scorecardresearch
Latest News

Malayalam Top News Highlights: നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ എംഎല്‍എമാര്‍

കുറ്റപത്രത്തില്‍ അപാകതകള്‍ ഉണ്ടെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നു

kerala Assembly ruckus case, accused raise new arguments kerala Assembly ruckus case, minister v shivan kutty assembly ruckus case, km mani, kerala Assembly ruckus case 2015, LDF, UDF, CPM, Pinarayi Vijayan, kerala news, latest news, indian express malayalam, ie malayalam

Malayalam Top News Highlights: നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ മുന്‍ എംഎല്‍എമാരായ ഇ എസ് ബിജിമോള്‍, ഗീതാ ഗോപി എന്നിവര്‍. ഇരുവരും തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ അപാകതകള്‍ ഉണ്ടെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നു. യുഡിഎഫ് എംഎല്‍എമാരില്‍ പരുക്കേറ്റതായും ഇതിന്റെ രേഖകള്‍ കുറ്റപത്രത്തിലുണ്ടെന്നും എന്നാല്‍ തങ്ങളെ സാക്ഷികളാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ മുന്‍ എംഎല്‍എമാര്‍ വ്യക്തമാക്കി.

യുഡിഎഫിന് യാതൊരു ഭയവുമില്ല, മുന്നണി ജയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ പ്രാപ്തർ: കെ.മുരളീധരൻ

കോഴിക്കോട്: യുഡിഎഫിന് യാതൊരു ഭയവുമില്ലെന്നും മുന്നണി ജയിക്കാൻ നിലവിലെ സാഹചര്യത്തിൽ തങ്ങൾ പ്രാപ്തരാണെന്നും കെ.മുരളീധരൻ എംപി. അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കില്ല എന്നുറപ്പായത് കൊണ്ടാണ് സിപിഎം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നത്. സംസ്ഥാനത്തിന്റെ വിശാല താൽപര്യം കൂടെ കണക്കിലെടുത്താണ് വിട്ടു പോയവർ തിരിച്ചു വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

സംസ്ഥാനത്ത് ചൂട് ഉയരും; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ സാധാരണയെക്കാൾ താപനില ഉയരും. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. പകൽ താപനില 35നും 38 ഡിഗ്രി സെൽസിയസിനും ഇടയിലായിരിക്കും. അതേസമയം, ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Live Updates
21:15 (IST) 18 May 2023
IPL 2023: ക്ലാസന്‍ ഒന്നൊന്നര ക്ലാസായി; ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് മികച്ച സ്കോര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപില്‍) പതിനാറാം സീസണിലെ 65-ാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 187 റണ്‍സ് വിജയലക്ഷ്യം. സെഞ്ചുറി നേടിയെ ഹെന്റിച്ച് ക്ലാസന്റെ (104) ഇന്നിങ്സാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

https://malayalam.indianexpress.com/sports/ipl/srh-vs-rcb-live-score-ipl-2023-sunrisers-hyderabad-vs-royal-challengers-bangalore-score-updates-826872/

20:45 (IST) 18 May 2023
‘സുരക്ഷ ഉദ്യോഗസ്ഥന്‍ വിളിച്ചു, കാറില്‍ കയറിയത് ഹാരി രാജകുമാരനും പത്നി മേഗനും’; ആശ്ചര്യം മാറാതെ സുഖ്ചരണ്‍ സിംഗ്

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വച്ച് പാപ്പരാസികള്‍ പിന്തുടര്‍ന്ന ബ്രീട്ടീഷ് രാജകുമാരന്‍ ഹാരിക്കും പത്നി മേഗനും സഹായമായത് ഇന്ത്യന്‍ വംശജനായ ടാക്സി ഡ്രൈവര്‍ സുഖ്ചരണ്‍ സിംഗ്. അര ഡസണോളം കാറുകളിലായിരുന്നു പാപ്പരാസികള്‍ ഹാരി-മേഗന്‍ ദമ്പതികളെ പിന്തുടര്‍ന്നത്.

https://malayalam.indianexpress.com/news/how-an-indian-origin-cab-driver-helped-prince-harry-and-meghan-to-escape-paparazzi-827323/

19:34 (IST) 18 May 2023
നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ എംഎല്‍എമാര്‍

നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ മുന്‍ എംഎല്‍എമാരായ ഇ എസ് ബിജിമോള്‍, ഗീതാ ഗോപി എന്നിവര്‍. ഇരുവരും തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ അപാകതകള്‍ ഉണ്ടെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നു. യുഡിഎഫ് എംഎല്‍എമാരില്‍ പരുക്കേറ്റതായും ഇതിന്റെ രേഖകള്‍ കുറ്റപത്രത്തിലുണ്ടെന്നും എന്നാല്‍ തങ്ങളെ സാക്ഷികളാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ മുന്‍ എംഎല്‍എമാര്‍ വ്യക്തമാക്കി.

19:05 (IST) 18 May 2023
കേരള സ്റ്റോറി വിലക്കിയ സർക്കാർ തീരുമാനത്തെ സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

‘ദി കേരള സ്റ്റോറി’ എന്ന ചിത്രം വിവാദങ്ങളെ തുടർന്ന് മംമ്ത ബാനർജിയുടെ നേതൃത്വത്തിലുള്ള വെസ്റ്റ് ബംഗാൾ സംസ്ഥാനത്ത് നിരോധിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

“സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ ചിത്രത്തിനു അംഗീകാരം നൽകിയെന്നിരിക്കെ സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തണ്ടത് സർക്കാരാണ്.” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേത്യത്വത്തിൽ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവർ ചേർന്ന ബെഞ്ച് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ ക്രമസമാധാനം ഇല്ലാതാക്കും എന്ന് ചൂണ്ടികാണിച്ചാണ് വെസ്റ്റ് ബംഗാൾ സർക്കാർ ചിത്രം പ്രർദശിപ്പിക്കുന്നതിനെ വിലക്കിയത്.

https://malayalam.indianexpress.com/entertainment/sc-stays-west-bengal-govt-order-banning-film-the-kerala-story-827011/

17:40 (IST) 18 May 2023
പിണറായി സ്റ്റാലിനേയും ഗെലോട്ടിനേയും കണ്ടു പഠിക്കണം; സര്‍ക്കാരിന്റെ വാര്‍ഷിക ദിനം കേരളത്തിന് ദുരന്ത ദിനമെന്ന് സുധാകരന്‍

പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മരണവീടുപോലെ ശോകമൂകമായ കേരളത്തില്‍ നൂറുകോടിയോളം രൂപ മുടക്കി പിണറായി സര്‍ക്കാര്‍ നടത്തുന്ന വാര്‍ഷികാഘോഷം അങ്ങേയറ്റം നെറികേടാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.

https://malayalam.indianexpress.com/kerala-news/pinarayi-should-learn-from-stalin-and-gehlot-k-sudhakaran-827133/

16:41 (IST) 18 May 2023
തൃശൂരില്‍ പൊക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം

പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. തൃശൂര്‍ മരച്ചോട്ടില്‍ സ്വദേശിയായ ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഏലിയാസ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

ചായക്കടയില്‍ എത്തിയ ഏലിയാസിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സമയത്ത് ഏലിയാസ് ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. പൊട്ടിത്തെറിക്ക് പിന്നാലെ ഏലിയാസിന്റെ ഷര്‍ട്ടിനും തീ പിടിച്ചു.

14:31 (IST) 18 May 2023
ആംബുലന്‍സിന് മാ‍​ർ​ഗ തടസം സൃഷ്ടിച്ച സംഭവം; കാർ ഉടമയ്ക്കെതിരെ കർശന നടപടി

ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും.

13:36 (IST) 18 May 2023
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം. വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ ആലപ്പുഴ സ്വദേശി അനില്‍കുമാറിനെ പൊലീസും ജീവനക്കാരും ചേര്‍ന്ന് കീഴടക്കി.

12:36 (IST) 18 May 2023
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മേയ് 20 ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്ലസ് ടു ഫലം മേയ് 25 നാണ് പ്രസിദ്ധീകരിക്കുക.

12:35 (IST) 18 May 2023
കിരൺ റിജിജുവിനെ നിയമ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി

കേന്ദ്ര നിയമ മന്ത്രി സ്ഥാനത്തുനിന്ന് കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഖ്‌വാളിനാണ് നിയമവകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. നിലവിൽ പാർലമെന്ററി കാര്യ-സാംസ്‌കാരിക സഹമന്ത്രിയാണ് മേഖ്‌വാൾ. റിജിജുവിന് എർത്ത് സയൻസ് വകുപ്പാണ് നൽകിയത്.

11:30 (IST) 18 May 2023
പൊന്നമ്പലമേട്ടിലെ പൂജ; നാരായണൻ ഒളിവിൽ

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ നാരായണൻ ഒളിവിൽ തന്നെ. അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. നിലവിൽ റിമാന്റിലുളള രണ്ട് പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

Web Title: Malayalam top news live updates may 18