Malayalam Top News Highlights: നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി. പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്. പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കര്‍ (സബീഷ്-34) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലാണു സംഭവം. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം. ഇന്നലെ രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പൊലീസ് സംഘത്തെ ആക്രമിച്ച നടനും എഡിറ്ററും അറസ്റ്റില്‍
കൊച്ചിയില്‍ പൊലീസ് സംഘത്തെ ആക്രമിച്ച നടനും എഡിറ്ററും കൊച്ചിയില്‍ അറസ്റ്റില്‍. സി.ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെയാണ് ഇവര്‍ ആക്രമിച്ചത്. റാസ്പുടിന്‍ ഡാന്‍സ് വീഡിയോയിലൂടെ വൈറലായ തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശിയായ രാഹുല്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്. രാത്രി അഞ്ചംഗസംഘമാണ് പൊലീസിനെ ആക്രമിച്ചത്. ഇതില്‍ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടതായാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അക്രമികളുടെ ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്കുനേരെ ആക്രമണം
എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡോക്ടറെ കൈയേറ്റം ചെയ്ത വട്ടക്കുന്ന് സ്വദേശി ഡോയലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയിലെത്തിയ ഡയൽ വളരെ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 63-ാം മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് റണ്‍സ് 178 വിജയലക്ഷ്യം. മാര്‍ക്കസ് സ്റ്റോയിനിസിന്റെ (89) ഇന്നിങ്സാണ് ലക്നൗവിന് ദുഷ്കരമായ പിച്ചില്‍ മികച്ച സ്കോര്‍ സമ്മാനിച്ചത്.
കര്‍ണാടകയില്‍ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുതിര്‍ നേതാവ് സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവര്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗയുമായി കൂടിക്കാഴ്ച നടത്തി.
ഡല്‍ഹിയിലെ ഖാര്‍ഗെയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഖാര്‍ഗയെ കാണാന്‍ ആദ്യമെത്തിയത് ശിവകുമാറായാരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് ശിവകുമാര്‍ എത്തിയത്. ശിവകുമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയതിന് പിന്നാലെയായിരുന്നു സിദ്ധരാമയ്യ ഖാര്‍ഗെയുടെ വസതിയിലെത്തിയത്.
കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഹോട്ടല്‍ മുറിയില്‍ യുവതി വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവികയാണ് മരിച്ചത്. 34 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ബോവിക്കാനം സ്വദേശിയായ സതീഷ് പിടിയിലായി. കുറ്റം ഏറ്റെടുത്ത് സതീഷ് കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട ദേവിക ബ്യൂട്ടീഷനാണെന്നാണ് വിവരം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഏത് തരത്തിലുള്ള ആക്രമണമായാലും ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നടപടിയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. എറണാകുളത്തും തിരുവനന്തപുരത്തും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ അപലപനീയമാണ്. നിലവിലുള്ള നിയമത്തിന്റെ പഴുതുകളടച്ച് ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചു വരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൊതു സമൂഹത്തിന്റെ സംരക്ഷണ കവചമുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് കാലവര്‍ഷം ഇത്തവണ താമസിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ നാലാം തീയതിയോടെയാകും കാലവര്‍ഷം സംസ്ഥാനത്ത് എത്തുക.
സാധാരണയായി ജൂണ്‍ ഒന്നിന് തന്നെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കേണ്ടതാണ്. നാല് മാസം നീണ്ടു നില്‍ക്കുന്ന മഴക്കാലത്തിനാണ് തുടക്കമാകുന്നത്. രാജ്യത്ത് 75 ശതമാനം മഴയും ഈ കാലയളവിലാണ് ലഭിക്കുന്നത്.
സംസ്ഥാനത്ത് ജൂലൈ ഒന്നു മുതൽ വൈദ്യുതി നിരക്കുകൾ കൂടിയേക്കും. സ്ലാബ് അടിസ്ഥാനമാക്കി നിരക്ക് വർധിപ്പിക്കണമെന്ന് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടു. ഈ വർഷം 41 പൈസയുടെ വർധനവ് വേണമെന്നാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപഭോഗം 200 യൂണിറ്റിൽ കൂടിയാൽ കൂടിയ നിരക്ക് ഈടാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
https://malayalam.indianexpress.com/kerala-news/electricity-rate-hike-likely-from-july-1-825045/
കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ്‍ അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തി. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. ശിവകുമാറിനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്ന മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യയും ഡല്‍ഹിയിലുണ്ട്.
കൊച്ചിയില്‍ പൊലീസ് സംഘത്തെ ആക്രമിച്ച നടനും എഡിറ്ററും കൊച്ചിയില്‍ അറസ്റ്റില്‍. സി.ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെയാണ് ഇവര്‍ ആക്രമിച്ചത്. റാസ്പുടിന്‍ ഡാന്‍സ് വീഡിയോയിലൂടെ വൈറലായ തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശിയായ രാഹുല്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തത്. രാത്രി അഞ്ചംഗസംഘമാണ് പൊലീസിനെ ആക്രമിച്ചത്. ഇതില്‍ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടതായാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അക്രമികളുടെ ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡോ.വന്ദനാദാസ് കേസിലെ പ്രതി സന്ദീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. സന്ദീപിനെ അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതിക്കു വേണ്ടി പോലീസ് കഴിഞ്ഞദിവസം പ്രൊഡക്ഷന്‍ വാറണ്ടിന് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ നേരിട്ടു ഹാജരാക്കാന്‍ കൊട്ടാരക്കര കോടതി നിര്‍ദേശം നല്‍കിയത്. Readmore
സിനിമാ നിര്‍മ്മാണ കമ്പനിയായ ലൈക്കയുമായി ബന്ധമുള്ള ചെന്നൈയിലെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്നും വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു
ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും പൊലീസിനും ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ സാജന്‍ മാത്യൂവാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. Readmore
എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഡോക്ടറെ കൈയേറ്റം ചെയ്ത വട്ടക്കുന്ന് സ്വദേശി ഡോയലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഇയാള്‍ വളരെ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.