scorecardresearch

Malayalam Top News Highlights: മുതലപ്പൊഴിയില്‍ ഇടത് വലത് മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നെന്ന് സുരേന്ദ്രന്‍

ബിജെപിക്ക് അവസരം നൽകിയാൽ തീരദേശ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു

ബിജെപിക്ക് അവസരം നൽകിയാൽ തീരദേശ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു

author-image
Amal Joy
New Update
K Surendran | K Sudhakaran | Pinarayi Vijayan

Photo: Facebook/ K Surendran

Malayalam Top News Highlights: മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. "കോൺഗ്രസ് എംപിയുടെ സത്യാഗ്രഹം വെറും നാടകം മാത്രമാണ്. എട്ട് കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നിട്ടും തീരദേശ ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബിജെപിക്ക് അവസരം നൽകിയാൽ തീരദേശ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കും. തീരദേശമേഖലയെ സഹായിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളത്," സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

  • 21:38 (IST) 17 Jul 2023
    പ്രതിപക്ഷ ഐക്യത്തിന് പേര്, അജണ്ട; ഔദ്യോഗിക യോഗം നാളെ ചര്‍ച്ച ചെയ്യും; എല്ലാത്തിനും സമയം എടുക്കുമെന്ന് കോണ്‍ഗ്രസ്

    ഐക്യത്തിന് പേര് നല്‍കാനും അജണ്ട തീരുമാനിക്കാനും പ്രതിപക്ഷ പാര്‍ട്ടികളുടെ ഔദ്യോഗിക യോഗം നാളെ ബെംഗളൂരുവില്‍ ചേരും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള പദ്ധതികള്‍ ആസൂത്രണ ചെയ്യുന്നതിനായുള്ള യോഗത്തില്‍ 26 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    അനൗദ്യോഗിക ചര്‍ച്ചകള്‍ തിങ്കളാഴ്ച നടന്നതായാണ് വിവരം. പൊതുവായുള്ള പേരും മറ്റ് പദ്ധതികളും സംബന്ധിച്ചുള്ള ഔദ്യോഗിക ചര്‍ച്ച നാളെയുണ്ടാകുമെന്നാണ് വിവിധ പാര്‍ട്ടികള്‍ നല്‍കുന്ന സൂചന.

    പ്രതിപക്ഷ ഐക്യത്തിന് പേര്, അജണ്ട; ഔദ്യോഗിക യോഗം നാളെ ചര്‍ച്ച ചെയ്യും; എല്ലാത്തിനും സമയം എടുക്കുമെന്ന് കോണ്‍ഗ്രസ്


  • 20:41 (IST) 17 Jul 2023
    മുതലപ്പൊഴിയില്‍ ഇടത് വലത് മുന്നണികള്‍ രാഷ്ട്രീയം കളിക്കുന്നെന്ന് സുരേന്ദ്രന്‍

    മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. “കോൺഗ്രസ് എംപിയുടെ സത്യാഗ്രഹം വെറും നാടകം മാത്രമാണ്. എട്ട് കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നിട്ടും തീരദേശ ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബിജെപിക്ക് അവസരം നൽകിയാൽ തീരദേശ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കും. തീരദേശമേഖലയെ സഹായിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളത്,” സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.


  • 19:49 (IST) 17 Jul 2023
    വിസ നിയമങ്ങളില്‍ ഇളവുമായി യുകെ; നീക്കം നിര്‍മ്മാണ തൊഴിലാളികെ ആകര്‍ഷിക്കാന്‍

    മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി വിസ നിയമങ്ങളില്‍ ഇളവ് വരുത്തി ബ്രിട്ടണ്‍. ഇഷ്ടികപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, റൂഫിങ് തൊഴിലാളികള്‍, ആശാരിമാര്‍, പ്ലാസ്റ്ററിങ് തൊഴിലാളികള്‍ എന്നിവര്‍ക്കാണ് വിസ ഇളവുകള്‍.

    തൊഴിലാളി ക്ഷാമം ബ്രിട്ടണില്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തൊഴിലുടമകള്‍ക്ക് ഇതോടെ വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാകും. കുടിയേറ്റം വെട്ടിച്ചുരുക്കുമെന്ന വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രി ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഇത് വലിയ തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തല്‍.


  • 18:56 (IST) 17 Jul 2023
    കുനോയില്‍ ചീറ്റകള്‍ ചത്തൊടുങ്ങുന്നു; റേഡിയോ കോളര്‍ നീക്കം ചെയ്യാന്‍ അധികൃതര്‍

    കുനോ നാഷണല്‍ പാര്‍ക്കിലെ ചൂറ്റപ്പുലികളില്‍ നിന്ന് റേഡിയോ കോളര്‍ നീക്കം ചെയ്യാന്‍ അധികൃതര്‍. മൂന്ന് ദിവസത്തിനിടെ രണ്ട് ചീറ്റകള്‍ ചത്ത സാഹചര്യത്തിലാണ് മുന്‍കരുതലായി ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികൃതരുടെ നിര്‍ദേശം.

    റേഡിയോ കോളറായിരിക്കാം മരണ കാരണമെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിദഗ്ധര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ റേഡിയോ കോളറാണ് മരണകാരണമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രിലായം അറിയിച്ചു.


  • 17:54 (IST) 17 Jul 2023
    ‘എന്‍സിപിയെ ഒന്നിച്ച് നിര്‍ത്തണം’; ശരദ് പവാറിനോട് അപേക്ഷയുമായി അജിത് പക്ഷം

    എന്‍സിപിയെ ഒരുമിച്ച് നിര്‍ത്തണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പക്ഷത്തിലെ നേതാക്കാള്‍ മുതിര്‍ന്ന നേതാവായ ശരദ് പവാറിനെ വീണ്ടും സന്ദര്‍ശിച്ചു. രണ്ട് ദിവസത്തിനിടയിലെ രണ്ടാം കൂടിക്കാഴ്ചയാണിത്.

    ഞായറാഴ്ച അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്ബല്‍ എന്നിവര്‍ ശരദ് പവാറിനെ സന്ദര്‍ശിച്ചിരുന്നു.

    'എന്‍സിപിയെ ഒന്നിച്ച് നിര്‍ത്തണം'; ശരദ് പവാറിനോട് അപേക്ഷയുമായി അജിത് പക്ഷം


  • 17:00 (IST) 17 Jul 2023
    കേരള തീരത്ത് ജൂലൈ 21 വരെ മത്സ്യബന്ധനം പാടില്ല

    കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 19 മുതൽ 21 വരെയും കർണാടക തീരത്ത് ഇന്ന് (ജൂലൈ 17) മുതൽ ജൂലൈ 21 വരെയും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.


  • 15:42 (IST) 17 Jul 2023
    മലപ്പുറത്ത് പതിനാലുകാരിയെ സഹോദരനും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചു; പെണ്‍കുട്ടി ഗര്‍ഭിണി

    പത്താം ക്ലാസുകാരിയെ പീ‍ഡിപ്പിച്ച് ഗര്‍ഭിണിയാക്കി സ്വന്തം സഹോദരനും ബന്ധുവും. മലപ്പുറം മങ്കടയിലാണ് സംഭവം. സഹോദരനേയും ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കും 24 വയസ് വീതമാണ് പ്രായം.

    പോക്സോ വകുപ്പ് പ്രകാരമാണ് മങ്കട പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടിലും പരിസരത്തും വച്ചാണ് പീഡനം നടന്നതെന്നാണ് പ്രാഥമിക നിഗമനം.


  • 14:15 (IST) 17 Jul 2023
    മുതലപ്പൊഴി: കേന്ദ്ര സംഘം എത്തി, മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കും: മന്ത്രി

    മുതലപ്പൊഴി തീരത്തെ നിരന്തര അപകടങ്ങളെ തുടര്‍ന്ന് സാഹചര്യം വിലയിരുത്താന്‍ മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുളള കേന്ദ്രസംഘം. മുതലപ്പൊഴി വിഷയത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് ശ്വാശത പരിഹാരം കാണുമെന്ന് വി മുരളീധരൻ അറിയിച്ചു. Readmore


  • 13:52 (IST) 17 Jul 2023
    വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി

    കേരളത്തിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഒരു ഹർജി പരിഗണിച്ചാൽ സമാന ഹർജികൾ വിവിധയിടങ്ങളിൽനിന്ന് എത്തുമെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്.


  • 12:29 (IST) 17 Jul 2023
    വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

    പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂലൈ 18 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും.

    കണക്ടിവിറ്റിയ്ക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക എന്നതിന് ഗവണ്മെന്റിൻറെ പ്രധാന ശ്രദ്ധ നൽകുന്ന ഒന്നാണ്. ഏകദേശം 710 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം, കേന്ദ്രഭരണ പ്രദേശമായ ദ്വീപിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. ഏകദേശം 40,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. രണ്ട് ബോയിംഗ്-767-400, രണ്ട് എയർബസ്-321 ഇനം വിമാനങ്ങൾക്ക് അനുയോജ്യമായ ഒരു ഏപ്രോൺ, പോർട്ട് ബ്ലെയർ എയർപോർട്ടിൽ 80 കോടി രൂപ ചെലവിൽ നിർമ്മിച്ചിട്ടുണ്ട്, ഇത് ഇപ്പോൾ ഒരേസമയം പത്ത് വിമാനങ്ങൾ പാർക്ക് ചെയ്യാൻ വിമാനത്താവളത്തെ അനുയോജ്യമാക്കുന്നു


  • 12:23 (IST) 17 Jul 2023
    വാഹനാപകടത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസർ മരിച്ചു

    മാരാരിക്കുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസർ മരിച്ചു. ആലപ്പുഴ സ്വദേശി ബിജു (48) ആണ് മരിച്ചത്. മാരാരിക്കുളം കളിത്തട്ടിന് സമീപം ഗാന്ധി സ്മാരകത്തിന് മുന്നിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.


  • 11:41 (IST) 17 Jul 2023
    ജാമ്യവ്യവസ്ഥയില്‍ ഇളവ്: മദനിക്ക് കേരളത്തില്‍ താമസിക്കാം

    പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ താമസിക്കാന്‍ സുപ്രീം കോടതി അനുമതി. കൊല്ലം ജില്ലയിലെ സ്വന്തം നാട്ടില്‍ തങ്ങാനാണ് അനുമതി. കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ തങ്ങണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. ആ വ്യവസ്ഥയിലാണ് സുപ്രീം കോടതി ഇളവ് നല്‍കിയിരിക്കുന്നത്.


  • 11:36 (IST) 17 Jul 2023
    കെ എം ബഷീറിന്റെ മരണം: നരഹത്യാക്കുറ്റം നിലനില്‍ക്കില്ല, ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍

    മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ അമീപിച്ചു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണു ശ്രീറാം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. Readmore


  • 10:41 (IST) 17 Jul 2023
    വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം

    ഭോപ്പാലില്‍ നിന്ന് മധ്യപ്രദേശിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ടെര്‍മിനലിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചില്‍ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച രാവിലെ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന്റെ കോച്ചിന്റെ ബാറ്ററി ബോക്‌സില്‍ തീപിടിത്തമുണ്ടായതായി മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    ഭോപ്പാലില്‍നിന്ന് ഡല്‍ഹി നിസാമുദ്ദീനിലേക്ക് പോകുമ്പോള്‍ റാണി കമലാപതി സ്റ്റേഷനില്‍നിന്ന് (ഹബീബ്ഗഞ്ച്) പുറപ്പെട്ട ശേഷമായിരുന്നു 14ാം നമ്പര്‍ കോച്ചില്‍ തീപിടിത്തമുണ്ടായത്. കോച്ചില്‍ 20-22 യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ അവരെ ഉടന്‍ തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല


Vande Bharat Express Fire

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: