scorecardresearch
Latest News

Malayalam Top news Highlights: പാലക്കാട് മോഷണം ആരോപിച്ച് പതിനേഴുകാരന് മര്‍ദനം

മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മര്‍ദിച്ചതെന്നാണ് പ്രതികളുടെ വാദം.

crime, ie malayalam
പ്രതീകാത്മക ചിത്രം

Malayalam Top news Highlights: പാലക്കാട് എരുത്തേമ്പതിയില്‍ മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു. പരമശിവം, ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദിച്ചത്. ഇവര്‍ക്കെതിരെ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലാണ് കേസ്. മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മര്‍ദിച്ചതെന്നാണ് പ്രതികളുടെ വാദം.

അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തിയതായി സിഗ്നൽ, നിരീക്ഷിച്ച് വനംവകുപ്പ്

പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ കുമളി ടൗണിന് സമീപമെത്തി മടങ്ങിയതായി വനംവകുപ്പ്. ഇന്നലെ രാത്രിയിൽ ലഭിച്ച സിഗ്നലുകളിൽ നിന്നുമാണ് വനംവകുപ്പിന് ഇക്കാര്യം വ്യക്തമായത്. കുമളിയിൽ എത്തിയ ആന പിന്നീട് മേദകാനം ഭാഗത്തേക്ക് മടങ്ങി. പെരിയാർ കടുവ സാങ്കേതത്തിന്റെ ഭാഗമായ വനത്തിനുള്ളിൽ തന്നെയാണ് നിലവിൽ അരിക്കൊമ്പനുള്ളത്.

Live Updates
21:34 (IST) 25 May 2023
കേരളത്തെ ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേരളത്തെ ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ-ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സേവനം ആവശ്യമുള്ള പൗരന്‍മാര്‍ക്കും മാത്രമായുള്ള ഒരു ശൃംഖല രൂപപ്പെടുത്തുക എന്നതു മാത്രമല്ല ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

19:24 (IST) 25 May 2023
പാലക്കാട് മോഷണം ആരോപിച്ച് പതിനേഴുകാരന് മര്‍ദനം

പാലക്കാട് എരുത്തേമ്പതിയില്‍ മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു. പരമശിവം, ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദിച്ചത്. ഇവര്‍ക്കെതിരെ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലാണ് കേസ്. മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മര്‍ദിച്ചതെന്നാണ് പ്രതികളുടെ വാദം.

18:52 (IST) 25 May 2023
ഏഴ് ജില്ലകളില്‍ മഴ സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംത്തിട്ട, ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

18:00 (IST) 25 May 2023
എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് നേടിയ ചിലരുണ്ട്, എല്ലാ കാലവും രക്ഷപ്പെടാനാവില്ല: പിണറായി വിജയൻ

അഴിമതി എങ്ങനെ നടത്താമെന്ന് ഡോക്ടറേറ്റ് നേടിയ ചിലർ സർക്കാർ സർവീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഒരാള്‍ വ്യാപകമായി അഴിമതി നടത്തുമ്പോള്‍ അതേ ഓഫിസിലെ മറ്റുള്ളവര്‍ക്ക് ഒന്നുമറിയില്ലെന്ന് പറയാനാകുമോ?. എല്ലാ കാലവും അഴിമതി നടത്തി ഇവർക്ക് രക്ഷപ്പെടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

https://malayalam.indianexpress.com/kerala-news/corrupt-people-will-not-protect-this-govt-says-cm-pinarayi-vijayan-833599/

17:07 (IST) 25 May 2023
പ്ലസ് വണ്‍ അപേക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍, ട്രയല്‍ അലോട്ട്മെന്റ് 13-ന്

ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ജൂണ്‍ രണ്ടാം തീയതി മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജൂണ്‍ ഒന്‍പത് വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം.

https://malayalam.indianexpress.com/education/plus-one-admission-applications-from-june-2-classes-will-start-in-august-833753/

16:21 (IST) 25 May 2023
സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന റീപ്പോര്‍ട്ടുകള്‍. 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റുമുണ്ടായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

https://malayalam.indianexpress.com/kerala-news/kerala-weather-rain-expected-till-monday-alert-in-two-districts-833708/

14:45 (IST) 25 May 2023
എസ്.പി.യുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളെന്ന് കൊച്ചി കമ്മീഷണർ

പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് കൊച്ചി കമ്മിഷണർ കെ. സേതുരാമൻ. ഒരു എസ്.പി.യുടെ രണ്ട് മക്കളും ലഹരിക്ക് അ‌ടിമകളായെന്നും അ‌ദ്ദേഹത്തിന്റെ കുടുംബം തന്നെ പ്രതിസന്ധിയിലായെന്നും കമ്മിഷണർ പറഞ്ഞു.

13:38 (IST) 25 May 2023
എഐ ക്യാമറയുടെ വില വെളിപ്പെടുത്താനാകില്ലെന്ന് കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവയ്ക്കാനുളള ശ്രമം: രമേശ് ചെന്നിത്തല

എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്നുള്ള  കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

13:37 (IST) 25 May 2023
അരിക്കൊമ്പന്റെ പേരിൽ ഒരു രൂപ പോലും പിരിച്ചിട്ടില്ല; മീര ജാസ്മിന്റെ സഹോദരി പറയുന്നു

സഹോദരിയും നടിയുമായ മീര ജാസ്മിനെയും തന്നെയും അഭിഭാഷകൻ ശ്രീജിത്ത് പെരുമന അപകീർത്തിപ്പെടുത്തി എന്ന പരാതിയുമായി സാറ റോബിൻ. കെയർ ആൻഡ് കൺസേൺ ഫോർ ആനിമൽസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് സാറ. അരിക്കൊമ്പന്റെ പേരിൽ പണം പിരിച്ചു എന്ന ആരോപണമാണ് സാറയ്‌ക്കെതിരെ ശ്രീജിത്ത് ഉയർത്തിയത്. Read More

12:32 (IST) 25 May 2023
വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു

വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്കാണ്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

12:31 (IST) 25 May 2023
യോഗി മുഖ്യമന്ത്രിയായ 2017 മുതൽ, ഓരോ രണ്ടാഴ്ചയിലും പൊലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുന്നതായി കണക്കുകൾ

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാർച്ച് മുതൽ ഇന്നുവരെ 186 ഏറ്റുമുട്ടലുകൾ സംസ്ഥാനത്ത് നടന്നതായി ഇന്ത്യൻ എക്‌സ്പ്രസ് പരിശോധിച്ച പൊലീസ് രേഖകൾ നിന്ന് വ്യക്തമാണ്. Read More

11:49 (IST) 25 May 2023
ജീവനക്കാർ വീടുകളിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളുന്നു; കർശന നടപടിയെന്ന് സർക്കാർ മുന്നറിയിപ്പ്

വീടുകളിൽനിന്നുള്ള മാലിന്യം സെക്രട്ടറിയേറ്റ് വളപ്പിൽ തള്ളുന്ന ജീവനക്കാർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി സർക്കാർ. വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ ഉത്തരവിറക്കിയത്. ചില ജീവനക്കാർ സഞ്ചികളിൽ വീടുകളിലെ മാലിന്യവുമായിട്ടാണ് വരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. Read More

11:48 (IST) 25 May 2023
മലമുകളിൽ കയറിയത് മാങ്ങ പറിക്കാനെന്ന് രക്ഷപ്പെട്ട കുട്ടി

മാങ്ങ പറിക്കാനാണ് മലമുകളിൽ കയറിയതെന്ന് മലപ്പുറം കരുവാരക്കുണ്ടിലെ ചേരി കൂമ്പൻമല മലമുകളിൽ നിന്നും രക്ഷപ്പെട്ട കുട്ടി. നേരത്തെ ട്രക്കിങ്ങിന് കയറിയവരാണ് മലയിൽ കുടുങ്ങിയതെന്ന രീതിയിലായിരുന്നു പ്രചാരണം. ഈ സാഹചര്യത്തിലാണ് പ്രദേശവാസിയായ കുട്ടിയുടെ വെളിപ്പെടുത്തൽ.

11:47 (IST) 25 May 2023
മലപ്പുറത്ത് മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജൽ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ തിരിച്ചിറക്കിയത്.

Web Title: Malayalam top news live updates may 25