Malayalam Top News Highlights: തിരുവനന്തപുരം പട്ടത്ത് വീട്ടില്‍ നിന്നും 45 പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍. കുമാറെന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇത് കൂടാതെ മറ്റ് മോഷണങ്ങളും ഇയാള്‍ നടത്തിയിട്ടുള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം.
കണ്ണൂരില്‍ ഒരു വീട്ടില്‍ അഞ്ച് പേര്‍ മരിച്ച നിലയില്‍
കണ്ണൂര്‍ ചെറുപുഴ വാച്ചാലില്‍ വീട്ടിനുള്ളില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളെയുമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപുഴ പാടിച്ചാലിലാണ് സംഭവം. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് അടച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വാതില്‍ തള്ളിതുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ എലിമിനേറ്ററില്‍ ലക്നൗ സൂപ്പര്‍ ജയന്റിസിനെ കീഴടക്കി മുംബൈ ഇന്ത്യന്‍സ് ക്വാളിഫയര്‍ രണ്ടിന് യോഗ്യത നേടി. മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗവിന്റെ പോരാട്ടം 101 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 183 റണ്‍സ് വിജയലക്ഷ്യം. നാല്‍ വിക്കറ്റെടുത്ത നവീന്‍ ഉള്‍ ഹഖാണ് മുംബൈ ബാറ്റിങ് നിരയെ പിടിച്ചു കെട്ടിയത്.
തിരുവനന്തപുരം: ഗാർഹിക തൊഴിലാളി അവകാശ സംരക്ഷണ ബിൽ ഉടൻ പ്രാബല്യത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന പ്രത്യേക ബിൽ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം പട്ടത്ത് വീട്ടില്‍ നിന്നും 45 പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍. കുമാറെന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇത് കൂടാതെ മറ്റ് മോഷണങ്ങളും ഇയാള്‍ നടത്തിയിട്ടുള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. മേയ് 28-ാം തീയതി നടക്കാനിരിക്കുന്ന ഉദ്ഘാടനം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് 19 പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി. പ്രസിഡന്റ് ദ്രൗപതി മുര്‍മുവാണ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. പ്രധാമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ എലിമിനേറ്ററില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു.
ണ്ണാര്‍ക്കാട് താലൂക്കിലെ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. മേയ് 23 മുതൽ പ്രാബല്യത്തോടെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളേജ് ഗ്രൗണ്ടിന് സമീപത്തുവച്ച് പൊലീസ് വിജിലൻസ് വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും മുത്തശിയും അറസ്റ്റിൽ. അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളർമതി എന്നിവർ ചേർന്നാണ് കുട്ടിയെ അതിക്രൂരമായി മർദിച്ചത്. കുട്ടിയുടെ കൈ കമ്പിവടി കൊണ്ട് തല്ലിയൊടിക്കുകയും ശരീരത്തിൽ കത്രിക ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു.
ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിക്ക് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചു.
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി.
2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും. താല്ക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കണ്ടറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും.
ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും.
പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശിച്ച കോടതി പൂജ നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അനധികൃത പൂജ നടത്തിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രനും പി.ജി അജിത് കുമാറും അടങ്ങുന്ന ബഞ്ചിന്റെ നിര്‍ദേശം. പൂജ നടത്തിയ സംഭവത്തില്‍ 9 പേര്‍ക്കെതിരെ കേസെടുത്തെന്നും 6 പേര്‍ ഒളിവിലാണന്നും സര്‍ക്കാര്‍ അറിയിച്ചു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്കുള്ള വിസ പരിമിതപ്പെടുത്തുമെന്ന് ബ്രിട്ടന്‍. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിലെത്തിയ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നല്‍കിയിരുന്ന അവകാശങ്ങള്‍ നീക്കുന്നതെന്ന് ബ്രിട്ടന്‍ അറിയിച്ചു. ജനുവരി മുതലാണ് ഇവ പ്രാബല്യത്തില്‍ വരുന്നത്. Readmore
സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയില്‍ ഇളവ് തേടി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയേക്കൂടി വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇളവ് വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നത് വരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴ ഈടാക്കേണ്ടെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. Readmore
നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ജനപ്രിയ ഹിന്ദി ടിവി ഷോയായ സാരാഭായി വേഴ്‌സസ് സാരാഭായിയിലെ വൈഭവി ഉപാധ്യായയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
സ്വകാര്യബസ് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഗതാഗതമന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം. നിശ്ചയിച്ചത് പോലെ തന്നെ ജൂണ്‍ ഏഴുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
കണ്ണൂര്‍ ചെറുപുഴ വാച്ചാലില്‍ വീട്ടിനുള്ളില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളെയുമാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപുഴ പാടിച്ചാലിലാണ് സംഭവം. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് അടച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വാതില്‍ തള്ളിതുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.