/indian-express-malayalam/media/media_files/uploads/2023/03/k-muraleedharan.jpg)
കെ.മുരളീധരൻ
Malayalam Top News Highlights: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ തന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടിയാണെന്ന് വടകര എംപി കെ മുരളീധരന്‍. വ്യത്യസ്ത പാർട്ടിയിൽ ഇരിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയാറുണ്ട്. അത് എല്ലാ കാലത്തും നിലനിൽക്കുന്നതല്ല. ആ പ്രസംഗം ഇപ്പോൾ ചർച്ചയാക്കുന്നത് വൃത്തികെട്ട പ്രവണതയാണ്, മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചയിലേക്ക് കടക്കാറായിട്ടില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- 21:42 (IST) 23 Jul 2023തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ
കേരള സര്‍ക്കാരിന്റെ ഈവര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ രാവിലെ 10 മണിക്ക് ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച സ്വഭാവ നടനുള്ള 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ പി പി കുഞ്ഞികൃഷ്ണന്‍ വിശിഷ്ടാതിഥിയാകും.
- 19:57 (IST) 23 Jul 2023സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍
സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് കടന്ന സാഹചര്യത്തിലാണ് അച്ചു ഉമ്മന്റെ പ്രതികരണം. പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ള വ്യക്തി വേണോ എന്ന കാര്യത്തില്‍ കുടുംബവുമായി ചര്‍ച്ച ചെയ്ത്
തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.Readmore - 18:33 (IST) 23 Jul 2023ഏകവ്യക്തി നിയമം: മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ സെമിനാറിലേക്ക് സിപിഎമ്മിനും ക്ഷണം
മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏക സിവില്‍കോഡ് സെമിനാറിലേക്ക് സിപിഎമ്മിനും ക്ഷണം. മുസ്ലിം കോര്‍ഡിനേഷന്റെ പേരിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സിപിഎമ്മിനെ ക്ഷണിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ എല്ലാ മത സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേത് അല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
- 17:05 (IST) 23 Jul 2023സ്ഥാനാര്‍ഥി കുടുംബത്തില്‍ നിന്നെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് സുധാകരന്‍
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമെന്ന പ്രസ്താവന തിരുത്തി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമെന്ന് പറഞ്ഞിട്ടില്ല. അതും പരിഗണിക്കുമെന്നാണ് പറഞ്ഞതെന്ന് സുധാകരന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു
- 16:10 (IST) 23 Jul 2023‘പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്’; സുധാകരന്റെ പ്രസ്താവന അപക്വമെന്ന് ഇ പി ജയരാജന്‍
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതുതെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന തള്ളി എല്‍ഡിഎഫ്. തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണമെന്നാണ് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ സുധാകരന്റെ അഭിപ്രായം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളി. രാഷ്ട്രീയത്തെക്കുറിച്ച് നിശ്ചയവുമില്ലാത്തതുകൊണ്ടാണ് സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മത്സരരംഗത്ത് വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനം. സുധാകരന്റെ പ്രസ്താവന അപക്വ രാഷ്ട്രീയമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.Readmore
- 14:36 (IST) 23 Jul 2023സംസ്ഥാനത്ത് മഴ തുടരുന്നു, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
വിദർഭക്കും ഛത്തീസ്‌ഗഡനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായും തെക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് കിഴക്കൻ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതായും കാലവസ്ഥ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 23-07-2023: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 23-07-2023: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം.
- 24-07-2023: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
- 25-07-2023: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
- 26-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
- 27-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്.
- 13:34 (IST) 23 Jul 2023പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന്, സ്ഥിരീകരിച്ച് കെപിസിസി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടന്ന് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ള വ്യക്തി തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി.
എന്നാല്‍ സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കുടുംബത്തിന് വിട്ട് നല്‍കിയതായും സുധാകരന്‍ പറഞ്ഞു. കുടുംബം നിര്‍ദേശിക്കുന്ന പേര് പാര്‍ട്ടി അംഗീകരിക്കും. കുടുംബത്തിന്റെ തീരുമാനമാണ് പ്രധാനം, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
- 13:00 (IST) 23 Jul 2023ചക്രവാതച്ചുഴി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഒഡിഷക്കും – വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുന മർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായി വിദർഭക്കും ഛത്തീസ്‌ഗഡ്‌നും മുകളിൽ സ്ഥിതിചെയ്യുകയാണ് നിലവില്‍.
തെക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക്-കിഴക്കൻ രാജസ്ഥാനും വടക്ക്-കിഴക്കൻ ഗുജറാത്തിനും മുകളിലായും മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായും മറ്റൊരു ചക്രവാതച്ചുഴി കൂടി സ്ഥിതി ചെയ്യുന്നു.
- 12:36 (IST) 23 Jul 2023രണ്ടരലക്ഷം രൂപയുടെ തക്കാളി മോഷ്ടിച്ചു; തമിഴ്നാട് ദമ്പതികള്‍ അറസ്റ്റില്‍
രണ്ടരലക്ഷം രൂപ വിലമതിക്കുന്ന തക്കാളി മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ അറസ്റ്റില്‍. ബെംഗളൂരു പൊലീസിന്റെയാണ് നടപടി. എം ഭാസ്കരന്‍, സിന്ദുജ എന്നിവരെയാണ് പിടികൂടിയത്. തമിഴ്നാട് വാണിയമ്പാടി സ്വദേശികളാണ് ഇരുവരും. മോഷണത്തില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന രാകേഷ്, മഹേഷ്, കുമാര്‍ എന്നിവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
ജൂലൈ എട്ടാം തീയതി രാത്രി ചിക്കജാലയില്‍ വച്ചായിരുന്നു സംഭവം. 2.5 ടണ്‍ തക്കാളിയുമായി അജ്ഞാതര്‍ കടന്നുകളഞ്ഞെന്ന് പിക്കപ്പ് ട്രക്ക് ഡ്രൈവര്‍ മല്ലേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആര്‍എംസി യാര്‍ഡ് പൊലീസിലാണ് പരാതിപ്പെട്ടത്. ഹിരിയൂരിൽ നിന്ന് കോലാറിലേക്ക് തക്കാളി കൊണ്ടുപോകുന്നതിനിടെയാണ് മോഷണം നടന്നത്.
രണ്ടരലക്ഷം രൂപയുടെ തക്കാളി മോഷ്ടിച്ചു; തമിഴ്നാട് ദമ്പതികള്‍ അറസ്റ്റില്‍
- 11:58 (IST) 23 Jul 2023ഉമ്മൻ ചാണ്ടിക്കെതിരായ പഴയ പ്രസംഗം കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടിയെന്ന് മുരളീധരന്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ തന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടിയാണെന്ന് വടകര എംപി കെ മുരളീധരന്‍. വ്യത്യസ്ത പാർട്ടിയിൽ ഇരിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയാറുണ്ട്. അത് എല്ലാ കാലത്തും നിലനിൽക്കുന്നതല്ല. ആ പ്രസംഗം ഇപ്പോൾ ചർച്ചയാക്കുന്നത് വൃത്തികെട്ട പ്രവണതയാണ്, മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചയിലേക്ക് കടക്കാറായിട്ടില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.