ഡല്‍ഹി- സിഡ്നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഏഴ് യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്. യാത്രാമധ്യേ ആടിയുലഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് സിഡ്നി വിമാനത്താവളത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കി. എന്നാല്‍ ആരുടെയും പരുക്ക് സാരമില്ലാത്തത് കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് ഡിജിസിഎ പറഞ്ഞു
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍; ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം:ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിന് പുറമെ, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ വരും. നഴ്‌സിങ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. സുരക്ഷാ ജീവനക്കാര്‍ക്കും പരിശീലനത്തിന് എത്തുന്നവര്‍ക്കും നിയമപരിരക്ഷ ലഭിക്കും.
കര്‍ണാടകയില്‍ മുഖ്യമന്ത്രിയാരെന്നതില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും സിദ്ധരാമയ്യ പക്ഷം ആഘോഷം ആരംഭിച്ച് കഴിച്ചു. സിദ്ധാരമയ്യയുടെ ജന്മനാട്ടിലും ബെംഗളൂരുവിലെ വസതിക്ക് മുന്നിലും അണികളുടെ നേതൃത്വത്തില്‍ വലിയ ആഘോഷങ്ങളായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു ഇത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 64-ാം മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. റൈലി റൂസൊ (82), പൃഥ്വി ഷാ (58) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ഡല്‍ഹി നേടിയത്.
വിദേശ രാജ്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചിലവഴിക്കുന്നത് ഇനിമുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിൽ വരും. ആര്‍ബിഐയുടെ അനുമതിയില്ലാതെ ഒരു വര്‍ഷം പരമാവധി രണ്ടര ലക്ഷം ഡോളര്‍ വരെയാണ് ചിലവഴിക്കാനാകുക. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എന്‍സിബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ). ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. കോർഡെലിയ ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഒഴിവാക്കാൻ 18 കോടി രൂപ ആവശ്യപ്പെട്ടതായി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി.
https://malayalam.indianexpress.com/news/cbi-summons-ex-ncb-officer-sameer-wankhede-826343/
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ അന്ത്യത്തിലേക്കാണ് ഈ സീസണ്‍ മുന്നോട്ട് പോകുന്നത്. ആറ് ടീമുകള്‍ 13 റൗണ്ടും നാല് ടീമുകള്‍ 12 റൗണ്ട് മത്സരങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ പ്ലെ ഓഫിന് യോഗ്യത നേടിയത് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ്.
ചെന്നൈ സൂപ്പര്‍ കിങ്സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകള്‍ തമ്മിലാണ് അവസാന മൂന്ന് സ്ഥാനങ്ങള്‍ക്ക് വേണ്ടി കടുത്ത പോരാട്ടം നടക്കുന്നത്. ഏഴ് ടീമുകള്‍ക്കും എല്ലാം മത്സരങ്ങളും മികച്ച മാര്‍ജിനില്‍ തന്നെ ജയിച്ചാല്‍ മാത്രമെ പ്ലെ ഓഫ് ഉറപ്പിക്കാനാകു.
ഡല്‍ഹി- സിഡ്നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഏഴ് യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്. യാത്രാമധ്യേ ആടിയുലഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് സിഡ്നി വിമാനത്താവളത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കി. എന്നാല്‍ ആരുടെയും പരുക്ക് സാരമില്ലാത്തത് കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് ഡിജിസിഎ പറഞ്ഞു
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ട് നാലാം ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി ആരാകുമെന്നതില്‍ ചര്‍ച്ചകള്‍ തുടരുന്നു. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ആദ്യ രണ്ട് വര്‍ഷം മുഖ്യമന്ത്രിയായേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് സുപ്രീം കോടതി മൂന്ന് മാസത്തെ സമയം നീട്ടി നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓഗസ്റ്റ് 14 വരെ റെഗുലേറ്റര്‍ക്ക് സമയം അനുവദിച്ചു. ജൂലൈ 11 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം സമയം നീട്ടിനല്‍കണമെന്നായിരുന്നു സെബിയുടെ ആവശ്യം. Readmore
നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി. പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്. പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കര്‍ (സബീഷ്-34) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലാണു സംഭവം. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം. ഇന്നലെ രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവിന്റെ ഡല്‍ഹിയിലെ വീട്ടിലും ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഒമ്പത് സ്ഥലങ്ങളിലും സിബിഐ റെയ്ഡ്. അഴിമതി ആരോപണത്തില്‍ സത്യപാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്ത് ആഴ്ചകള്‍ക്ക് ശേഷമാണ് സിബഐ നടപടി. READMORE
ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിന് പുറമെ, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ വരും. നഴ്‌സിങ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. സുരക്ഷാ ജീവനക്കാര്‍ക്കും പരിശീലനത്തിന് എത്തുന്നവര്‍ക്കും നിയമപരിരക്ഷ ലഭിക്കും. Readmore