/indian-express-malayalam/media/media_files/uploads/2022/10/supreme-court-3-1-1-2.jpeg)
സുപ്രീം കോടതി
Malayalam Top News Highlights:ന്യൂഡല്‍ഹി:എസ്എന്‍സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 ലേക്കാണ് കേസ് മാറ്റിയത്. സിബിഐയ്ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് ഹര്‍ജി അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി മാറ്റണമെന്ന് എസ്.വി രാജുവിന്റെ ജൂനിയര്‍ അഭിഭാഷക സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എസ്.വി രാജു ഹാജരാകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം അഭിഭാഷക ഉന്നയിച്ചത്. കേസ് ചൊവ്വാഴ്ച പരിഗണിച്ചാല്‍ ഹാജരാവുന്നതില്‍ അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്നും സാല്‍വെ ആവശ്യം ഉന്നയിച്ചു. തുടര്‍ന്നാണ് കേസ് സെപ്റ്റംബറിലേക്ക് മാറ്റിയത്.
- 21:47 (IST) 18 Jul 2023ഉമ്മന്‍ ചാണ്ടിയെ കാണാന്‍ ഇടമുറിയാതെ ജനപ്രവാഹം; ജനനായകന് കണ്ണീര്‍ യാത്രാമൊഴി
അന്തരിച്ച മുന്‍മുഖ്യമന്ത്രിയും എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെ സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രം അര്‍പ്പിച്ചു.
മന്ത്രിമാരായ ആന്റണി രാജു, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍ മറ്റ് സര്‍ക്കാര്‍ പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരും ദര്‍ബാര്‍ ഹാളിലെത്തി ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കത്തീഡ്രല്‍ പള്ളിയിലെ പൊതുദര്‍ശനത്തിന് ശേഷം കെപിസിസി ആസ്ഥാനത്ത് മൃതദേഹം എത്തിക്കും.
- 20:00 (IST) 18 Jul 2023ഉയർന്ന തിരമാലയ്ക്ക് സാധ്യത
കേരള തീരത്ത് വ്യാഴാഴ്ച ജൂലൈ 20-ന് രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
- 17:46 (IST) 18 Jul 2023സ്നേഹം കൊണ്ട് ജനഹൃദയം കീഴടക്കിയ നേതാവ്: കെ.സുധാകരന്‍
പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണക്കാരനോട് ഒപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുള്ള ഉമ്മന്‍ചാണ്ടിയുടെ കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കിമാറ്റി. ഏത് പാതിരാത്രിയിലും എന്താവശ്യത്തിനും ഒരുവിളിപ്പാട് അകലെയുള്ള സ്വാന്ത്വനത്തിന്റെ പേര് കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തിന്റെ മനസ്സിന് ഏല്‍പ്പിച്ച മുറുവിനെപ്പോലും ജനകീയ ഔഷധം കൊണ്ട് സുഖപ്പെടുത്തിയ വ്യക്തിത്വം. സ്നേഹം വിതച്ച് സ്നേഹം കൊയ്ത നേതാവ്. ഒറ്റവാക്കില്‍ പറഞ്ഞു തീര്‍ക്കാനും ഓര്‍ത്തെടുക്കാവുന്നതിനും അപ്പുറമാണ് ഉമ്മന്‍ചാണ്ടി. സ്നേഹം,കാരുണ്യം,വികസനം,കരുതല്‍ അങ്ങനെ ഓട്ടേറെ പര്യായം ഉമ്മന്‍ചാണ്ടി എന്ന പേരിന് സമ്മാനിച്ചാണ് പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും അദ്ദേഹം വിടവാങ്ങുന്നത്. ഉമ്മന്‍ചാണ്ടി തനിക്ക് ജേഷ്ഠസഹോദരനെ പോലെയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചു. അത്ഭുതത്തോടെ അദ്ദേഹത്തെ എന്നും നോക്കിനിന്നിട്ടുണ്ട്. ആ വ്യക്തിപ്രഭാവത്തിന്റെ വിടവ് കോണ്‍ഗ്രസിന് നികത്താവുന്നതിന് അപ്പുറമാണ്. കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയാണ് തനിക്ക് അനുഭവപ്പെടുത്തത്. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി തനിക്കുണ്ടാക്കിയ ആഘാതം വലുതാണ്. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
- 16:23 (IST) 18 Jul 2023പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സംഖ്യം ഇനി 'ഇന്ത്യ'; പേര് നിര്‍ണയിച്ച് ബെംഗളൂരു യോഗം
2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക്ക് ഇന്‍ക്ലൂസിന് അലയന്‍സ് - ഇന്ത്യ എന്ന് പേര് നല്‍കും. ഇന്ന് ബെംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി സ്ഥാനത്തിനൊ അധികാരത്തിനൊ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.
- 15:42 (IST) 18 Jul 2023ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തലസ്ഥാനത്ത് എത്തിച്ചു; ഇന്ന് നാലിടത്ത് പൊതുദര്‍ശനം
അന്തരിച്ച മുന്‍മുഖ്യമന്ത്രിയും എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക വിമാനത്തില്‍ ഭൗതിക ശരീരം തലസ്ഥാനത്ത് എത്തിച്ചത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കെ മുരളീധരന്‍ എം പി തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
തലസ്ഥാനത്ത് ഇന്ന് നാലിടത്തായാണ് പൊതുദര്‍ശനം. ആദ്യം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലായിരിക്കും. റോഡുമാര്‍ഗം പുതുപ്പള്ളി ഹൗസിലേക്കുള്ള യാത്ര ആരംഭിച്ചു. ശേഷം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും ശേഷം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയിലും പൊതുദര്‍ശനമുണ്ടാകും. രാത്രിയോടെ മൃതദേഹം കെപിസിസി ആസ്ഥാനത്ത് എത്തിക്കും.
- 14:47 (IST) 18 Jul 2023വടക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
വടക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വടക്കന്‍ കേരളത്തിന് പുറമേ എറണാകുളത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
- 13:17 (IST) 18 Jul 2023എസ്എന്‍സി ലാവലിന്‍ കേസ് വീണ്ടും മാറ്റി; സെപ്റ്റംബര്‍ 12ന് പരിഗണിക്കും
എസ്എന്‍സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 ലേക്കാണ് കേസ് മാറ്റിയത്. സിബിഐയ്ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് ഹര്‍ജി അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി മാറ്റണമെന്ന് എസ്.വി രാജുവിന്റെ ജൂനിയര്‍ അഭിഭാഷക സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us