Malayalam Top News Highlights: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ എട്ട് പേര്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ 449 കേന്ദ്രങ്ങളിലായി നടന്ന പരിശോധനയില്‍ 133 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ 212 ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. അറസ്റ്റിലായവരെ കേന്ദ്രീകരിച്ച് കർശന നടപടിയുണ്ടാകുമെന്നും സൈബർ ഡോം മേധാവി ഐജി പി പ്രകാശ് അറിയിച്ചു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരായാണ് ഓപ്പറേഷന്‍ പി ഹണ്ട്.
ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ എട്ട് പേര്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ 449 കേന്ദ്രങ്ങളിലായി നടന്ന പരിശോധനയില്‍ 133 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ 212 ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. അറസ്റ്റിലായവരെ കേന്ദ്രീകരിച്ച് കർശന നടപടിയുണ്ടാകുമെന്നും സൈബർ ഡോം മേധാവി ഐജി പി പ്രകാശ് അറിയിച്ചു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരായാണ് ഓപ്പറേഷന്‍ പി ഹണ്ട്.
യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ (യു പി എസ് സി) സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടുന്നവരില്‍ ഏത് സര്‍വകലാശാലകയിലെ ബിരുദധാരികളാണ് ഏറ്റവും കൂടുതല്‍?
2023 വരെയുള്ള കണക്കുകള്‍ ലഭ്യമല്ല. 1975 മുതല്‍ 2014 വരെയുള്ള കണക്കുകളില്‍ നിന്ന് മനസിലാകുന്നത് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരികളാണ് മറ്റുള്ളവരെ അപേക്ഷിച്ച് മികവ് പുലര്‍ത്തിയിട്ടുള്ളത്.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കല്‍ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ സംഘര്‍ഷാവസ്ഥ. ഒരു കൂട്ടം ആളുകള്‍ ഈസ്റ്റ് ജില്ലയിലെ വീടുകള്‍ക്ക് തീയിട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
തീപിടിത്തത്തെ തുടര്‍ന്ന് കര്‍ഫ്യുവില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവു വരുത്തി. നിലവില്‍ രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെയാണ് നിയന്ത്രണങ്ങള്‍. നേരത്തെ വൈകുന്നേരം ആറ് മണി വരെയായിരുന്നു കര്‍ഫ്യു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ. വെള്ളിയാഴ്ച വരെ സമാന കാലാവസ്ഥയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയില്‍പ്പില്‍ വ്യക്തമാക്കുന്നത്.
കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ജാര്‍ഖണ്ഡ് കൃഷി – മൃഗസംരക്ഷണ – സഹകരണ വകുപ്പ് മന്ത്രി ബാദല്‍ പത്രലേഖ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ ഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കാര്‍ഷിക – മൃഗസംരക്ഷണ രംഗത്തെ നേട്ടങ്ങള്‍ പഠിക്കാനെത്തിയതാണ് സംഘം. കേരളം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടതാണ്. കേരളത്തിലെ നല്ല മാതൃകകള്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം അവിടെ നടപ്പിലാക്കാന്‍ ശ്രമിക്കും. ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതെങ്ങനെയെന്ന് മനസിലാക്കാന്‍ കൂടിയായിരുന്നു ഈ യാത്ര. മലയാളിയായ ഐ.എ.എസ് ഉദ്യോഗസ്ഥനും ജാര്‍ഖണ്ഡിലെ കൃഷി വകുപ്പ് സെക്രട്ടറിയുമായ പി. അബൂബക്കര്‍ സിദ്ദീഖ് പല കാര്യങ്ങളിലും കേരള മാതൃക പിന്തുടരണമെന്ന് എനിക്ക് ഉപദേശം തരാറുണ്ട്. അദ്ദേഹത്തില്‍ നിന്നും മാധ്യമങ്ങളിലൂടെയും കേരളത്തെക്കുറിച്ച് കേട്ട നല്ല വാര്‍ത്തകളെല്ലാം ശരിയാണെന്ന് സന്ദര്‍ശനത്തിലൂടെ ബോധ്യപ്പെട്ടു. മികച്ച രീതിയിലാണ് കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മലനിരകളും കായലുകളും പച്ചപ്പും നിറഞ്ഞ കേരളത്തിലെ ഭൂപ്രകൃതി മികച്ചതാണ്. എല്ലാവരും കേരളം സന്ദര്‍ശിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളവും കേരള വികസന മാതൃകയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ പിന്നെയെന്താണ് ജീവിതത്തില്‍ കണ്ടതെന്ന പഞ്ച് ഡയലോഗ് അടിക്കാനും മന്ത്രി മറന്നില്ല.
നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ അനുമതി കിട്ടാതെ കിടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. നിയമ പാസാക്കിയ ചില ബില്ലുകള്‍ ഇപ്പോഴും അനുമതി കിട്ടാതെ കിടക്കുകയാണെന്നും ഇത് വിസ്മരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പറഞ്ഞത്. Readmore
സെന്‍ട്രല്‍ ബാങ്കിന്റെ കറന്‍സി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടായ 2000 രൂപ പിന്‍വലിക്കുന്നതായി വെള്ളിയാഴ്ചയാണ് ആര്‍ബിഐ അറിയിച്ചത്. നിലവിലുള്ള 2000 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ബാങ്കുകളില്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയുമെന്നും കേന്ദ്ര ബാങ്ക് അറിയിച്ചിരുന്നു. 2016 നവംബറില്‍ നോട്ട് നിരോധന സമയത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോഴാണ് 2000 രൂപ കറന്‍സി നോട്ടുകള്‍ ഇറക്കിയത്..Readmore
വാടക നല്‍കിയെില്ലെന്ന കാരണത്താല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് പി.വി. ശ്രീനിജന്‍ എംഎല്‍എ.സ്പോര്‍ട്സ് കൗണ്‍സിലിന് വാടകനല്‍കിയില്ലെന്ന് പറഞ്ഞാണ് എം.എല്‍.എ. സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞത്. അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ എത്തി പൂട്ടിയതായാണ് പരാതി. Readmore
മലപ്പുറം: കാഞ്ഞങ്ങാടുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ പീഡനശ്രമമെന്നു പരാതി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശി ഷംസുദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് -പത്തനംതിട്ട റൂട്ടിലുള്ള ബസിലാണ് പീഡനശ്രമം നടന്നത്.