/indian-express-malayalam/media/media_files/uploads/2023/06/Mosquito.jpg)
Representative Image
Malayalam Top News Highlights: തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയിൽ കൂടുതൽ പേർ മരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് 23 പേരാണ് മരിച്ചത്. ഇന്നലെ രണ്ടുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഇന്നലെ മാത്രം 48 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ടാഴ്ചയ്ക്കുള്ളിൽ എലിപ്പനി ബാധിച്ച് മരിച്ചത് 9 പേരാണ്. സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണം ഇന്നലെ മാത്രം 11329 ആണ്. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
- 21:50 (IST) 18 Jun 2023യുഡിഎഫ് ജൂണ്‍ 24ന് മണിപ്പൂര്‍ ദിനം ആചരിക്കും
മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ചും അവിടത്തെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജൂണ്‍ 24ന് യുഡിഎഫ് മണിപ്പൂര്‍ ദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറയിച്ചു. അതിന്റെ ഭാഗമായി അന്ന് ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ ജില്ല ആസ്ഥാനങ്ങളില്‍ സംഘടിപ്പിക്കും. മണിപ്പൂരിലെ കലാപം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി ഭരണകൂടം ആരാധാനാലയങ്ങള്‍ക്കും ന്യൂനപക്ഷവിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണ്. അക്രമം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ കേന്ദ്രആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കാട്ടുന്ന നിസംഗതയാണ് മണിപ്പൂരില്‍ കലാപം വീണ്ടും ആളികത്താന്‍ പ്രചോദനമാകുന്നതെന്നും ഹസന്‍ പറഞ്ഞു.
- 20:54 (IST) 18 Jun 2023സിപിഐഎം സംസ്ഥാന സെക്രട്ടറിയെ വളഞ്ഞിട്ട് ആക്രമിക്കാമെന്നു വ്യാമോഹിക്കേണ്ട: മന്ത്രി മുഹമ്മദ് റിയാസ്
സിപിഐഎം സംസ്ഥാന സെക്രട്ടറിയെ ഒറ്റ തിരിഞ്ഞു ആക്രമിക്കാമെന്നു ആരും വ്യാമോഹിക്കേണ്ടെന്നും ആ പരിപ്പ് ഇനിയും കേരളത്തിൽ വേവില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രസ്താവനയിൽ പറഞ്ഞു. മാധ്യമ തമ്പുരാക്കന്മാരുടെയും ഫ്യൂഡൽ മാടമ്പിത്തരം പറയുന്ന കോൺഗ്രസ് നേതാക്കളുടെയും ജല്പനങ്ങൾ കൊണ്ട് ഈ പ്രസ്ഥാനത്തിനും അതിന്റെ അമരക്കാരനും പോറലേൽക്കുമെന്ന് ആരും വ്യാമോഹിക്കേണ്ട.
- 20:01 (IST) 18 Jun 2023അബോധാവസ്ഥയിലായ സ്ത്രീയെ ബലാത്സംഗം ചെയ്തു; യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ആറേമുക്കാല്‍ വര്‍ഷം ജയില്‍ ശിക്ഷ
യുകെയിലെ കാര്‍ഡിഫില്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ആറ് വര്‍ഷവും ഒന്‍പത് മാസവും ജയില്‍ ശിക്ഷ. ഡല്‍ഹി സ്വദേശിയും ഇരുപതുകാരനുമായ പ്രീത് വികാലാണ് കുറ്റവാളി.
- 19:16 (IST) 18 Jun 2023ഇടിമിന്നലിനും കാറ്റിനും സാധ്യത
ജൂൺ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 18:21 (IST) 18 Jun 2023125 കോടി രൂപയുടെ അഴിമതി ആരോപണം; ഗൂഢാലോചനയെന്ന് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി
ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ (ബികെടിസി) മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി കേദാർനാഥ് ക്ഷേത്രത്തിലെ മുതിർന്ന പുപൂജാരിക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ സ്വർണം പതിക്കാനെന്ന പേരിൽ 125 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് ആരോപണം.
125 കോടി രൂപയുടെ അഴിമതി ആരോപണം; ഗൂഢാലോചനയെന്ന് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി
- 17:03 (IST) 18 Jun 2023പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് കുത്തേറ്റു, നാല് പേര്‍ക്ക് പരുക്ക്
കൊച്ചി: പത്തനംതിട്ട നഗരത്തില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേല്‍ക്കുകയും നാല് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ടവര്‍ ഓരേ ക്യാമ്പില്‍ താമസിക്കുന്നവരാണ്.
- 17:02 (IST) 18 Jun 2023പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് കുത്തേറ്റു, നാല് പേര്‍ക്ക് പരുക്ക്
കൊച്ചി: പത്തനംതിട്ട നഗരത്തില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേല്‍ക്കുകയും നാല് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ടവര്‍ ഓരേ ക്യാമ്പില്‍ താമസിക്കുന്നവരാണ്.
- 16:17 (IST) 18 Jun 2023മഴ കനക്കും
അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 14:49 (IST) 18 Jun 2023കണ്ണൂർ മാങ്ങാട്ടുപറമ്പ് ക്യാംപസിൽ പിജി വിദ്യാർഥി മരിച്ച നിലയിൽ
കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാംപസിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പിജി വിദ്യാർത്ഥി വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്. ക്യാംപസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
- 13:27 (IST) 18 Jun 2023പൂജപ്പുര രവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചിച്ചു. വലുതും ചെറുതുമായ കഥാപത്രങ്ങളിലൂടെ നിരവധി സിനികളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് ചിരപരിചിതനായ നടനായിരുന്നു പൂജപ്പുര രവി. നാടകങ്ങളിലൂടെ സ്ഫുടം ചെയ്തെടുക്കപ്പെട്ടതായിരുന്നു ആ നടനവൈഭവം. ഹാസ്യവേഷങ്ങളും തന്റേതായി രീതിയിൽ അവതരിപ്പിക്കാനും പ്രേക്ഷക ശ്രദ്ധ നേടാനും അദ്ദേഹത്തിന് സാധിച്ചു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് സതീശൻ പറഞ്ഞു.
- 13:01 (IST) 18 Jun 2023പ്രശസ്ത നടൻ പൂജപ്പുര രവി അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
- 12:39 (IST) 18 Jun 2023ചെങ്ങന്നൂരിൽ കേസിനെ ചൊല്ലി തർക്കം: അഭിഭാഷകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം
ചെങ്ങന്നൂരിൽ അഭിഭാഷകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മറ്റൊരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡ്വ.രാഹുൽ കുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കൂടിയായ അഡ്വ.അശോക് അമാനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രാഹുലും അശോകും തമ്മിൽ വക്കാലത്തിനെ ചൊല്ലി വാക്കേറ്റമുണ്ടാവുകയും അശോക് കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് രാഹുൽ കുമാറിനെ കുത്തുകയുമായിരുന്നു.
- 12:37 (IST) 18 Jun 2023പോക്സോ കേസിൽ സുധാകരൻ കൂട്ടുപ്രതിയെന്ന് എം.വി.ഗോവിന്ദൻ
മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. താൻ പീഡിപ്പിക്കുമ്പോൾ കെ.സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവതയുടെ മൊഴിയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
- 11:17 (IST) 18 Jun 2023സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് മുതൽ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് അഞ്ചുജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
- 11:16 (IST) 18 Jun 2023വ്യാജ രേഖ ചമച്ച കേസ്: വിദ്യ ഒളിവിൽ തുടരുന്നു, പിടികൂടാനാവാതെ പൊലീസ്
വ്യാജ രേഖ ചമച്ച് ജോലി നേടിയ കേസിലെ പ്രതി മുൻ എസ്എഫ്ഐ നേതാവ് വിദ്യ ഒളിവിൽ തുടരുന്നു. കേസിൽ പ്രതി ചേർത്ത് 13 ദിവസമായിട്ടും വിദ്യയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സൈബർസെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചെങ്കിലും വിദ്യ എവിടെയെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. Read More
- 11:16 (IST) 18 Jun 2023തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു
പൊൻമുടിയിൽ ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us