Malayalam Top News Highlights: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഒന്നേകാൽ കിലോ സ്വർണ്ണം പിടികൂടി. 56 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. ദേഹത്തൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കരിപ്പൂരില്‍ 1.8 കോടി രൂപയോളം വിലമതിക്കുന്ന മൂന്ന് കിലോയോളം സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ഇത്രയും സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്.
ചീട്ടുകളി സംഘത്തെ പിടികൂടാന്‍ എത്തി; എസ്ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
നൈറ്റ് പെട്രോളിംഗിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന്‍ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ പൊന്‍കുന്നം സ്വദേശി ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ തെരഞ്ഞ് ഇരുനില കെട്ടിടത്തില്‍ കയറിയ സമയത്ത് കാല്‍വഴുതി വീണായിരുന്നു അപകടം.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാല്‍ വഴുതി വീണത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോബി ജോര്‍ജ് പുലര്‍ച്ചെയോടെയാണ് മരിച്ചത്.
കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതില്‍ സസ്പെന്‍സ് തുടരുന്നു. ബെംഗളൂരുവില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് നല്‍കിയതായാണ് വിവരം. ഇനി മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക.
നിയമസഭാ കക്ഷി യോഗം നടന്ന ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരി തിരഞ്ഞ് സിദ്ധരാമയ്യക്കും ഡി കെ ശിവകുമാറിനും വേണ്ടി മുദ്രാവാക്യം ഉയര്‍ത്തുകയായിരുന്നു. ശിവകുമാറിനേക്കാളും സിദ്ധരാമയ്യക്കാണ് സാധ്യതയെന്നും സൂചനകളുണ്ട്. രണ്ട് പേര്‍ക്കും കാലാവധി നിശ്ചയിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നും വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 61-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 145 റണ്‍സ് വിജയലക്ഷ്യം. 48 റണ്‍സെുത്ത ശിവം ദൂബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
ഇടവ മാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്ത ക്ഷേത്രം തുറന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. മേയ് 19 വരെ നട തുറന്നിരിക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി മേയ് 29 നും 30 നും ശബരിമല നട തുറക്കും.

സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയുമായി സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് തന്നെ ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളുകൾക്കായി ക്ഷേമനിധി രൂപീകരിക്കുന്നത്.
പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമനിധി.
എറണാകുളം മറൈന്‍ ഡ്രൈവില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയ രണ്ട് ബോട്ടുകളും ജീവനക്കാരും പിടിയില്‍. സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിഖില്‍, ഗണേഷ് എന്നിവരാണ് അറസ്റ്റിലായ ബോട്ട് ജീവനക്കാര്‍. 13 പേരെ മാത്രം കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ നാല്‍പതോളം പേരെ കയറ്റിയായിരുന്നു യാത്ര. സെന്റ് മേരീസ് എന്ന ബോട്ടാണ് ലംഘനം നടത്തിയതെന്നാണ് വിവരം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് നാണംകെട്ട തോല്‍വി വഴങ്ങിയതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി. കേവലം 59 റണ്‍സിന് ടീം ഓള്‍ ഔട്ടായതില്‍ തനിക്ക് ഉത്തരമില്ലെന്നായിരുന്നു നായകന്‍ സഞ്ജു സാംസണിന്റെ ആദ്യ പ്രതികരണം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 60-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 172 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാംഗ്ലൂരിനായി ഫാഫ് ഡുപ്ലെസി (55), ഗ്ലെന്‍ മാക്സ്വല്‍ (54) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേടി.
നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് ശേഷം ആര് മുഖ്യമന്ത്രിയാകുമെന്ന ആകാംഷയിലാണ് കര്‍ണാടക ജനത. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. സിദ്ധരാമയ്യക്കാണ് സാധ്യതകള്‍ കൂടുതലെന്നും സൂചനകളുണ്ട്.
അഭ്യൂഹങ്ങള്‍ പലതും ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ പ്രധാന എതിരാളിയായ സിദ്ധരാമയ്യയുമായി ഭിന്നതകളില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിവകുമാര്‍. എനിക്ക് സിദ്ധരാമയ്യയുമായി ഭിന്നതയുണ്ടെന്ന് പലരും പറയുന്നുണ്ട്, എന്നാല്‍ അത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്, ശിവകുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 60-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളാണ് ബാംഗ്ലൂര്‍ ടീമിലുള്ളത്, രാജസ്ഥാന്‍ നിരയില്‍ ബോള്‍ട്ടിന് പകരം ആദം സാമ്പ എത്തി.
കൊണ്ടോട്ടി കിഴിശ്ശേരിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട കൊലപാതകമെന്ന് പൊലീസ്. കൊലപാതകത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായും ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍വെച്ചാണ് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി രാജേഷ് മാഞ്ചി(36) മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മോഷ്ടവാണെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചത്. ക്രൂരമര്‍ദനത്തിന് ശേഷം ഇയാള്‍ അവശനായതോടെ നാട്ടുകാര്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. Readmore
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ മഹാ വികാസ് അഘാഡി (എംവിഎ) നേതാക്കള്‍ യോഗം ചേരും. ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വിജയ തന്ത്രം രൂപപ്പെടുത്താനും നേതാക്കള്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്ന ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ വാക്യുദ്ധം ഒഴിവാക്കാനുള്ള നടപടികളും യോഗത്തില്‍ എംവിഎ നേതാക്കള്‍ ചര്‍ച്ച ചെയ്തേക്കും. Readmore
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവെച്ച കേസില്‍ ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട്. കേസ് വീണ്ടും അന്വേഷിച്ച ക്രൈംബ്രാഞ്ച് ആണ് ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോര്‍ട്ട് നല്‍കിയത്.
കര്‍ണാടകയില്‍ 136 സീറ്റുകളും 43% വോട്ട് വിഹിതവും നേടി കോണ്‍ഗ്രസ് വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെ, പുതിയ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറുമാണ് മുന്‍തൂക്കം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്നും ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കും ഇരുപക്ഷവും അവകാശവാദങ്ങള്‍ ഉന്നയിച്ചു. ഇരുനേതാക്കളുടെ വസതിക്ക് പുറത്ത് പുതിയ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്ന് പറയുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഡികെ ശിവകുമാര്‍ ‘കര്‍ണ്ണാടകയുടെ അടുത്ത മുഖ്യമന്ത്രി’ എന്ന് പ്രഖ്യാപിക്കുന്ന പോസ്റ്ററുകള്‍ ഡികെ ശിവകുമാറിനെ അനുകൂലിക്കുന്നവര്‍ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പതിച്ചു. ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. Readmore
തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ 17 കാരിയെ മരിച്ച നിലയിൽ കണ്ടതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ബീമാപളളി സ്വദേശിനി അസ്മിയ മോളുടെ മരണത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നല്‍കി.