Malayalam Top News Highlights: സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. കോതമംഗലം-പൂയംകുട്ടി വനത്തിൽ വച്ചുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉറിയം പെട്ടി സ്വദേശിയായ വേലപ്പനാണ് പരുക്കേറ്റത്. കുഞ്ചിപ്പാറക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ച് അഞ്ചംഗ സംഘത്തിനെതിരെയാണ് ആക്രമണം ഉണ്ടായത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് 198 റണ്‍സ് വിജയലക്ഷ്യം. സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ (101*) കരുത്തിലാണ് ബാംഗ്ലൂര്‍ കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയത്.
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആള്‍മാറാട്ടത്തില്‍ നടപടിയുമായി പൊലീസ്. കോളജ് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജു, എസ്എഫ്ഐയുടെ എ വിശാഖ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കട്ടാക്കട പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം. കാമറൂണ്‍ ഗ്രീന്‍ (100*), രോഹിത് ശര്‍മ (56) എന്നിവരുടെ മികവിലാണ് 201 റണ്‍സ് മുംബൈ പിന്തുടര്‍ന്ന് മറികടന്നത്.
സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. കോതമംഗലം-പൂയംകുട്ടി വനത്തിൽ വച്ചുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഉറിയം പെട്ടി സ്വദേശിയായ വേലപ്പനാണ് പരുക്കേറ്റത്. കുഞ്ചിപ്പാറക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ച് അഞ്ചംഗ സംഘത്തിനെതിരെയാണ് ആക്രമണം ഉണ്ടായത്.
തിരുവനന്തപുരം: അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയും പ്രകടനത്തിനിടയിൽ പോലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നത് സിപിഎമ്മാണ്. അവരെയാണ് ബിഷപ്പ് തുറന്ന് കാണിച്ചത്. കള്ളുഷാപ്പിലെ തർക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം പാംപ്ലാനിയെ വിമർശിക്കുന്നതിൽ അത്ഭുതമില്ല. രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്നത് കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങളിൽ മാത്രമാണ്. രാഷ്ട്രീയ കൊല നടത്തുന്നതും രക്തസാക്ഷികളെ ആഘോഷിക്കുന്നതും അവരാണ്. ലോകത്താകമാനം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ശൈലി. ഉന്മൂലന രാഷ്ട്രീയം പ്രത്യയശാസ്ത്രമാക്കിയ കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും ആയുധം താഴെവെക്കാൻ തയ്യാറായിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുബൈ ഇന്ത്യന്‍സിന് 201 റണ്‍സ് വിജയലക്ഷ്യം. അര്‍ദ്ധ സെഞ്ചുറി നേടി വിവ്രാന്ത് ശര്‍മ (69), മായങ്ക് അഗര്‍വാള്‍ (83) എന്നിവരുടെ ഇന്നിങ്സാണ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പിന്‍വലിച്ച 2000 രൂപയുടെ നോട്ടുമാറാനുള്ള നിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). നോട്ടുമാറുന്നതിനായി പ്രത്യേക ഫോം ആവശ്യമില്ലെന്നും തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. മേയ് 23 മുതല്‍ നോട്ടുകള്‍ മാറ്റാവുന്നതാണ്.
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ ഒരുമിച്ച് പോരാടാന്‍ ബിഹാര്‍ മുഖ്യമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയില്‍ നിതീഷ് കുമാറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കേജ്രിവാളിന്റെ പ്രതികരണം.
പ്രതിപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ പിന്തുണയോടെ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ മറികടക്കാന്‍ രാജ്യസഭയില്‍ ബില്‍ ആവശ്യപ്പെട്ട് കേജ്രിവാള്‍ പറഞ്ഞു, ഈ ബില്‍ പാസായാല്‍ 2024 ല്‍ ബിജെപി ഉണ്ടാകില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.Readmore
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.കഴിഞ്ഞ ദിവസമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന് പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചത്. Readmore
ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ ഇന്ന് ഖാപ് പഞ്ചായത്ത് നടക്കും. ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തുന്ന ജന്തര്‍മന്തറിലും ഡല്‍ഹിയുടെ അതിര്‍ത്തിക്ക് ചുറ്റുമായി ഡല്‍ഹി പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. താരങ്ങളെ പിന്തുണയ്ക്കുന്നതിന് ഉച്ചയോടെ വന്‍തോതില്‍ കര്‍ഷകര്‍ സമര വേദിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. Readmore
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയും പെയ്തേക്കും. പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം കാലവര്‍ഷം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലും കൂടുതലിടങ്ങളിലേക്കും വ്യാപിക്കുകയാണ്.
കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. വൈകിട്ട് 7.30യോടെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് വച്ചാണ് സംഭവം. യാത്രക്കാർ കല്ലേറുണ്ടായത് ടിടിആറിനെ അറിയിച്ചതിനെ തുടർന്ന് ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. ആർപിഎഫും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കല്ലേറ് നടത്തിയവരെ കണ്ടെത്താനായില്ല.
ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ 2000 രൂപ നോട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഉപഭോക്താക്കളുടെ കൈയില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ സ്വീകരിക്കരുതെന്നാണ് നിര്‍ദേശം. ഷോപ്പ് ഇന്‍ ചാര്‍ജുമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം റിസര്‍വ് ബാങ്ക് നിര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.