/indian-express-malayalam/media/media_files/uploads/2023/07/ashish-j-desai.jpg)
ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു
Malayalam Top News Highlights:കൊച്ചി: ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രീംകോടതി ജഡ്ജിയായതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഗുജറാത്ത് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായ ദേശായിയെ നിയമിച്ചത്.
കേരളത്തെ കൂടാതെ മറ്റ് മൂന്ന് ഹൈകോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. അലഹാബാദ് ഹൈകോടതി ജസ്റ്റിസ് സുനിത അഗര്‍വാളിനെ ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതോടെ, രാജ്യത്തെ ഏക വനിതാ ഹൈകോടതി ചീഫ് ജസ്റ്റിസായി സുനിത മാറി. കര്‍ണാടയിലെ ജസ്റ്റിസ് അലോക് അരാധെയെ തെലങ്കാനയിലെയുംജസ്റ്റിസ് സുഭാസിസ് തലാപത്രയെ ഒഡിഷ ഹൈകോടതിയിലെയും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.
- 21:29 (IST) 20 Jul 2023നെല്ലുവില വിതരണം രണ്ടാഴ്ചയ്ക്കുള്ളില്‍
സംഭരിച്ച നെല്ലിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നെല്ലുവില വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നെല്ലു സംഭരണവും തുക വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സ്ഥായിയായ പരിഹാരമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയില്‍ നെല്ല് സംഭരിച്ച് കര്‍ഷകര്‍ക്ക് കൃത്യമായി പണം നല്‍കണം. പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടതല്‍ തുക നൽകാനുള്ളത്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കൊടുത്തു തീർക്കാൻ ബാങ്കുകളുടെ കൺസോർഷ്യം 400 കോടി രൂപയുടെ വായ്പ കൂടി അനുവദിച്ചിട്ടുണ്ട്. സർക്കാർ നല്‍കാനുള്ള തുകയുടെ ഒരു ഭാഗവും അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്. അത് രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ എടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
 - 20:09 (IST) 20 Jul 2023‘മണിപ്പൂര്‍ കത്തിയമരുന്നു, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം’: ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നാലെ ആവശ്യവുമായി ഖാര്‍ഗെ
മണിപ്പൂരില്‍ കുക്കി-സോമി സമുദായത്തിലെ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പറഞ്ഞു.
“മണിപ്പൂര്‍ കത്തിയമരുകയാണ്. സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്. അദ്ദേഹം സഭയ്ക്ക് പുറത്ത് പ്രസ്താവനകള്‍ നടത്തുകയാണ്. മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തണം. പ്രധാനമന്ത്രി മറുപടി പറയുകയും ചെയ്യണം,” ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
 - 18:57 (IST) 20 Jul 2023ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം
വടക്കൻ കേരള തീരത്ത് ഇന്ന് (ജൂലൈ 20), വെള്ളി (ജൂലൈ 21), തിങ്കൾ (ജൂലൈ 24) ദിവസങ്ങളിലും, കേരള തീരത്ത് ശനി (ജൂലൈ 22), ഞായർ (ജൂലൈ 23) ദിവസങ്ങളിലും, കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 24 വരെയും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ജൂലൈ 24 വരെ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 - 17:57 (IST) 20 Jul 2023കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്
കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ് ലഭിച്ചത്. പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഹെല്‍ത്ത്‌ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും.
 - 16:51 (IST) 20 Jul 2023ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി
ലൈംഗികാരോപണക്കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ജാമ്യം. ഡല്‍ഹി കോടതിയുടേതാണ് നടപടി. ബ്രിജ് ഭൂഷണൊപ്പം കുറ്റാരോപിതനായ വിനോദ് തോമറിനും ജാമ്യം അനുവദിച്ചിട്ടുണ്ട്.
 - 16:08 (IST) 20 Jul 2023കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
20-07-2023 : ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
21-07-2023 : ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
22-07-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
23-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
24-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
 - 14:15 (IST) 20 Jul 2023പൊലീസ് ഞങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുത്തു: മണിപ്പൂരില്‍ നഗ്നയാക്കപ്പെട്ട സ്ത്രീ പറയുന്നു
മണിപ്പൂരില്‍ കുക്കി-സോമി സമുദായത്തിലെ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് തങ്ങളെ ജനക്കൂട്ടത്തിന് വിട്ടുകൊടുത്തുവെന്ന് ഇരകളില്‍ ഒരാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. Readmore
 - 12:32 (IST) 20 Jul 2023മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്തത്; കുറ്റക്കാരെ വെറുതെ വിടില്ല: പ്രധാനമന്ത്രി
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരായി നടത്തിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ സംഭവങ്ങളെ അപലപിച്ച പ്രധാനമന്ത്രി മാസങ്ങളോളമായി തുടരുന്ന കലാപം മനുഷ്യരാശിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് പറഞ്ഞു. മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ലെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. Readmore
 - 10:57 (IST) 20 Jul 2023ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു
ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രീംകോടതി ജഡ്ജിയായതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഗുജറാത്ത് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായ ദേശായിയെ നിയമിച്ചത്.
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us