scorecardresearch

Malayalam Top News Highlights: യാത്രക്കാരിക്ക് നേരെ ലൈംഗികാക്രമണം; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

author-image
Amal Joy
New Update
CBI Court | Arrest | Income Tax

പ്രതീകാത്മക ചിത്രം

Malayalam Top News Highlights: യാത്രക്കാരിക്ക് നേര ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ജസ്റ്റിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നു ബസില്‍ വച്ചാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്.

Advertisment

  • 20:28 (IST) 08 Jul 2023
    ആദ്യം കെഎസ്ഇബി, ഇപ്പോള്‍ കെഎസ്ആര്‍ടിസി; കൂളിങ് പെപ്പറൊട്ടിച്ചതിന് സ്വിഫ്റ്റിന് പിഴയിട്ട് എംവി‍ഡി

    കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കൂളിങ് പെപ്പറൊട്ടിച്ചതിനാണ് പിഴയിട്ടിരിക്കുന്നത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി വിഭാഗത്തില്‍ വരുന്ന ഗജരാജ് ബസിനെതിരെയാണ് നടപടി.


  • 19:42 (IST) 08 Jul 2023
    വയനാട്ടിലെ ജനതയോട് രാഹുൽ മാപ്പ് പറയണം: വി. മുരളീധരൻ

    രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന ശിക്ഷാവിധി ഉചിതമെന്ന് ഗുജറാത്ത് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം വയനാട്ടിലെ ജനതയോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നിരുത്തരവാദപരമായ സമീപനത്തിലൂടെ ഒരു ജനതയുടെ ആവശ്യങ്ങൾ സംസാരിക്കാൻ ലോകസഭയിൽ ആളില്ലാതെയാകുന്ന അവസ്ഥയുണ്ടായി. അപക്വമായ പരാമർശങ്ങൾ ദേശീയ നേതാവിന് ചേർന്നത് അല്ലെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും ഇനിയെങ്കിലും തിരിച്ചറിയണമെന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.


  • 18:09 (IST) 08 Jul 2023
    യാത്രക്കാരിക്ക് നേരെ ലൈംഗികാക്രമണം; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

    യാത്രക്കാരിക്ക് നേര ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ജസ്റ്റിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നു ബസില്‍ വച്ചാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്.


  • 17:57 (IST) 08 Jul 2023
    ബംഗാള്‍ തെരഞ്ഞെടുപ്പ്: വ്യാപക അക്രമങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു

    പശ്ചിമ ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പില്‍ വോട്ടെടുപ്പിനിടെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പല പോളിങ് ബൂത്തുകളിലും വ്യാപകമായി ആക്രമണം നടന്നു. ബൂത്തുകള്‍ തകര്‍ക്കുകയും ബാലറ്റ് പേപ്പറുകള്‍ കത്തിക്കുകയും ചെയ്തു.

    നാദിയ, മുര്‍ഷിദാബാദ്, മാല്‍ഡ ജില്ലകളില്‍ മൂന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കൂച്ച് ബെഹാറില്‍ ഒരു ബിജെപി പോളിങ് ഏജന്റും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ ഇന്ന് രാവിലെ ജീവന്‍ നഷ്ടമായി.


  • 17:29 (IST) 08 Jul 2023
    സംസ്ഥാന സർക്കാർ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: സംസ്ഥാന സർക്കാരും സിപിഎമ്മും കേരളത്തിൽ നടത്തുന്ന മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും ഇല്ലായ്മ ചെയ്യുമെന്ന് ഭരണപക്ഷത്തെ ഒരു എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചത് ഞെട്ടിക്കുന്നതാണ്. തുടർഭരണത്തിന്റെ ഹുങ്കിൽ കേരളത്തെ ചൈനയാക്കി മാറ്റാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ചൈനയിലേതിന് സമാനമായി സർക്കാരിനെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഏറ്റവും ഒടുവിൽ തിരുവനന്തപുരം പ്രസ്ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണനെതിരെ സിപിഎം സൈബർ ഗുണ്ടകൾ വധഭീഷണി മുഴക്കിയിരിക്കുകയാണ്. പിവി അൻവർ എംഎൽഎ നേരിട്ടാണ് സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത്. ചില ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ എന്ന പേരിൽ സംസ്ഥാനത്തെ മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. അൻവറിൻ്റെ അനധികൃത റിസോർട്ട്, തടയണ, കള്ളപ്പണം തുടങ്ങിയവയൊക്കെ മാദ്ധ്യമങ്ങൾ വാർത്തയാക്കിയതാണ് ഈ വെറുപ്പിന് കാരണമെന്ന് വ്യക്തമാണ്. കള്ളപ്പണക്കാരും മാഫിയകളുമാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്ന് ഓരോ ദിവസം കഴിയുംതോറും വ്യക്തമായി കൊണ്ടിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


  • 15:23 (IST) 08 Jul 2023
    എ സി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളുടെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കുമെന്ന് റെയില്‍വേ

    വന്ദേ ഭാരത് ഉള്‍പ്പെടെ എല്ലാ ട്രെയിനുകളുടെയും എസി ചെയര്‍കാറുകളുടെയും എക്സിക്യൂട്ടീവ് ക്ലാസുകളുടെയും അനുഭൂതി, വിസ്റ്റാഡോം കോച്ചുകളുള്ളവയുടെയും യാത്രാനിരക്കുകള്‍ കുറക്കുമെന്ന് റെയില്‍വേ ബോര്‍ഡ്. യാത്രക്കാരുടെ എണ്ണം അനുസരിച്ച് 25 ശതമാനം വരെ നിരക്ക് കുറയുമെന്നാണ് റെയില്‍വേ ബോര്‍ഡ് ഉത്തരവില്‍ പറയുന്നത്. യാത്രാനിരക്കുകള്‍ മത്സരാധിഷ്ഠിത ഗതാഗത രീതികളെ ആശ്രയിച്ചിരിക്കും. Readmore


  • 14:55 (IST) 08 Jul 2023
    ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു

    പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ കെ. രവീന്ദ്രനാഥൻ നായർ( അച്ചാണി രവി) കൊല്ലത്ത് അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ്  മരണം. 1967 ൽ ആരംഭിച്ച ജനറൽ പിക്ചേഴ്സ് നിർമിച്ച  മലയാള സിനിമകൾ  ഏറെ പ്രശസ്തങ്ങളാണ്.


  • 14:40 (IST) 08 Jul 2023
    ബംഗാള്‍ തെരഞ്ഞെടുപ്പ്: വ്യാപക അമ്രകമങ്ങള്‍, ഫലപ്രഖ്യാപനത്തിന് ശേഷം പത്ത് ദിവസം വരെ കേന്ദ്രസേന തങ്ങും

    ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പില്‍ ഫലം പ്രഖ്യാപനത്തിന് ശേഷം 10 ദിവസത്തേക്ക് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം. ജനങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജൂലൈ 11 ന് വരെ കേന്ദ്രസേന സംസ്ഥാനത്ത് തുടരണമെന്നാണ് നിര്‍ദേശം. Readmore


  • 13:16 (IST) 08 Jul 2023
    സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  Readmore


  • 12:59 (IST) 08 Jul 2023
    ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു

    പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ കെ. രവീന്ദ്രനാഥൻ നായർ( അച്ചാണി രവി) കൊല്ലത്ത് അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ്  മരണം. 1967 ൽ ആരംഭിച്ച ജനറൽ പിക്ചേഴ്സ് നിർമിച്ച  മലയാള സിനിമകൾ  ഏറെ പ്രശസ്തങ്ങളാണ്.


  • 12:38 (IST) 08 Jul 2023
    മുസ്ലിം ലീഗിനോട് തൊട്ടുകൂടായ്മയില്ല; ശരിയായ നിലപാടുകളെ പിന്തുണയ്ക്കും: എം വി ഗോവിന്ദന്‍

    മുസ്‌ലിം ലീഗിനോട് സി.പി.എമ്മിന് തൊട്ടുകൂടായ്മയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ വിഭാഗങ്ങളും ഒന്നിക്കണം. ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. Readmore


  • 11:57 (IST) 08 Jul 2023
    സ്വകാര്യ ബില്‍ പിന്‍വലിച്ചിട്ടില്ല :ഹൈബി ഈഡന്‍

    കൊച്ചി തലസ്ഥാനമാക്കണമെന്ന സ്വകാര്യ ബില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍. സ്വകാര്യ ബില്‍ താന്‍ പിന്‍വലിച്ചിട്ടില്ല. പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ അനാവശ്യമായ വിവാദമാണ് നടക്കുന്നതെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു


  • 10:50 (IST) 08 Jul 2023
    അയ്യന്‍കുന്നില്‍ വീട്ടിലേക്ക് കൂറ്റന്‍ പാറ വന്നിടിച്ചു

    കണ്ണൂര്‍ അയ്യന്‍കുന്നില്‍ വീട്ടിലേക്ക് കൂറ്റന്‍ പാറ വന്നിടിച്ചു. കച്ചേരിക്കടവ് സ്വദേശി ബിനോയിയുടെ വീട്ടിലേക്കാണ് പാറ വന്നിടിച്ചത്. വീടിന്റെ പുറകുവശത്തെ ഭിത്തിയില്‍ തട്ടി കല്ല് നിന്നതോടെയാണ് വലിയ അപകടം ഒഴിവായത്. കുടുംബാംഗങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.


  • 10:30 (IST) 08 Jul 2023
    പഞ്ചായത്ത് തെരഞ്ഞെടുപ്പ്: വ്യാപക അക്രമം, മൂന്ന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

    പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ അക്രമങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസിലെ കടംബാഗച്ചിയില്‍ ശനിയാഴ്ച വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരാള്‍ മര്‍ദനമേറ്റ് മരിച്ചു. ഇയാള്‍ പ്രദേശത്തെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അനുയായിയാണെന്നാണ് റിപ്പോര്‍ട്ട്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ, മാള്‍ഡയിലും കൂച്ച് ബെഹാറിലും യഥാക്രമം രണ്ട് വ്യത്യസ്ത അക്രമ സംഭവങ്ങളില്‍ ഒരു ബിജെപി പ്രവാര്‍ത്തകനും തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.


Sexual Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: