scorecardresearch

Malayalam Top News Highlights: ഈ മാസം 20-നകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി

സര്‍ക്കാര്‍ ധനസഹായമായ 30 കോടി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു

സര്‍ക്കാര്‍ ധനസഹായമായ 30 കോടി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു

author-image
Amal Joy
New Update
Kerala HC | Kerala News | KSRTC

ഫൊട്ടൊ : നിതിന്‍ ആര്‍ കെ

Malayalam Top News Highlights: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ വൈകിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഈ മാസം ഇരുപതിനകം മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംഡി ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

Advertisment

സര്‍ക്കാര്‍ ധനസഹായമായ 30 കോടി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ വിശദീകരിച്ചു.


  • 20:54 (IST) 13 Jul 2023
    മണിപ്പൂര്‍ സംഘര്‍ഷം യൂറോപ്യന്‍ യൂണിയനില്‍; ബിജെപിക്ക് രൂക്ഷ വിമര്‍ശനം, ആഭ്യന്തര കാര്യമെന്ന് ഇന്ത്യ

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെ മണിപ്പൂര്‍ കാലപത്തെക്കുറിച്ച് പ്രമേയം പാസാക്കി യൂറോപ്യന്‍ യൂണിയന്‍ (ഇ യു). ബിജെപി നേതാക്കളുടെ ദേശിയവാദത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

    ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ നടന്നുകൊണ്ടിരിക്കുന്ന പ്ലീനറി സെഷനിൽ മനുഷ്യാവകാശങ്ങൾ, ജനാധിപത്യം, നിയമവാഴ്ച എന്നിവയുടെ ലംഘനക്കേസുകളെ സംബന്ധിച്ച ചർച്ചയ്ക്കുള്ള പാർലമെന്റിന്റെ അജണ്ടയിൽ മണിപ്പൂരിലെ സംഘര്‍ഷവും ഉൾപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലെ അക്രമം, മരണങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയില്‍ യൂറോപ്യന്‍ യൂണിയന്‍ അപലപിക്കുകയും ചെയ്തു.


  • 19:41 (IST) 13 Jul 2023
    ഈ മാസം 20-നകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി

    കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ വൈകിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഈ മാസം ഇരുപതിനകം മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംഡി ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

    സര്‍ക്കാര്‍ ധനസഹായമായ 30 കോടി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ വിശദീകരിച്ചു.


  • 18:35 (IST) 13 Jul 2023
    പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു

    പോക്സോ കേസിൽ വയനാട്ടിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവം അന്വേഷിച്ച് അധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയിരുന്നു.


  • 17:06 (IST) 13 Jul 2023
    ഹിമാചലിൽ കുടുങ്ങിയ മലയാളി ഡോക്ടർമാർ നാളെ ഡല്‍ഹിയിലെത്തും

    ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ മലയാളി ഡോക്ടർമാർ നാളെ ഡല്‍ഹിയിലെത്തും. 27 പേരാണ് ആദ്യഘട്ടത്തിൽ എത്തിച്ചേരുന്നത്. ഇവര്‍ക്ക് കേരള ഹൗസിലാണ് താമസം ഒരുക്കിയിരിക്കുന്നത്. മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ന്യൂ ഡൽഹി കേരളാഹൗസിൽ 011-23747079 എന്ന ഹെൽപ് ലൈൻ നമ്പർ 24 മണിക്കൂറും പ്രവർത്തിക്കും.


  • 16:54 (IST) 13 Jul 2023
    എല്ലാ വേദനകളും ദുരിതങ്ങളും അനുഭവിച്ചു, ശിക്ഷാവിധി എന്നെ ബാധിക്കുന്നില്ല: പ്രൊഫ. ടി ജെ ജോസഫ്

    കൈവെട്ടുകേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് പ്രൊഫ. ടി ജെ ജോസഫ്. “ഈ കേസില്‍ എന്റെ ഉത്തരവാദിത്തം സാക്ഷി പറയുക എന്നതാണ്, അത് ഒരു പൗരനെന്ന നിലയില്‍ ഞാന്‍ നിര്‍വഹിച്ചു. ശിക്ഷ കുറഞ്ഞുപോയോ കൂടിപോയോ എന്നത് നിയമപണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്,” ടി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.

    “കേസ് തീവ്രവാദം എന്ന നിലയിലാണ് കോടതി കൈകാര്യം ചെയ്തതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പ്രതികളെ ശിക്ഷിക്കുന്നതുകൊണ്ട് നമ്മുടെ രാജ്യത്ത് തീവ്രവാദ പ്രസ്ഥാനത്തിന് ശമനമുണ്ടാകുമോ ഇല്ലയോ എന്നത് നിരീക്ഷകര്‍ വിശകലനം ചെയ്യട്ടെ. അതിനെക്കുറിച്ചും കൂടുതല്‍ പറയാന്‍ ഞാന്‍ ഇല്ല,” അദ്ദേഹം പറഞ്ഞു.

    എല്ലാ വേദനകളും ദുരിതങ്ങളും അനുഭവിച്ചു, ശിക്ഷാവിധി എന്നെ ബാധിക്കുന്നില്ല: പ്രൊഫ. ടി ജെ ജോസഫ്


  • 16:16 (IST) 13 Jul 2023
    കൈവെട്ടുകേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

    കൊച്ചി: പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം വിധിച്ച് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി.

    രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ. ഒമ്പതാം പ്രതി നൗഷാദിനും പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞിനും പന്ത്രണ്ടാം പ്രതി അയൂബിനും മൂന്ന് വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു.


  • 14:45 (IST) 13 Jul 2023
    കോടതിയലക്ഷ്യ കേസ്: വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരന്‍

    കോടതിയലക്ഷ്യകേസില്‍ വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി. നിപുണ്‍ ചെറിയാന് നാലു മാസം ഹൈക്കോടതി തടവു ശിക്ഷ വിധിച്ചു. നിപുണ്‍ രണ്ടായിരം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. 2022 ഒക്ടോബർ 25 ന് ചെല്ലാനം പഞ്ചായത്തിന് മുന്നിൽ ജഡ്ജിക്കെതിരെ പ്രസംഗം നടത്തിയെന്നാണ് നിപുൺ ചെറിയാനെതിരായ ആരോപണം. നിപുൺ പൊതു സമൂഹത്തിൽ കോടതിയുടെ അന്തസ് ഇടിച്ചു താഴ്തിയെന്നും കോടതി കണ്ടെത്തി .


  • 14:43 (IST) 13 Jul 2023
    കോടതിയലക്ഷ്യ കേസ്: വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരന്‍

    കോടതിയലക്ഷ്യകേസില്‍ വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി. നിപുണ്‍ ചെറിയാന് നാലു മാസം ഹൈക്കോടതി തടവു ശിക്ഷ വിധിച്ചു. നിപുണ്‍ രണ്ടായിരം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു.


  • 14:41 (IST) 13 Jul 2023
    ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് സജ്ജമായി

    ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് സജ്ജമായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഇതിനുമുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട്‌ ഡൗണ്‍ തുടങ്ങി.


  • 13:05 (IST) 13 Jul 2023
    കോടതിയലക്ഷ്യ കേസ്: വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരന്‍

    കോടതിയലക്ഷ്യകേസില്‍ വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി. നിപുണ്‍ ചെറിയാന് നാലു മാസം ഹൈക്കോടതി തടവു ശിക്ഷ വിധിച്ചു. നിപുണ്‍ രണ്ടായിരം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. 2022 ഒക്ടോബർ 25 ന് ചെല്ലാനം പഞ്ചായത്തിന് മുന്നിൽ ജഡ്ജിക്കെതിരെ പ്രസംഗം നടത്തിയെന്നാണ് നിപുൺ ചെറിയാനെതിരായ ആരോപണം. നിപുൺ പൊതു സമൂഹത്തിൽ കോടതിയുടെ അന്തസ് ഇടിച്ചു താഴ്തിയെന്നും കോടതി കണ്ടെത്തി .


  • 11:38 (IST) 13 Jul 2023
    ഡല്‍ഹിയില്‍ യമുനാ നദിയിലെ ജലനിരപ്പ് ഉയരുന്നു; പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലായി

    ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്തമഴയില്‍ ഡല്‍ഹിയില്‍ യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്ന് ഒഴുകുയാണ്. രാവിലെ എട്ട് മണിക്ക് 208.48 മീറ്ററായിരുന്നു നദിയിലെ ജലനിരപ്പ്, ഇപ്പോഴും ഉയരുകയാണ്. കരകവിഞ്ഞൊഴുകിയ വെള്ളം രാജ്യതലസ്ഥാനത്തെ പല പ്രധാന റോഡുകളെയും വെള്ളത്തിനടിയിലാക്കി. Readmore


  • 11:08 (IST) 13 Jul 2023
    കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി

    കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടകര അമ്പലത്തിന്‍ പടിഞ്ഞാറ്റതില്‍ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകള്‍ ആന്‍സി (19) ആണു മരിച്ചത്. ഇന്നലെ രാവിലെയാണു സതി മെയിന്‍ റോഡിലെ എസ്എന്‍എസ് നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ആല്‍സിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തിനു പിന്നില്‍ ഒപ്പം താമസിക്കുന്ന മലയാളി വിദ്യാര്‍ഥിനികള്‍ക്കു പങ്കുണ്ടെന്നാണു കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ കോവില്‍പെട്ടി പൊലീസിനു പരാതി നല്‍കി. പൊലീസ് കേസെടുത്തിട്ടുണ്ട്.


Ksrtc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: