scorecardresearch
Latest News

Malayalam Top News Highlights:ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ്; ഷോറൂമുകളില്‍ റെയ്ഡ്

250 വാട്സ് ശേഷിയുള്ള വാഹനങ്ങള്‍ ശേഷി കൂട്ടി വില്‍പ്പന നടത്തുകയാണെന്നാണ് പരാതി

S sreejith,motor department
S sreejith

Malayalam Top News Highlights: സംസ്ഥാനത്തെ വാഹന ഷോറൂമൂകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ റെയ്ഡ്. കൊച്ചി ഉള്‍പ്പടെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ് നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.മാനുഫാക്ചേഴ്സിന് നൂറ് കോടി രൂപ പിഴ ഈടാക്കാവുന്ന തട്ടിപ്പാണ് കണ്ടെത്തിയതെന്ന് കൊച്ചിയില്‍ റെയ്ഡിന് നേതൃത്വം നല്‍കിയ ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.250 വാട്സ് ശേഷിയുള്ള വാഹനങ്ങള്‍ ശേഷി കൂട്ടി വില്‍പ്പന നടത്തുകയാണെന്നാണ് പരാതി. ലൈസന്‍സും രജിസ്ട്രേഷനും വേണ്ടാത്തവയാണ് 25കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വാഹനങ്ങള്‍. ഇവയുടെ മോട്ടോര്‍ ശേഷി കൂട്ടി വേഗം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഷോറൂമിലാണോ നിര്‍മ്മാതാക്കളാണോ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതെന്ന് വ്യക്തമല്ലെന്ന് കമ്മീഷണര്‍ പറഞ്ഞു.

ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി. ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

അരിക്കൊമ്പൻ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തി, ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തി

കുമളി: അരിക്കൊമ്പൻ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തി. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റർ അടുത്താണ് ആന ഇന്നലെ രാത്രി എത്തിയത്. ആകാശത്തേക്കേ് വെടിവച്ച് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനം വകുപ്പ് അറിയിച്ചു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിന്‍റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പൻ എത്തിയത് അറിഞ്ഞത്.

രാത്രിയിൽ കണ്ടത് അരിക്കൊമ്പനെയെന്ന് പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ പി.പി.പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആനയെ കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്. റോസപ്പൂകണ്ടം ഭാഗത്തു നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെ വനത്തിനുള്ളിൽ ആണ് ഇപ്പോൾ അരിക്കൊമ്പനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Live Updates
21:58 (IST) 26 May 2023
‘ഗില്‍’ലാടി,സെഞ്ചുറി കരുത്ത്; മുംബൈക്ക് മുന്നില്‍ റണ്‍മല തീര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത്

233 റണ്‍സ് സ്‌കോര്‍ ചെയ്തത്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി ഇന്നിങ്‌സാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. 69 പന്തുകളില്‍ നിന്ന് 129 റണ്‍സാണ് ഗില്‍ നേടിയത്. 7 ഫോറും 10 സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്.

20:05 (IST) 26 May 2023
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയച്ചു

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയച്ചു. ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങിയത്. ഹൃതിക് ഷൊകീന് പകരം കുമാര്‍ കാര്‍ത്തികേയ ടീമിലെത്തി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. ജോഷ്വാ ലിറ്റില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ ടീമിലെത്തി. ദസുന്‍ ഷനക, നാല്‍കണ്ഡെ എന്നിവര്‍ പുറത്തായി Readmore

18:38 (IST) 26 May 2023
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം 28 ന്, ഫസ്റ്റ് ലുക്ക് വീഡിയോ

പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28 ന് തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്. നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള പുതിയ കെട്ടിടത്തില്‍ ലോക്സഭയില്‍ 888 എംപിമാരെയും രാജ്യസഭയില്‍ 300 എംപിമാരെയും ഉള്‍ക്കൊള്ളാന്‍ കഴിയും. നിലവിലുള്ള 543, 250 എംപിമാരെയാണ് ഇരുസഭകളിലുമായി ഉള്‍ക്കൊള്ളാനാകുന്നത്. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്‌സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്.Readmore

17:54 (IST) 26 May 2023
മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷം; ഒമ്പത് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

മെയ് 30 ന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം തികയുന്ന അവസരത്തില്‍ പ്രധാനമന്ത്രിയോട് ഒമ്പത് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ്. ”ഈ ചോദ്യങ്ങളില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. Readmore

16:51 (IST) 26 May 2023
ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ്; വാഹന ഷോറൂമൂകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ റെയ്ഡ്

സംസ്ഥാനത്തെ വാഹന ഷോറൂമൂകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ റെയ്ഡ്. കൊച്ചി ഉള്‍പ്പടെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ് നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.

15:50 (IST) 26 May 2023
പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ പാര്‍ലമെന്റ് കെട്ടിടം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഇക്കാര്യം പരിശോധിക്കുന്നത് കോടതിയുടെ ജോലിയല്ലെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

14:39 (IST) 26 May 2023
മൺസൂൺ ഈ വർഷവും സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

മൺസൂൺ കാലത്ത് ഇത്തവണയും സാധാരണ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. രാജ്യമാകെ സാധാരണ മഴയുടെ 96 ശതമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ വളരെ കുറവായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Read More

13:15 (IST) 26 May 2023
മുഖ്യമന്ത്രി അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലർ: വി.ഡി.സതീശൻ

അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം സ്വന്തം ഓഫീസിൽ നടന്ന അഴിമതികൾ മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും ചോദിച്ചു.

12:46 (IST) 26 May 2023
മധ്യവയസ്കൻ പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി

മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി തൂങ്ങി മരിച്ചു. റസാഖ് പയമ്പ്രോട്ട് എന്ന ആളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

11:47 (IST) 26 May 2023
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അടുപ്പക്കാരുടെ വസതികളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

തമിഴ്നാട് വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജിയുമായി ബന്ധമുള്ളവരുടെ വസതികളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കാരൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

11:46 (IST) 26 May 2023
തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം: മൃതദേഹം ട്രോളിബാഗിലാക്കി ഉപേക്ഷിച്ചതായി പ്രതികൾ

കോഴിക്കോട് ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശിയായ ഹോട്ടലുടമയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ചതായി പ്രതികൾ. അട്ടപ്പാടി ചുരത്തിൽ ബാഗുകൾ ഉപേക്ഷിച്ചതായാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. Read More

11:16 (IST) 26 May 2023
മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ കെട്ടിയിച്ച് മർദിച്ചു

മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മർദിച്ചു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. 17 വയസുള്ള പട്ടികജാതിക്കാരനായ കുട്ടിക്കാണ് മർദനമേറ്റത്.

11:09 (IST) 26 May 2023
വാഴച്ചാൽ- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു

വാഴച്ചാൽ- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു. ടാറിങ് നടത്താനാണ് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്.

Web Title: Malayalam top news live updates may 26