/indian-express-malayalam/media/media_files/uploads/2022/12/crime.jpg)
പ്രതീകാത്മക ചിത്രം
Malayalam Top News Highlights:കൊച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടാ ആക്രമണത്തില്‍ കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. എസ്ആര്‍എം റോഡിലെ മസ്ജിദ് ലൈനില്‍ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി ആസാദുള്‍ ആണ് മരിച്ചത്. മുറിയില്‍ ഒപ്പമുണ്ടായിരുന്ന ബംഗാള്‍ സ്വദേശി സാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടില്‍ കഴിയുന്ന മറ്റു അതിഥി തൊഴിലാളികള്‍ അടക്കം ഓടിയെത്തിയപ്പോള്‍ സ്റ്റൂളുമായി സാക്കിര്‍ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നിലത്തുവീണ് കിടക്കുന്ന നിലയിലായിരുന്നു ആസാദുള്‍. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
- 21:36 (IST) 12 Jul 2023കളിക്കാനെന്ന വ്യാജേന കണ്ണുകെട്ടി 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
10 വയസുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ 30-കാരന്‍ അറസ്റ്റില്‍. മുംബൈയിലെ ഖട്കോപ്പറിലാണ് സംഭവം. ഹൈഡ് ആന്‍ഡ് സീക്ക് കളിക്കാനെന്ന പേരില്‍ കുട്ടിയുടെ കണ്ണ് കെട്ടിയതിന് ശേഷമായിരുന്നു പീഡനം.
ജൂണ്‍ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ പെണ്‍കുട്ടി പിതാവിനോട് സംഭവം പറഞ്ഞതിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്.
കളിക്കാനെന്ന വ്യാജേന കണ്ണുകെട്ടി 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- 20:19 (IST) 12 Jul 2023യമുനയിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയില്‍; ഡല്‍ഹിയില്‍ ആശങ്ക, ജനങ്ങള്‍ അടിയന്തരായി ക്യാമ്പിലേക്ക് മാറണമെന്ന് കേജ്രിവാള്‍
യമുന നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതോടെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. നിലവില്‍ യമുനയിലെ ജലനിരപ്പ് 207.71 മീറ്ററാണ്. ഇനിയും ഉയരാതിരിക്കാനാണ് കേന്ദ്ര സഹായം കേജ്രിവാള്‍ ആവശ്യപ്പെട്ടത്.
- 18:39 (IST) 12 Jul 2023‘യൂണിഫോമില്‍ ഇത് അനുവദിക്കാനാകില്ല’; കണ്ടക്ടറുടെ തൊപ്പി നീക്കം ചെയ്യിപ്പിച്ച് യുവതി
മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസിലെ കണ്ടക്ടറോട് തലയിലെ തൊപ്പി നീക്കം ചെയ്യാൻ യാത്രക്കാരി ആവശ്യപ്പെട്ട സാഹചര്യം അന്വേഷിക്കാന്‍ സിറ്റി പൊലീസ്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.
യുവതി തന്നെയാണ് വീഡിയോ ചിത്രീകരിച്ചതും. കണ്ടക്ടര്‍ മുസ്ലിം സമുധായത്തില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ യുവതിക്കെതിരെ വ്യാപകമായ വിമര്‍ശനവും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉയര്‍ന്നു.
'യൂണിഫോമില്‍ ഇത് അനുവദിക്കാനാകില്ല'; കണ്ടക്ടറുടെ തൊപ്പി നീക്കം ചെയ്യിപ്പിച്ച് യുവതി
- 17:45 (IST) 12 Jul 2023സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലകുതിക്കുന്നു; പരിശോധിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച്
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സാധനങ്ങളുടെ വിലവിവരവും സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ലഭ്യതയും പരിശോധിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലകുതിക്കുന്നു; പരിശോധിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച്
- 16:52 (IST) 12 Jul 2023ഹൗസ് സര്‍ജന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഏകോപനത്തിനായി ഡോക്ടര്‍മാരെ അയയ്ക്കും: മന്ത്രി വീണാ ജോര്‍ജ്
മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോക്ടര്‍മാരെ ഡല്‍ഹിയില്‍ അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് സര്‍ജറി പ്രൊഫസര്‍ ഡോ. രവീന്ദ്രനേയുമാണ് അടിയന്തരമായി ഡല്‍ഹിയിലേക്ക് അയയ്ക്കുന്നത്. ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായും ഡിജിപിയുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുവരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണ്.
- 14:48 (IST) 12 Jul 2023ബെംഗളുരുവിലെ കൊലപാതകം: പ്രതി അറസ്റ്റില്‍
ബെംഗളുരുവിലെ ഐടി കമ്പനിയായ എയറോണിക്‌സ് എംഡിയുടെയും സിഇഒയുടെയും കൊലപാതകത്തില്‍ കേസില്‍ ഹെബ്ബാളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിനെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുണ്‍ കുമാറിനെ അറസ്റ്റ് ചെയ്തതതായി പൊലീസ് അറിയിച്ചു.ഇരുസ്ഥാപനങ്ങളും തമ്മിലുള്ള കിട മല്‍സരമാണ് കൊലയ്ക്ക് വഴി തെളിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. ജിനെറ്റ് ബ്രോഡ് ബാന്‍ഡ് ഉടമ അരുണ്‍കുമാറാണ് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന്ും പൊലീസ് പറഞ്ഞു.
- 13:39 (IST) 12 Jul 2023പൊലീസുകാരന് നേരെ പ്രതിയുടെ ആക്രമണം
തൊടുപുഴയില്‍ പൊലീസുകാരന് നേരെ പ്രതിയുടെ ആക്രമണം. പോക്സോ കേസ് പ്രതി അഭിജിത്താണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ചത്. ഭക്ഷണം കഴിക്കാനായി വിലങ്ങഴിച്ചയുടന്‍ അഭിജിത്ത് പൊലീസുകാരന്റെ മുഖത്തേക്ക് ഇടിക്കുകയായിരുന്നു
- 13:37 (IST) 12 Jul 2023അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത
കേരളത്തില്‍ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. വ്യാഴാഴ്ച മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
- 12:04 (IST) 12 Jul 2023കൈവെട്ട് കേസ്: ആറ് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി
മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. വിചാരണ നേരിട്ട 11 പ്രതികളില്‍ അഞ്ച് പേര്‍ കുറ്റക്കാരല്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി പ്രത്യേക ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ കണ്ടെത്തി. Readmore
- 10:48 (IST) 12 Jul 2023കാട്ടുപന്നി ആക്രമണം; ഓട്ടോഡ്രൈവര്‍ മരിച്ചു
പാലക്കാട് മംഗലം ഡാമിനടുത്ത് കാട്ടുപന്നി ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവറായ സ്ത്രീ മരിച്ചു. വക്കാല ആലമ്പള്ളം സ്വദേശി വിജീഷ സോണിയ(37)ആണ് മരിച്ചത്. സ്‌കൂള്‍ ട്രിപ്പിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ മറിയുകയായിരുന്നു. അപകടസമയത്ത് നാലുകുട്ടികളും ഓട്ടോയില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
- 10:46 (IST) 12 Jul 2023വാക്കുതര്‍ക്കം: അതിഥി തൊഴിലാളി കൊല്ലപ്പെട്ടു
വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടാ ആക്രമണത്തില്‍ കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. എസ്ആര്‍എം റോഡിലെ മസ്ജിദ് ലൈനില്‍ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി ആസാദുള്‍ ആണ് മരിച്ചത്. മുറിയില്‍ ഒപ്പമുണ്ടായിരുന്ന ബംഗാള്‍ സ്വദേശി സാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us