scorecardresearch

Malayalam Top News Highlights: വാഹനം രൂപമാറ്റം വരുത്തുന്ന യൂത്തന്മാർക്ക് ജാഗ്രതൈ; 'ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടിൽ' പിടിച്ചെടുത്തത് 35 ബൈക്കുകൾ

ഇതുവരെ 3,59,250 രൂപ പിഴയായി ഈടാക്കിയിട്ടുമുണ്ട്.

ഇതുവരെ 3,59,250 രൂപ പിഴയായി ഈടാക്കിയിട്ടുമുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news updates | Operation bike stunt | Kerala Police

ശുഭയാത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്ന കേരള പൊലിസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ | ഫൊട്ടോ: കേരള പൊലീസ്

Malayalam Top News Highlights:തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പ്രകടനം, അമിത വേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ, കേരള പൊലിസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ഇന്ന് 35 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. ഏഴ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും 30 പേരുടെ ലൈസന്‍സ് റദ്ദാക്കാൻ നടപടി സ്വീകരിച്ചെന്നും പൊലിസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇതുവരെ 3,59,250 രൂപ പിഴയായി ഈടാക്കിയിട്ടുമുണ്ട്.

Advertisment

ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി സെല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പരിശോധന നടത്തിയാണ് നിയമലംഘകരെ കണ്ടെത്തിയത്. വാഹനം രൂപമാറ്റം വരുത്തി സ്റ്റണ്ട് നടത്തി ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരുടെ വിലാസം ശേഖരിച്ചാണ് ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം നടപ്പാക്കിയത്.

ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പൊലിസിന്‍റെ ശുഭയാത്ര വാട്സാപ്പ് നമ്പറായ 9747001099 എന്ന നമ്പറിലേക്ക് വീഡിയോയും ചിത്രങ്ങളും അയയ്ക്കാവുന്നതാണ്. ദക്ഷിണ മേഖലാ ട്രാഫിക് എസ് പി ജോണ്‍സണ്‍ ചാള്‍സ്, ഉത്തരമേഖലാ ട്രാഫിക് എസ് പി ഹരീഷ് ചന്ദ്ര നായിക്, ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാര്‍, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയത്.


  • 16:41 (IST) 15 Oct 2023
    വിഴിഞ്ഞം തുറമുഖം: ചരിത്ര നിമിഷം, ഷെന്‍ഹുവ 15 നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി സ്വീകരിച്ചു

    വിഴിഞ്ഞം തുറമുഖത്തിന് ചരിത്ര നിമിഷം. തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പലായ ഷെന്‍ഹുവ 15 നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി സ്വീകരിച്ചു. വാട്ടർ സല്യൂട്ടിന്‍റെ അകമ്പടിയോടെയാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിട്ടുണ്ട്. Readmore


  • 15:46 (IST) 15 Oct 2023
    മധ്യപ്രദേശില്‍ 144 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ശിവരാജ് സിങ് ചൗഹാനെതിരെ ഹനുമാനായി വേഷമിട്ട വിക്രം മസ്തല്‍

    മുന്‍ മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ കമല്‍നാഥിലും 69 സിറ്റിംഗ് എംഎല്‍എമാരിലുമുള്ള വിശ്വാസം ഉറപ്പിച്ച് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ 144 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. കമല്‍നാഥ് തന്റെ കോട്ടയായ ചിന്ദ്വാരയില്‍ നിന്നും മുന്‍ പ്രതിപക്ഷ നേതാവും ഏഴ് തവണ എംഎല്‍എയുമായ ഡോ. ഗോവിന്ദ് സിങ്ങിനെതിരെ ലാഹാറില്‍ നിന്ന് വീണ്ടും മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ സിങ്ങിന്റെ മകന്‍ ജയവര്‍ധന്‍ സിങ് രാഖിഗാത്തില്‍ മുന്‍ ക്യാബിനറ്റ് മന്ത്രി ജിതു പട്വാരി റാവുവിനെതിരെ മത്സരിക്കും. Readmore


  • 14:56 (IST) 15 Oct 2023
    തിരുവനന്തപുരത്ത് മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

    കനത്തമഴ തുടരുന്ന തിരുവനന്തപുരത്ത് മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.കരമന നദിയിലെ വെള്ളെകടവ് സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും വാമനപുരം നദിയിലെ അയിലം സ്റ്റേഷനിലും യെല്ലോ അലര്‍ട്ടും ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.ടെക്‌നോപാര്‍ക്കില്‍ വെള്ളം കയറി, ഗായത്രി ബില്‍ഡിങ് ഏരിയ വെള്ളക്കെട്ടിലായി, ടെക്‌നോപാര്‍ക്ക് ഫെയ്‌സ്3യ്ക്കു സമീപം തെറ്റിയാര്‍ കരകവിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.


  • 13:13 (IST) 15 Oct 2023
    ശക്തമായ മഴ:ട്രെയിന്‍ സമയത്തില്‍ റെയില്‍വെ മാറ്റം വരുത്തി

    ശക്തമായ മഴയില്‍ തിരുവനന്തപുരത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ റെയില്‍വെ മാറ്റം വരുത്തി. കനത്തമഴയില്‍ കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ്. സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വെ അറിയിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. റെയില്‍വെ നല്‍കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക.


  • 13:13 (IST) 15 Oct 2023
    ശക്തമായ മഴ:ട്രെയിന്‍ സമയത്തില്‍ റെയില്‍വെ മാറ്റം വരുത്തി

    ശക്തമായ മഴയില്‍ തിരുവനന്തപുരത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ റെയില്‍വെ മാറ്റം വരുത്തി. കനത്തമഴയില്‍ കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ്. സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വെ അറിയിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. റെയില്‍വെ നല്‍കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക.


  • 12:46 (IST) 15 Oct 2023
    നാലുവയസുള്ള മകനെ കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍

    മാന്നാറില്‍ നാലുവയസുള്ള മകനെ കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കുടമ്പേരൂര്‍ കൃപാസദനത്തില്‍ മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം മിഥുന്‍കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം


  • 10:46 (IST) 15 Oct 2023
    സംസ്ഥാനത്ത് കനത്തമഴ: തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷം

    സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ലകളിലെ തീരദേശ മേഖലകളിലാണ് ശക്തമായ മഴയുണ്ടായത്. തെക്കന്‍, മധ്യ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. ഈ മാസം 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

    തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. കല്ലുവിളയില്‍ മതില്‍ തകര്‍ന്ന് യുവാവിന് പരുക്കേറ്റു. വെങ്ങാനൂരില്‍ നിലവിള സ്വദേശി ദേവരാജന്റെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.പോത്തന്‍കോട്, കണ്ണമ്മൂല, മരുതൂര്‍ എന്നിവിടങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി. നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് സമീപം വെള്ളം കയറി. സബ് കനാല്‍ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. പിരപ്പന്‍കോട്ടെ അന്‍പതേക്കറിലെ നെല്‍ക്കൃഷി വെള്ളത്തിലായി. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നായും ജില്ലാ ഭരണകൂടം അറിയിച്ചു. പതിനഞ്ചോളം കുടുംബങ്ങളാണ് നിലവില്‍ ക്യാംപിലുള്ളത്. പത്തനംതിട്ട റാന്നിയിലും റോഡിലും വീടുകളിലും വെള്ളംകയറി Readmore


Advertisment
Motor Vehicle Department Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: