/indian-express-malayalam/media/media_files/uploads/2023/05/arrest.jpg)
പ്രതീകാത്മക ചിത്രം
Malayalam Top News Highlights: കൊച്ചി രവിപുരത്തെ ബെവ്കൊ ഒട്ട്ലറ്റിന് നേരെ പെട്രോള്‍ ബോംബേറ്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ബെവ്കൊ ഔട്ട്ലറ്റിലെ ജീവനക്കാരുമായുണ്ടായ തര്‍ക്കമാണ് ബോംബേറിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ചെത്തിയത്. തിരി കൊളുത്താന്‍ നോക്കിയെങ്കിലും കത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി.
- 21:57 (IST) 16 Jun 2023വിദ്യ വ്യാജരേഖ ചമച്ചതിന് തെളിവുണ്ട്; അഗളി പൊലീസ് ഹൈക്കോടതിയില്‍
വ്യാജ രേഖ ചമച്ച് ജോലി നേടിയെന്ന കേസിൽ കെ വിദ്യക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അഗളി പൊലീസ് ഹൈക്കോടതിയില്‍. അട്ടപ്പാടി കോളജിൽ ഗസ്റ്റ് ലക്ചർ ജോലിക്കായി വിദ്യ ഹാജരാക്കിയ മഹാരാജസ് കോളജിലെ രേഖ തെളിവായുണ്ടെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യ വ്യാജരേഖ ചമച്ചതിന് തെളിവുണ്ട്; അഗളി പൊലീസ് ഹൈക്കോടതിയില്‍
- 21:27 (IST) 16 Jun 2023കൊച്ചിയില്‍ ബെവ്കൊ ഔട്ട്ലറ്റിന് നേരെ പെട്രോള്‍ ബോംബേറ്
കൊച്ചി രവിപുരത്തെ ബെവ്കൊ ഒട്ട്ലറ്റിന് നേരെ പെട്രോള്‍ ബോംബേറ്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ബെവ്കൊ ഔട്ട്ലറ്റിലെ ജീവനക്കാരുമായുണ്ടായ തര്‍ക്കമാണ് ബോംബേറിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ചെത്തിയത്. തിരി കൊളുത്താന്‍ നോക്കിയെങ്കിലും കത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി.
- 20:56 (IST) 16 Jun 2023സഹോദരിയെ ശല്യം ചെയ്തതിനെതിരെ പ്രതികരിച്ച 15 വയസുകാരനെ ജീവനോടെ കത്തിച്ച് യുവാവ്
ആന്ധ്ര പ്രദേശിലെ ബാപ്പട്ട്ല ജില്ലയില്‍ 15 വയസുകാരനെ ജീവനോടെ തീ വച്ച് കൊലപ്പെടുത്തി. അമര്‍നാഥ് യു എന്നാണ് മരണപ്പെട്ട കുട്ടിയുടെ പേര്
അമര്‍നാഥിന്റെ ഗ്രാമമായ ചെറുകുപള്ളി മണ്ഡലിലെ ഉപ്പർവാരിപാലിയിൽ നിന്ന് അയൽ ഗ്രാമമായ റസോളിലെ ട്യൂഷൻ ക്ലാസില്‍ പങ്കെടുക്കാന്‍ സൈക്കിളിൽ പോകുമ്പോഴായിരുന്നു സംഭവം. ഗ്രാമത്തിലെ റോഡിന്റെ വശത്തുള്ള ചോളപ്പാടത്ത് നിന്ന് ഒരു കുട്ടിയുടെ നിലവിളി കേട്ടിരുന്നതായി വഴിയാത്രക്കാര്‍ പറഞ്ഞെന്ന് ബാപ്പട്ട്ല പൊലീസ് സുപ്രണ്ട് വാകുല്‍ ജിന്‍ഡല്‍ അറിയിച്ചു.
https://malayalam.indianexpress.com/news/15-year-old-boy-burnt-alive-one-in-custody-854218/
- 19:53 (IST) 16 Jun 2023മഴ കനക്കും
അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും; ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, കാസറഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
- 18:22 (IST) 16 Jun 2023കുട്ടികളുടെ പഠന പുരോഗതിയറിയാന്‍ മൊബൈല്‍ ആപ്പ്; 'സമ്പൂര്‍ണ പ്ലസ്' അവതരിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്
കുട്ടികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനുമായി മൊബൈല്‍ ആപ്പ് അവതരിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്. സമ്പൂര്‍ണ പ്ലസ് എന്നാണ് മൊബൈല്‍ ആപ്പിന്റെ പേര്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആപ്പ് ഉദ്ഘാടനം ചെയ്തു
- 17:52 (IST) 16 Jun 2023'പ്രതിപക്ഷ ഐക്യത്തില്‍ ബിജെപിക്ക് ആശങ്ക'; തിരഞ്ഞെടുപ്പ് നേരത്തെയാകാന്‍ സാധ്യതയെന്ന് നിതീഷ് കുമാര്‍
പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള തന്റെ ശ്രമത്തില്‍ ബിജെപിക്ക് ആശങ്കയുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിശ്ചയിച്ച സമയത്തിലും നേരത്തെ ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്നും നിതീഷ് പറഞ്ഞു.
'പ്രതിപക്ഷ ഐക്യത്തില്‍ ബിജെപിക്ക് ആശങ്ക'; തിരഞ്ഞെടുപ്പ് നേരത്തെയാകാന്‍ സാധ്യതയെന്ന് നിതീഷ് കുമാര്‍
- 17:01 (IST) 16 Jun 2023എബിവിപി പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമം പ്രതിഷേധാർഹം: കെ.സുരേന്ദ്രൻ
കൊച്ചി: തിരുവനന്തപുരത്ത് എബിവിപി പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് അതിക്രമം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സെക്രട്ടറിയേറ്റിലേക്ക് സമാധാനപരമായി മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരെ ക്രൂരമായ മർദ്ദനമുറയാണ് പൊലീസ് പ്രയോഗിച്ചത്. പൊലീസിനെ ഉപയോഗിച്ച് വിദ്യാർത്ഥി പ്രതിഷേധം അടിച്ചമർത്താനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. പൊലീസിൻ്റെ ശൗര്യം വ്യാജ രേഖ ചമച്ച് ആൾമാറാട്ടം നടത്തിയവർക്കെതിരെയാണ് വേണ്ടത്. അതിനെതിരെ സമരം ചെയ്യുന്നവരെ തല്ലിയൊതുക്കാനല്ല ശ്രമിക്കേണ്ടത്. പൊലീസിൻ്റെ അതിക്രമങ്ങളെ ബിജെപി ശക്തമായി നേരിടും. ജനകീയ സമരങ്ങളെ തെരുവിൽ നേരിടാനാണ് സർക്കാർ തീരുമാനമെങ്കിൽ ജനങ്ങൾ പൊലീസിനെതിരെ തെരുവിലിറങ്ങും. ഒളിവിൽ പോയ എസ്എഫ്ഐ നേതാക്കളെ സഹായിക്കുന്നത് സിപിഎമ്മാണ്. പൊലീസിന് എകെജി സെൻ്ററിൽ പോയാൽ വിദ്യയെ പിടിക്കാൻ സാധിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
- 16:17 (IST) 16 Jun 2023സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഐപിഎസ് ഉദ്യോഗസ്ഥന് മൂന്ന് വര്‍ഷം തടവ്
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട്ടിലെ മുന്‍ എഡിജിപിക്ക് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. ലൈംഗികാതിക്രമക്കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് ദാസിനെ വില്ലുപുരത്തെ പ്രാദേശിക കോടതി ശിക്ഷിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. Readmore
- 16:01 (IST) 16 Jun 2023ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ ജൂൺ 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ജൂൺ 19നും 20നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
- 15:33 (IST) 16 Jun 2023സിപിഎമ്മിന്റെ അഴിമതി പാര്‍ക്ക് ചെയ്യുന്നിടമാണ് ഊരാളുങ്കല്‍; വിമര്‍ശനവുമായി വി ഡി സതീശന്‍
സി.പി.എമ്മിന്റെ അഴിമതി പണം പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഊരാളുങ്കലിന്റെ ലാഭമെല്ലാം മുഖ്യമന്ത്രിയുടെ വീട്ടിലിരിക്കുന്ന പെട്ടിയിലേക്കാണ് പോകുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ടയാണെന്നും ദേശീയതലത്തില്‍ സംഘപരിവാര്‍ നടത്തുന്ന രീതിയാണ് ഇവിടെ പിന്തുരുന്നതെന്നും അദ്ദേഹം ആരോപിച്ചു. Readmore
- 14:29 (IST) 16 Jun 2023സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതു പേര്‍ക്ക് പരുക്ക്
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതു പേര്‍ക്കു പരുക്ക്. ഷൊര്‍ണൂരിനടുത്ത് കൂനത്തറയിലാണ് അപകടം. ഷൊര്‍ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഗുരുവായൂരില്‍ നിന്ന് തിരിച്ചുവരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
- 14:29 (IST) 16 Jun 2023സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതു പേര്‍ക്കു പരുക്ക്
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതു പേര്‍ക്കു പരുക്ക്. ഷൊര്‍ണൂരിനടുത്ത് കൂനത്തറയിലാണ് അപകടം. ഷൊര്‍ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഗുരുവായൂരില്‍ നിന്ന് തിരിച്ചുവരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
- 14:28 (IST) 16 Jun 2023സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതു പേര്‍ക്ക് പരുക്ക്
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതു പേര്‍ക്കു പരുക്ക്. ഷൊര്‍ണൂരിനടുത്ത് കൂനത്തറയിലാണ് അപകടം. ഷൊര്‍ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഗുരുവായൂരില്‍ നിന്ന് തിരിച്ചുവരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
- 13:15 (IST) 16 Jun 2023കോഴിക്കോട് കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
കോഴിക്കോട് തിരുവമ്പാടിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റഹീസിന് ഗുരുതര പരുക്കേറ്റു
- 11:59 (IST) 16 Jun 2023കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം അഞ്ച് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ”കുപ്വാര എന്‍കൗണ്ടര്‍ അപ്ഡേറ്റ്: ഏറ്റുമുട്ടലില്‍ അഞ്ച് അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്” കശ്മീര്‍ എഡിജിപിയെ ഉദ്ധരിച്ച് കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റില്‍ പറഞ്ഞു. Readmore
- 11:58 (IST) 16 Jun 2023പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന്റെ അറസ്റ്റ് 21വരെ തടഞ്ഞ് ഹൈക്കോടതി
മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് താല്‍ക്കാലിക ആശ്വാസം. കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലികമായി തടഞ്ഞു. സുധാകരന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും വ്യക്തമാക്കി. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നത്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യ പ്രതിയായ കേസില്‍ രണ്ടാം പ്രതിയായാണ് സുധാകരനെ ചേര്‍ത്തിട്ടുള്ളത്. ഈ മാസം 23ന് ചോദ്യം ചെയ്യലിനു ഹാജാരാവാന്‍ നിര്‍ദേശിച്ച് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് സുധാകരന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. Readmore
- 11:13 (IST) 16 Jun 2023കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം അഞ്ച് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ”കുപ്വാര എന്‍കൗണ്ടര്‍ അപ്ഡേറ്റ്: ഏറ്റുമുട്ടലില്‍ അഞ്ച് അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്” കശ്മീര്‍ എഡിജിപിയെ ഉദ്ധരിച്ച് കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റില്‍ പറഞ്ഞു. Readmore
- 10:27 (IST) 16 Jun 2023സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്ത് നിന്നു പുറത്താക്കിയിട്ടില്ല; മാറ്റം ആവശ്യപ്പെട്ട പ്രകാരമെന്ന് ശ്രീനിജിന്‍
എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനത്ത് നിന്നും തന്നെ പുറത്താക്കിയിട്ടില്ലെന്ന് പി.വി. ശ്രീനിജിന്‍ എംഎല്‍എ. നേരത്തേ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ താന്‍ രാജിവയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അധികച്ചുമതല ഒഴിവാക്കിത്തരണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും ശ്രീനിജിന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.