/indian-express-malayalam/media/media_files/uploads/2023/09/S-Jayashankar.jpg)
'ഓപ്പറേഷൻ അജയ്': ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൌത്യം പ്രഖ്യാപിച്ചു
ഡൽഹി: ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ പുതിയ ഓപ്പറേഷൻ പ്രഖ്യാപിച്ച് ഇന്ത്യൻ സർക്കാർ. 'ഓപ്പറേഷൻ അജയ്' എന്നാണ് ദൌത്യത്തിന് പേരിട്ടിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇതിനായി പ്രത്യേക ചാർട്ടേർഡ് വിമാനങ്ങളും മറ്റു സംവിധാനങ്ങളും കേന്ദ്ര സർക്കാർ ഒരുക്കും.
ഇന്ത്യയിലേക്ക് തിരികെവരാൻ ആഗ്രഹിക്കുന്ന ആളുകളെ ഘട്ടം ഘട്ടമായി തിരിച്ചെത്തിക്കാനാണ് നീക്കം. ഇന്ത്യൻ എംബസി ഇസ്രയേൽ സർക്കാരുമായി ബന്ധപ്പെടുന്നുണ്ട്.
കണ്ണൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി, സ്‌കൂളുകള്‍ക്ക് അവധി
കണ്ണൂര്‍:ഇരിട്ടിക്ക് സമീപം ഉളിക്കലില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്ന് കേയാപറമ്പ് റോഡരികിലാണ് പുലര്‍ച്ചയോടെ ആനയെ കണ്ടത്. പിന്നീട് പറമ്പുകളിലേക്കും വീടുകള്‍ക്കരികിലേക്കും കടന്നു. ആനയെ ജനവാസ മേഖലയില്‍ നിന്നും തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ ശ്രമം തുടരുകയാണ്. കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ ഉളിക്കല്‍ മേഖലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടൗണില്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചു.
കര്‍ണാടക വനത്തില്‍ നിന്നോ ആറളം വനമേഖലയില്‍ നിന്നോ കാട്ടാനയിറങ്ങിയതാകാമെന്നാണ് നിഗമനം. എന്നാല്‍, വനമേഖലയിലേക്ക് ഇവിടെ നിന്ന് ഏറെ ദൂരമുണ്ട്. അതിനാല്‍ ആനയെ വനത്തിലേക്ക് തിരികെ കടയറ്റുന്നത് ബുദ്ധിമുട്ടാണ്.നഗരത്തിന് നടുവില്‍ ആന നിലയുറപ്പിച്ച സാഹചര്യത്തില്‍ മയക്കുവെടി വെക്കുക എന്നത് ദുഷ്‌കരമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ടൗണില്‍ വെച്ച് മയക്കുവെടി വെച്ചാല്‍, വെടിയേറ്റ ആന കൂടുതല്‍ പ്രകോപിതനാകുമോയെന്നാണ് വനം വകുപ്പ് ആശങ്ക പ്രകടിപ്പിക്കുന്നത്.
- 22:38 (IST) 11 Oct 2023'ഓപ്പറേഷൻ അജയ്': ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൌത്യം പ്രഖ്യാപിച്ചു
ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ പുതിയ ഓപ്പറേഷൻ പ്രഖ്യാപിച്ച് ഇന്ത്യൻ സർക്കാർ. 'ഓപ്പറേഷൻ അജയ്' എന്നാണ് ദൌത്യത്തിന് പേരിട്ടിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇതിനായി പ്രത്യേക ചാർട്ടേർഡ് വിമാനങ്ങളും മറ്റു സംവിധാനങ്ങളും കേന്ദ്ര സർക്കാർ ഒരുക്കും. ഇന്ത്യയിലേക്ക് തിരികെവരാൻ ആഗ്രഹിക്കുന്ന ആളുകളെ ഘട്ടം ഘട്ടമായി തിരിച്ചെത്തിക്കാനാണ് നീക്കം. ഇന്ത്യൻ എംബസി ഇസ്രയേൽ സർക്കാരുമായി ബന്ധപ്പെടുന്നുണ്ട്.
- 14:32 (IST) 11 Oct 2023സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. . ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. Readmore
- 13:08 (IST) 11 Oct 2023തമിഴ്നാട്ടില്‍ വാഹനാപകടം; 2 മലയാളികള്‍ മരിച്ചു
തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടുമലയാളികള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമന്‍, സന്ദീപ് എന്നിവരാണു മരിച്ചത്. സഹയാത്രികരായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
- 12:17 (IST) 11 Oct 2023കണ്ണൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി, സ്‌കൂളുകള്‍ക്ക് അവധി
ഇരിട്ടിക്ക് സമീപം ഉളിക്കലില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്ന് കേയാപറമ്പ് റോഡരികിലാണ് പുലര്‍ച്ചയോടെ ആനയെ കണ്ടത്. പിന്നീട് പറമ്പുകളിലേക്കും വീടുകള്‍ക്കരികിലേക്കും കടന്നു. ആനയെ ജനവാസ മേഖലയില്‍ നിന്നും തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ ശ്രമം തുടരുകയാണ്. കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ ഉളിക്കല്‍ മേഖലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടൗണില്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.