ ഉണ്ടായേക്കാവുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തൃശൂര്‍, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. Readmore


  • 09:54 (IST) 17 Oct 2023
    സംസ്ഥാന സ്‌കൂൾ കായികോത്സവം; ആദ്യ സ്വർണ്ണം കണ്ണൂരിന്

    65ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ട്രാക്ക് ഉണർന്നപ്പോൾ ആദ്യ സ്വർണ്ണം കണ്ണൂരിന്. ജൂനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ ഗോപിക ഗോപിxയാണ് സ്വർണ്ണം നേടിയത്. കോഴിക്കോട് താരം അശ്വിനി എസ് നായർക്ക് വെള്ളിയും, എറണാകുളത്തിന്റെ അനുമോൾ സജിക്ക് വെങ്കലവും ലഭിച്ചു.

    ആദ്യ ദിനമായ ഇന്ന് 21 ഫൈനൽ മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ 9ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. 6 കാറ്റഗറികളിലായി 3000ത്തിൽ കൂടുതൽ മത്സരാർത്ഥികൾ മേളയുടെ ഭാഗമാകും. ഇന്നലെ തേക്കിൻകാട് മൈതാനിയിൽ വെച്ച് മന്ത്രി ആർ ബിന്ദു മുൻ ഫുട്ബോൾ താരം ഐഎം വിജയന് ദീപശിഖ കൈമാറി ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. വിളംബര ജാഥയിൽ ആയിരത്തോളം സ്പോർട്സ് താരങ്ങൾ പങ്കെടുത്തു.


  • 09:50 (IST) 17 Oct 2023
    സംസ്ഥാന സ്‌കൂൾ കായികോത്സവം; ആദ്യ സ്വർണ്ണം കണ്ണൂരിന്

    65ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ട്രാക്ക് ഉണർന്നപ്പോൾ ആദ്യ സ്വർണ്ണം കണ്ണൂരിന്. ജൂനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ ഗോപിക ഗോപിxയാണ് സ്വർണ്ണം നേടിയത്. കോഴിക്കോട് താരം അശ്വിനി എസ് നായർക്ക് വെള്ളിയും, എറണാകുളത്തിന്റെ അനുമോൾ സജിക്ക് വെങ്കലവും ലഭിച്ചു.

    ആദ്യ ദിനമായ ഇന്ന് 21 ഫൈനൽ മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ 9ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. 6 കാറ്റഗറികളിലായി 3000ത്തിൽ കൂടുതൽ മത്സരാർത്ഥികൾ മേളയുടെ ഭാഗമാകും. ഇന്നലെ തേക്കിൻകാട് മൈതാനിയിൽ വെച്ച് മന്ത്രി ആർ ബിന്ദു മുൻ ഫുട്ബോൾ താരം ഐഎം വിജയന് ദീപശിഖ കൈമാറി ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. വിളംബര ജാഥയിൽ ആയിരത്തോളം സ്പോർട്സ് താരങ്ങൾ പങ്കെടുത്തു.


Sabarimala Thulam Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: