Malayalam Top News Highlights: ജനങ്ങളെ ഇത്രമാത്രം ദ്രോഹിച്ച സർക്കാർ സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മഹാപ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെട്ട സാധാരണക്കാരുടെ തലയിലേക്ക് നികുതി ഭാരം അടിച്ചേൽപിച്ച്, നികുതികൊള്ള നടത്തി. കഴിഞ്ഞ ബജറ്റിൽ 5000 കോടി രൂപയുടെ നികുതി ഭാരമാണ് കെട്ടിവെച്ചത്. പിന്നീട് വെള്ളക്കരം കൂട്ടി. വൈദ്യുതി ചാർജ് കൂട്ടി. വീണ്ടും വൈദ്യുതി ചാർജ് കൂട്ടാൻ പോകുന്നുവെന്നും സതീശൻ പറഞ്ഞു. യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശൻ.
കണമലയിലെ കാട്ടുപോത്ത് ആക്രമണം, ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വയ്ക്കാൻ വനം വകുപ്പ്
തിരുവനന്തപുരം: കണമലയിലെ ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയാൽ മയക്കു വെടി വയ്ക്കാൻ വനം വകുപ്പ്. മയക്കുവെടി വയ്ക്കാൻ തേക്കടിയിൽ നിന്നുള്ള സംഘം കണമല ഭാഗത്ത് എത്തി. ഇന്നലെ പോത്തിനെ വെടി വയ്ക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നു. ഇന്നലെ സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചിരുന്നു.
കോട്ടയെത്തെ എരുമേലിയിലും കൊല്ലത്തെ അഞ്ചലിലുമാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ചാക്കോച്ചൻ പുറത്തേൽ (65), തോമാച്ചൻ പുന്നത്തറ (60) എന്നിവരാണ് കോട്ടയം എരുമേലിയിൽ മരിച്ചത്. കൊല്ലത്ത് ഇടമുളയ്ക്കല്‍ കൊടിഞ്ഞാലിലാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വർഗീസ് (65) ആണ് മരിച്ചത്.
ഡല്‍ഹി ക്യാപിറ്റല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചില്ലെന്ന പരാതിയയുമായി ഗുസ്തി താരങ്ങള്‍.
ഞങ്ങള്‍ മത്സരം കാണാനാണ് വന്നത്. ഞങ്ങള്‍ അഞ്ച് പേരും ടിക്കറ്റുകളുമായാണ് എത്തിയത്. അവര്‍ ഞങ്ങളുടെ ടിക്കറ്റ് പരിശോധിച്ചതിന് ശേഷം പ്രവേശനം നിഷേധിക്കുകയായിരുന്നെന്ന് വിനേഷ് ഫോഘട്ട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ വേദിയില്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലിരുന്ന സമയത്ത് കേരളം എല്ലാ മേഖലയിലും പുറകോട്ട് പോയി. യുഡിഎഫ് അധികാരത്തിലിരുന്നതാണ് ദുരന്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. Readmore
കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിന്റെ ഡയറക്ടറായി പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രൊഫസര്‍ പിആര്‍ ജിജോയിയെ നിയമിച്ചു. ചലച്ചിത്രനാടക പ്രവര്‍ത്തകനും നടനും ആയ ജിജോയ് പുണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിച്ചുവരികയാണ്. ജാതി അധിക്ഷേപ വിവാദത്തെത്തുടര്‍ന്ന് ശങ്കര്‍ മോഹന്‍ രാജിവച്ച ഒഴിവിലാണ് നിയമനം.
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ”ഈ ഓര്‍ഡിനന്‍സ് ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങളുടെ മുഖത്തുള്ള ബിജെപിയുടെ അടിയാണ്. ജനാധിപത്യത്തെ പരസ്യമായി ചവിട്ടിമെതിക്കുന്നത് ശരിയല്ല, ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.Readmore
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദ് (79), ഡെവോണ്‍ കോണ്‍ (87) എന്നിവരുടെ മികവിലാണ് ചെന്നൈ നിശ്ചിത ഓവറില്‍ 223 റണ്‍സ് എടുത്തത്.
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിന് കീഴില്‍ മൈനിംഗ് ആന്റ് ജിയോളജി പ്ലാന്റേഷന്‍ ചുമതല കൂടി ഹനീഷിനായിരിക്കും.Readmore
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടാനായതിനു പിന്നിൽ പാവപ്പെട്ടവരുടെയും ദലിതരുടെയും ഗോത്രവർഗക്കാരുടെയും പിന്തുണ കൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടകയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തിന് ശുദ്ധവും അഴിമതി രഹിതവുമായ സർക്കാർ നൽകുമെന്ന് രാഹുൽ പറഞ്ഞു. Read More
കർണാടക മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ എം.എൽ.എ കുഴഞ്ഞുവീണു. യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. മുനീറിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് റിപ്പോർട്ട്.
കാട്ടാനകളായ അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയൻ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി സർക്കാരിന്റെ മൂന്നാം വാർഷിക ദിനത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ പരിഹാസം. Read More
കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്. കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു.
യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോർത്ത് ഗേറ്റിൽ സമരക്കാരും പൊലീസും തമ്മിൽ സംഘർഷം. സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പൊലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വാർഷികം ആഘോഷിക്കുന്നു. അതേസമയം, സര്‍ക്കാരിന്‍റെ വാര്‍ഷിക ദിനം പ്രതിഷേധദിനമായി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികൾ. യുഡിഎഫ് സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിച്ചു.