Malayalam Top News Highlights: കുമളി: പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുന്നു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. 40 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. മേഘമലയിൽ അരിക്കൊമ്പന്റെ ആക്രമണങ്ങൾ ഇല്ലാത്തതിനാൽ പെരിയാർ കടുവ സാങ്കേതത്തിലേക്ക് തല്‍ക്കാലം തുരത്തേണ്ടെന്നാണ് തീരുമാനം. അതേസമയം, മേഘമലയിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരും.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 219 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. 49 പന്തില്‍ 103 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ചുറി ഇന്നിങ്‌സാണ് മുംബൈയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് മികച്ച തുടക്കമായിരുന്നില്ല. രോഹിത് 18 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 20 പന്തില്‍ 31 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ സ്റ്റാര്‍ പ്ലെയര്‍ നെഹാല്‍ വധേരയെയും (15) റാഷിദ് ഖാന്‍ തന്നെ പുറത്താക്കി. പിന്നീട് മുംബൈയെ മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. ഗുജറാത്തിന് വേണ്ടി നാലോവറിൽ 30 റൺസ് വഴങ്ങിയാണ് റാഷിദ് ഖാൻ നാല് വിക്കറ്റുകൾ നേടിയത്. Readmore
നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിച്ചിരുന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്ക്‌ഡെയ്‌ക്കെതിരെ കേസെടുത്ത് സിബിഐ. കോര്‍ഡേലിയ കപ്പല്‍ ഉടമകളില്‍ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് മുന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ സിബിഐ അഴിമതിക്ക് കേസെടുത്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡല്‍ഹി, മുംബൈ, റാഞ്ചി, കാണ്‍പൂര്‍ എന്നിവയുള്‍പ്പെടെ 29 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ടെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. READMORE
ന്യൂഡല്‍ഹി: അദാനി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം സയം നീട്ടി നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സാവകാശം നല്‍കണമെന്നാണയിരുന്നു സെബിയുടെ ആവശ്യം.Readmore
താനൂര്‍ ബോട്ട് ദുരന്തത്തെതുടര്‍ന്ന് സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഈ വിഷയം കോടതി പരിഗണിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണ്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമാകുമോ? ജഡ്ജിമാര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടാകുന്നു. അഭിഭാഷകരും സൈബര്‍ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി പരാമര്‍ശിച്ചു. താനൂര്‍ ബോട്ട് ദുരന്തത്തെ തുടര്‍ന്നു സ്വമേധയാ എടുത്ത കേസാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. Readmore
ആശുപത്രികളിലെ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സുരക്ഷ ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതുവരെ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി.
അതേസമയം ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് പി.ജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഭാഗികമായി പിന്‍വലിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ എമര്‍ജന്‍സി സര്‍വീസില്‍ ഡോക്ടര്‍മാര്‍ തിരിച്ചുകയറും. അതേസമയം ഒ.പി ബഹിഷ്‌കരണം തുടരും. തുടര്‍സമരത്തിന്റെ കാര്യത്തില്‍ ഇന്നുതന്നെ കമ്മിറ്റി കൂടി തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഡോക്ടര്‍മാര്‍ അറിയിച്ചു. Readmore
പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സര്‍ജന്‍മാരുടെ പ്രശ്നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സര്‍ക്കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പിജി വിദ്യാര്‍ത്ഥികള്‍ ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. Readmore
ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിന്റെ പൊലീസ് സേനയ്ക്ക് നാണക്കേടാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു.
സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 93.12 ആണ് വിജയശതമാനം. ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.nic.in, results.digilocker.gov.in, umang.gov.in എന്നിവയിലൂടെ പേരും റോൾ നമ്പരും കൊടുത്ത് വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. Readmore
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ വിജയശതമാനം കുറവാണ്. വിദ്യാർത്ഥികൾക്ക് cbse.gov.in, cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം. ഉമാംഗ് (UMANG) ആപ്പിലും ഡിജിലോക്കറിലും പരീക്ഷാ ഫലം പരിശോധിക്കാം. Read More
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ മോഖ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഒരു ജില്ലയിലും ഇന്ന് പ്രത്യേക ജാഗ്രത മുന്നറിയിപ്പില്ല.
ഭർത്താവിന് ചികിത്സ തേടിയെത്തിയ എംഎൽഎ, ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർമാരുടെ പരാതി. കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പരാതി നൽകിയത്.