scorecardresearch

Malayalam Top News Highlights:ബം​ഗാളിൽ ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; 12 ബോ​ഗികൾ പാളം തെറ്റി

അപകടത്തെ തുടർന്നു ഖര​ഗ്പുർ- ബങ്കുര- ആ​ദ്ര പാതയിൽ ട്രെയിൻ ​ഗതാ​ഗതം നിർത്തിവച്ചു

അപകടത്തെ തുടർന്നു ഖര​ഗ്പുർ- ബങ്കുര- ആ​ദ്ര പാതയിൽ ട്രെയിൻ ​ഗതാ​ഗതം നിർത്തിവച്ചു

author-image
Amal Joy
New Update
train|bengal

ബം​ഗാളിൽ ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു

Malayalam Top News Highlights :പശ്ചിമ ബം​ഗാളിലെ ബങ്കുരയിൽ രണ്ട് ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോ​ഗികൾ പാളം തെറ്റി. അപകടത്തെ തുടർന്നു ഖര​ഗ്പുർ- ബങ്കുര- ആ​ദ്ര പാതയിൽ ട്രെയിൻ ​ഗതാ​ഗതം നിർത്തിവച്ചു.  ഒരു ട്രെയിനിലെ ലോക്കോ പൈലറ്റിനു പരിക്കുണ്ട്. മറ്റ് ആർക്കും പരിക്കേറ്റതായി വിവരങ്ങളില്ല. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.


Advertisment
  • 21:37 (IST) 25 Jun 2023
    ‘ഒബാമയുടെ ഭരണകാലത്ത് ആറ് മുസ്ലി ഭൂരിപക്ഷ രാഷ്ട്രങ്ങളെങ്കിലും അമേരിക്ക ആക്രമിച്ചു’; തിരിച്ചടിച്ച് നിര്‍മല സീതാരാമന്‍

    ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ ജോ ബൈഡന്‍ പരാമര്‍ശിക്കണമെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വാക്കുകള്‍ക്കെതിരെ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.

    ബരാക്ക് ഒബായുടെ ഭരണകാലത്ത് ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെങ്കിലും അമേരിക്ക ബോംബാക്രമണം നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര മന്ത്രിയുടെ വിമര്‍ശനം.

    'ഒബാമയുടെ ഭരണകാലത്ത് ആറ് മുസ്ലി ഭൂരിപക്ഷ രാഷ്ട്രങ്ങളെങ്കിലും അമേരിക്ക ആക്രമിച്ചു'; തിരിച്ചടിച്ച് നിര്‍മല സീതാരാമന്‍


  • 20:28 (IST) 25 Jun 2023
    ‘ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടില്ല, കൂടുതല്‍ സമയമാണ് ചോദിച്ചത്’

    ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ നിന്ന് ഒഴിവാക്കണമെന്ന് സമരത്തില്‍ ഉള്‍പ്പെട്ട ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടന്ന ആരോപണം തള്ളി വിനേഷ് ഫോഗട്ട്. ട്രയല്‍സില്‍ നിന്ന് ഒഴിവാക്കണമെന്നല്ല ഓഗസ്റ്റ് വരെ തയാറെടുപ്പിനായി സമയം നല്‍കണമെന്നാണ് അപേക്ഷിച്ചതെന്നത് തെളിയിക്കുന്ന കത്ത് വിനേഷ് പുറത്ത് വിട്ടു. എന്നാല്‍ കത്തില്‍ ദിവസം അടയാളപ്പെടുത്തിയിട്ടില്ല.

    'ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടില്ല, കൂടുതല്‍ സമയമാണ് ചോദിച്ചത്'


  • 19:29 (IST) 25 Jun 2023
    കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മണിപ്പൂര്‍ സംഘര്‍ഷങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനായി: മുഖ്യമന്ത്രി ബീരേന്‍ സിങ്

    മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ച് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്. അമിത് ഷായുടെ നേതൃത്വത്തില്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സംഘര്‍ഷം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

    ഇന്ന് രാവിലെ ഇംഫാലില്‍ നിന്നെത്തിയ ബീരേന്‍ സിങ് അമിത് ഷായെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് കണ്ടത്. ജൂണ്‍ 13-ന് ശേഷം സംസ്ഥാനത്ത് സംഘര്‍ഷങ്ങളില്‍ മരണം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.


  • 18:43 (IST) 25 Jun 2023
    സുധാകരന്റെ കേസ് എവിടെയുമെത്തില്ല, എല്ലാം പിണറായി ഒത്തുതീര്‍പ്പാക്കും: സുരേന്ദ്രന്‍

    തിരുവനന്തപുരം: കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്റെ പേരിലുള്ള തട്ടിപ്പ് കേസ് എവിടെയുമെത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴി‍ഞ്ഞ ഏഴുവർഷങ്ങളായി യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള കേസുകൾ എല്ലാം ഒതുക്കിതീർക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

    “രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും വിഡി സതീശനും ഇബ്രാഹിംകുട്ടിക്കുമെതിരായ കേസുകളിൽ ഒന്നും അന്വേഷണം നടന്നില്ല. എല്ലാം ഒത്തുതീർപ്പാക്കുകയാണ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വ്യക്തമായ തെളിവുകൾ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ട്. പുനർജനി തട്ടിപ്പിന്റെ എല്ലാ ഡീറ്റെയിൽസും പിണറായി വിജയനറിയാം,” സുരേന്ദ്രന്‍ പറഞ്ഞു.


  • 18:10 (IST) 25 Jun 2023
    സംസ്ഥാനത്തുടനീളം വ്യാപക മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം വ്യാപകമായ മഴ. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നതായാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

    അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


  • 16:21 (IST) 25 Jun 2023
    ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓഡര്‍ ഓഫ് ദ നൈല്‍' സ്വീകരിച്ച് മോദി

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈജിപ്തിന്റെ പരമോന്നത ബഹുമതിയ 'ഓഡര്‍ ഓഫ് ദ നൈല്‍' നല്‍കി ആദരിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ സിസി. വ്യാപാരം, നിക്ഷേപം തുടങ്ങിയവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ ഇരുവരും നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.


  • 15:36 (IST) 25 Jun 2023
    ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു

    വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിനു സമീപം ന്യൂനമർദ്ദം രൂപപ്പെട്ടു. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


  • 14:03 (IST) 25 Jun 2023
    അടിസ്ഥാനശമ്പളം 40,000 ആക്കണം; സമരത്തിനൊരുങ്ങി നഴ്‌സുമാര്‍

    അടിസ്ഥാന ശമ്പളം നാല്‍പ്പതിനായിരം രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.


  • 12:58 (IST) 25 Jun 2023
    ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ.ഡി റെയ്ഡ്

    ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ്. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും കൊച്ചിയിലേയും ഡല്‍ഹിയിലേയും ഔദ്യോഗിക വസതികളിലുമാണ്‌ റെയ്ഡ് നടന്നത്


  • 11:28 (IST) 25 Jun 2023
    വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പൊലീസ് ഉദ്യോഗസ്ഥന്‍ റിമാൻഡിൽ

    ഒൻപതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിലെ പ്രതി സിവിൽ പൊലീസ് ഓഫിസർ മാരായമുട്ടം കിഴങ്ങുവിളവീട്ടിൽ ദിലീപിനെ(44) നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. ഇടുക്കി മറയൂർ ജനമൈത്രി സ്റ്റേഷനിലെ പൊലീസുകാരനായ ദിലീപിനെ അന്വേഷണ സംഘം അവിടെ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് 2ന് അറസ്റ്റ് ചെയ്തത്.


  • 11:25 (IST) 25 Jun 2023
    വർക്കല ഹെലിപ്പാടിനു സമീപമുള്ള ക്ലിഫ് കുന്നിൽ നിന്നു താഴേക്ക് വീണു യുവാവിനു ​ഗുരുതര പരിക്ക്

    വർക്കല ഹെലിപ്പാടിനു സമീപമുള്ള ക്ലിഫ് കുന്നിൽ നിന്നു താഴേക്ക് വീണു യുവാവിനു ​ഗുരുതര പരിക്ക്. 50 അടിയോളം താഴേക്കാണ് യുവാവ് വീണത്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരിയായ സതീഷ് (30) ആണ് ആപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്. 


  • 10:56 (IST) 25 Jun 2023
    ബം​ഗാളിലെ ബങ്കുരയിൽ ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു

    പശ്ചിമ ബം​ഗാളിലെ ബങ്കുരയിൽ രണ്ട് ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോ​ഗികൾ പാളം തെറ്റി. അപകടത്തെ തുടർന്നു ഖര​ഗ്പുർ- ബങ്കുര- ആ​ദ്ര പാതയിൽ ട്രെയിൻ ​ഗതാ​ഗതം നിർത്തിവച്ചു.  ഒരു ട്രെയിനിലെ ലോക്കോ പൈലറ്റിനു പരിക്കുണ്ട്. മറ്റ് ആർക്കും പരിക്കേറ്റതായി വിവരങ്ങളില്ല. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.


Bengal Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: