Malayalam Top News Highlights: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. “ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ സംസ്ഥാനങ്ങളെ സഹായിക്കേണ്ടവരാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ദുരന്ത കാലത്ത് കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചില്ല. സംസ്ഥാനത്തിന് ലഭിച്ച സഹായങ്ങൾ കേന്ദ്രസർക്കാർ തടസപ്പെടുത്തുകയും ചെയ്തു. കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് അനുമതി നിഷേധിക്കുകയാണ്,” പാലക്കാട് നടന്ന എല്‍ഡിഎഫ് റാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ട്രെയിനില്‍ യാത്രക്കാരനെ സഹയാത്രികന്‍ ആക്രമിച്ചു; പ്രതിയെ ആര്‍പിഎഫ് പിടികൂടി
ട്രെയിനില്‍ യാത്രക്കാരനെ സഹയാത്രികന്‍ ആക്രമിച്ചു. പരപ്പനങ്ങാടി സ്വദേശി ദേവദാസ് (ദേവന്‍) എന്നയാള്‍ക്കാണ് പരിക്കേറ്റത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ അസീസ് ദേവനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. പ്രതി ഗുരുവായൂര്‍ സ്വദേശി അസീസ് പിടിയിലായി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 62-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 189 റണ്‍സ് വിജയലക്ഷ്യം. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി (101) മികവിലാണ് ഗുജറാത്ത് ഒന്‍പത് വിക്കറ്റിന് 188 റണ്‍സെടുത്തത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ അഞ്ച് വിക്കറ്റ് നേടി.
കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതില്‍ സസ്പെന്‍സ് തുടരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഡല്‍ഹി യാത്ര റദ്ദാക്കി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്നാണ് ശിവകുമാര്‍ നല്‍കുന്ന വിശദീകരണം. സിദ്ധരമായ്യ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് ശിവകുമാര്‍ യാത്ര ഒഴിവാക്കിയതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. “ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ സംസ്ഥാനങ്ങളെ സഹായിക്കേണ്ടവരാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ദുരന്ത കാലത്ത് കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചില്ല. സംസ്ഥാനത്തിന് ലഭിച്ച സഹായങ്ങൾ കേന്ദ്രസർക്കാർ തടസപ്പെടുത്തുകയും ചെയ്തു. കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് അനുമതി നിഷേധിക്കുകയാണ്,” പാലക്കാട് നടന്ന എല്‍ഡിഎഫ് റാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് മുന്നില്‍നിന്നു നയിക്കണമെന്നു മുഖ്യമന്ത്രിയും സിപിഎമ്മും ആഹ്വാനം ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കര്‍ണാടകത്തില്‍ സിപിഎം ഇരട്ടത്താപ്പ് മറനീക്കി പുറത്തുവരുകയും അതിന് അവര്‍ക്ക് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്തു. ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെതിരേ സിപിഎം 4 സീറ്റില്‍ മത്സരിച്ചതുമൂലം രണ്ടിടത്ത് ബിജെപി ജയിച്ചെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
2023-24 അധ്യയന ജൂണ്‍ ഒന്നിന് ആരംഭിക്കാനിരിക്കെ സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും ആരംഭിക്കാന്‍ നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരുക്കങ്ങളുടെ ഭാഗമായി ഓഫീസര്‍മാര്‍/സ്കൂള്‍ അധികൃതര്‍ എന്നിവര്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
എസ്എസ്എൽസി പരീക്ഷാ ഫലം ശനിയാഴ്ച (മേയ് 20) പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് ടു ഫലം മേയ് 25-നും പ്രസിദ്ധീകരിക്കും. പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്കെതിരായ സിബിഐ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. കോർഡെലിയ ക്രൂസിൽ നടത്തിയ റെയ്ഡിനിടെ ആരോപണവിധേയനായ ലഹരി മരുന്ന് വിൽപനക്കാരൻ ഉൾപ്പെടെ പതിനേഴോളം പേരുടെ പേരുകൾ വിട്ടുകളഞ്ഞെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നു. കേസിലെ സാക്ഷിയായ കെ.പി.ഗോസാവി എൻസിബി ഉദ്യോഗസ്ഥനാണെന്ന പ്രതീതി എൻസിബി ഉദ്യോഗസ്ഥർ സൃഷ്ടിച്ചു. കേസിൽനിന്നും ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഒഴിവാക്കാൻ ഗോസാമി കുടുംബത്തോട് 18 കോടി രൂപ ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയതായി എഫ്ഐആറിലുണ്ട്.
ഗംഗ, യമുന എന്നീ നദികള്‍ വൃത്തിയാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള കര്‍മ്മപദ്ധതിക്കായി നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഇതിനായി പ്രത്യേകം ട്രൈബ്യൂണലുകള്‍ ഉണ്ടെന്നായിരുന്നു കോടതിയുടെ മറുപടി.
കർണാടക തിരഞ്ഞെടുപ്പിലെ പരാജയം ബിജെപിയെ ഞെട്ടിച്ചുവെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്ത്. ”കർണാടക തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപി ഭയത്തിലാണ്. രാജ്യത്ത് ഇപ്പോൾ യഥാർത്ഥ സ്വേച്ഛാധിപത്യം ആരംഭിക്കുമെന്ന് എനിക്ക് തോന്നുന്നു. കാരണം തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്ക് ഭയമാണ്, അതിനാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നു. ഇതിനെ സ്വേച്ഛാധിപത്യം എന്ന് വിളിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി 14 നഗരസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി അവർ പ്രഖ്യാപിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് നേരിടാൻ ബിജെപിയെ ഞാൻ വെല്ലുവിളിക്കുന്നു,” റൗത്ത് പറഞ്ഞു. Readmore
അമൃത്സര്‍: ദുബായ്-അമൃത്സര്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെതിരെ അതിക്രമം. മദ്യപനായ പുരുഷ യാത്രക്കാരന്‍
എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചെന്നാരോപിച്ച് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറിലെ കോട്ലി സ്വദേശിയാണ് ഇയാള്‍. വിമാനത്തില്‍ എയര്‍ ഹോസ്റ്റസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പീഡനശ്രമം നടന്നതായും പൊലീസ് പറഞ്ഞു. Readmore
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. കർണാടക മുഖ്യമന്ത്രി പദത്തിലെത്തുന്നത് ഡി.കെ.ശിവകുമാറോ അതോ സിദ്ധരാമയ്യയോ എന്നറിയാൻ മേയ് 18 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ വരെ കാത്തിരിക്കണമെന്ന് ഒരു കോൺഗ്രസ് വക്താവ് പറഞ്ഞു. Readmore
രാജ്യദ്രോഹക്കുറ്റം ചുമത്തി 10 വര്‍ഷത്തേക്ക് തന്നെ ജയിലില്‍ അടയ്ക്കാന്‍ പാക് സൈന്യം പദ്ധതിയിട്ടിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലാണ് പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) നേതാവ് ഇമ്രാന്‍ ഖാന്റെ ആരോപണം.
മാട്ടുപ്പെട്ടി ഡാമിന് സമീപത്ത് കാട്ടനക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. ബോട്ടിങ് സെന്ററിന് സമീപമാണ് രണ്ട് വയസ് പ്രായമുള്ള പിടിയാനക്കുട്ടി അവശ നിലയിലുള്ളത്.
20ൽ കൂടുതൽ ദിവസങ്ങളായി ആന പരിസരത്തു നിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചു.