Malayalam Top News Highlights: തമിഴ്നാട് മേഘമലയിലെ ജനവാസ മേഖലകളില്‍ വീണ്ടും അരിക്കൊമ്പന്‍ എന്ന ആന എത്തിയതായി റിപ്പോര്‍ട്ടുകള്‍. ചിന്നമന്നൂർ നിന്നും മേഘമലയ്ക്ക് പോകുന്ന വഴിയിലാണ് ആന ഇറങ്ങിയത്. ഇന്നലെ രാത്രി തന്നെ ആന വനത്തിലേക്ക് മടങ്ങിയതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ചിന്നക്കനാലില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ച് പിടികൂടിയ ആനയെ കഴിഞ്ഞ മാസം അവസാനമാണ് പെരിയാര്‍ കടുവ സങ്കേതത്തില്‍ എത്തിച്ചത്.
കര്‍ണാടകയില്‍ ദേശീയ നേതാക്കളെുടെ സാന്നിധ്യം കൊണ്ടുനിറഞ്ഞ നാല്‍പത് ദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. വോട്ടര്‍മാരെ പിടിക്കാന്‍ പാര്‍ട്ടികളുടെ ശക്തികാണിച്ചുള്ള തിരഞ്ഞെടുപ്പ് റാലികള്‍ക്കും പ്രചാരണത്തിനും ശേഷം കര്‍ണാടക ബുധനാഴ്ചയാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. വോട്ടെണ്ണല്‍ മെയ് 13 നും നടക്കും
താനൂരിലെ ബോട്ടപകടത്തില്‍ ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ താനൂരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. അല്‍പസമയത്തിനകം പ്രതിയെ താനൂര്‍ സ്റ്റേഷനില്‍ എത്തിക്കും. നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ഇവരില്‍ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. Readmore
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. മെയ് എട്ട്, 11 തിയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപ്പെട്ട ന്യുനമര്‍ദ്ദം, നാളെ (മെയ് 9) തീവ്രന്യൂനമര്‍ദ്ദമായും മെയ് പത്തോടെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. മെയ് 11 വരെ വടക്ക് പടിഞ്ഞാറു ദിശയില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിച്ചതിന് ശേഷം വടക്ക് കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ്-മ്യാന്മാര്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) പാപ്പരത്തത്തിനായി ഫയല്‍ ചെയ്ത ഗോ ഫസ്റ്റ് എയര്‍ലൈന്‍സിനോട് ഇനിയൊരുത്തരവുണ്ടാകുന്നത് വരെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശം.
സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയില്‍ പ്രവര്‍ത്തനം തുടരുന്നതില്‍ പരാജയപ്പെട്ടതിന്, 1937ലെ എയര്‍ക്രാഫ്റ്റ് നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം ഗോ ഫസ്റ്റിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോ ഫസ്റ്റ് അറിയിച്ചു. ഏവിയേഷന്‍ റെഗുലേറ്റര്‍ കമ്പനിയുടെ എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് (എഒസി) തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും, കാരണം കാണിക്കല്‍ നോട്ടിസില്‍ കമ്പനിയുടെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. Readmore
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ സംസ്ഥാനത്തിന്റെ പരമാധികാരത്തെ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. Readmore
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ ജില്ലകളിലാണ് മഴ സാധ്യത കൂടുതല്‍. അടുത്ത അഞ്ച് ദിവസം മഴ തുടരും.
മേയ് എട്ട്, 11 എന്നീ തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. മെയ് ഒന്‍പത്, 10, 12 എന്നീ ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിലുള്ളത്.
https://malayalam.indianexpress.com/kerala-news/kerala-weather-rain-updates-may-08-817114/
താനൂര്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്ത് വിനോദയാത്ര ബോട്ട് മുങ്ങി ഉണ്ടായ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനമായി. അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുവരെ അപകടത്തില്‍ 22 പേരാണ് മരണപ്പെട്ടത്. 10 പേര്‍ ചികിത്സയിലും കഴിയുന്നുണ്ട്. ഇതില്‍ ഏഴ് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്നു വീണ് രണ്ടു പ്രദേശവാസികൾ കൊല്ലപ്പെട്ടു. ഹനുമാംഗ്രയിലെ ദാബ്‌ലി പ്രദേശത്തിനു സമീപത്തായാണ് വിമാനം തകർന്നു വീണത്. പൈലറ്റ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടുവെന്ന് ജില്ലാ കലക്ടർ രുക്മണി റിയാർ പറഞ്ഞു.
മിഗ്-21 വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് കൂടിവരികയാണ്. മുൻകാലങ്ങളിൽ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം 170-ലധികം പൈലറ്റുമാർക്കാണ് അപകടങ്ങളിൽ ജീവൻ നഷ്ടമായത്.
തമിഴ്നാട് മേഘമലയിലെ ജനവാസ മേഖലകളില്‍ വീണ്ടും അരിക്കൊമ്പന്‍ എന്ന ആന എത്തിയതായി റിപ്പോര്‍ട്ടുകള്‍. ചിന്നമന്നൂർ നിന്നും മേഘമലയ്ക്ക് പോകുന്ന വഴിയിലാണ് ആന ഇറങ്ങിയത്. ഇന്നലെ രാത്രി തന്നെ ആന വനത്തിലേക്ക് മടങ്ങിയതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ചിന്നക്കനാലില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ച് പിടികൂടിയ ആനയെ കഴിഞ്ഞ മാസം അവസാനമാണ് പെരിയാര്‍ കടുവ സങ്കേതത്തില്‍ എത്തിച്ചത്.