/indian-express-malayalam/media/media_files/uploads/2023/08/car-fire.jpg)
കാര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
Malayalam Top News Highlights:മാവേലിക്കരയില്‍ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി കൃഷ്ണപ്രകാശാണ് മരിച്ചത്. പുലര്‍ച്ചെ 12. 45 ഓടെയായിരുന്നു അപകടം. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കാര്‍ പൂര്‍ണമായും കത്തിയിരുന്നു.
- 21:34 (IST) 07 Aug 2023വിശ്വാസ പരാമര്‍ശങ്ങളില്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വിശ്വാസ പരാമര്‍ശങ്ങളില്‍ ജാഗ്രത പാലിക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. “പറയുന്ന കാര്യങ്ങള്‍ ദുര്‍വാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണ്. അതിനാല്‍ ജാഗ്രതയുണ്ടാകണം,” എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
- 21:03 (IST) 07 Aug 2023അതിഥി പോർട്ടൽ രജിസ്‌ട്രേഷന് തുടക്കമായി
എല്ലാ അതിഥിതൊഴിലാളികളെയും തൊഴിൽവകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന നടപടികൾക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തൊട്ടാകെ 5706 തൊഴിലാളികളാണ് അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ രജിസ്‌ട്രേഷൻ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. മറ്റു വകുപ്പുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായം തേടുമെന്നും കമ്മിഷണർ പറഞ്ഞു. തിരുവനന്തപുരത്തെ നിർമ്മാണസ്ഥലത്ത്് സംഘടിപ്പിച്ച രജിസ്‌ട്രേഷൻ ക്യാമ്പ് സന്ദർശിച്ചുകൊണ്ടാണ് കമ്മിഷണർ ഇക്കാര്യം പറഞ്ഞത്. അതിഥിപോർട്ടൽ രജിസ്‌ട്രേഷനോട് തൊഴിലാളികളും തൊഴിലുടമകളും കരാറുകാരും ക്രിയാത്മക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതിഥിതൊഴിലാളി രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. അതിഥി ആപ്പ് നിലവിൽ വരുന്നതോടെ ക്യാമ്പുകളും നിർമ്മാണസ്ഥലങ്ങൾക്കും തൊഴിൽ വകുപ്പ് ഓഫീസുകൾക്കും പുറമേ ഓരോ അതിഥിതൊഴിലാളിയിലേക്കും നേരിട്ടെത്തുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുകയെന്നും കമ്മിഷണർ വ്യക്തമാക്കി.
- 19:46 (IST) 07 Aug 2023മകളെ ശല്യം ചെയ്തത് വിലക്കി; പാമ്പിനെക്കൊണ്ട് പിതാവിനെ കൊല്ലിക്കാന്‍ ശ്രമിച്ച് യുവാവ്
മകളെ ശല്യം ചെയ്തത് തടഞ്ഞ പിതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം. അമ്പലത്തിന്‍കാല സ്വദേശിയായ രാജേന്ദ്രന് നേരെയാണ് വധശ്രമം നടന്നത്. സംഭവത്തില്‍ കോടന്നൂര്‍ സ്വദേശി കിച്ചുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതിയെ കാട്ടക്കട കോടതി റിമാന്‍ഡ് ചെയ്തു.
മകളെ ശല്യം ചെയ്തത് വിലക്കി; പാമ്പിനെക്കൊണ്ട് പിതാവിനെ കൊല്ലിക്കാന്‍ ശ്രമിച്ച് യുവാവ്
- 18:28 (IST) 07 Aug 2023കണ്‍സഷന്‍: വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി
കണ്‍സഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന നൽകണം. ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
- 17:43 (IST) 07 Aug 20231960 ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തും
1960ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള സര്‍ക്കാര്‍ ഭൂപതിവ് നിയമ (ഭേദഗതി) ബില്‍ 2023ന്‍റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. നടപ്പു നിയമസഭാസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.
കൃഷി ആവശ്യത്തിനും വീട് നിര്‍മ്മാണത്തിനും അനുവദിക്കപ്പെട്ട ഭൂമിയില്‍ നടത്തിയ മറ്റ് വിധത്തിലുള്ള വിനിയോഗം ക്രമപ്പെടുത്തുന്നതിനായി സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്‍ വഴി കൊണ്ടുവരുന്നത്.
ഇത് സംബന്ധിച്ച് ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരം നല്‍കുന്ന വ്യവസ്ഥകള്‍കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2023 ജനുവരി 10ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് ഭേദഗതി കൊണ്ടുവരുന്നത്
- 17:00 (IST) 07 Aug 2023മണിപ്പൂര്‍ സംഘര്‍ഷം: സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ മൂന്നംഗ സമിതി
മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അന്വേഷിക്കുന്നതിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരുടെ സമിതി രൂപീകരിച്ച് കോടതി. ജമ്മു കശ്മീർ മുൻ ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതിയിൽ ജസ്റ്റിസുമാരായ ശാലിനി ജോഷി, ആശ മേനോൻ എന്നിവരും ഉൾപ്പെടും.
കൂടാതെ കേസുകളിൽ മെച്ചപ്പെട്ട അന്വേഷണം നടക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞത് അഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അല്ലെങ്കിൽ പോലീസ് സൂപ്രണ്ട് (എസ് പി) തലത്തിലുള്ള ഉദ്യോഗസ്ഥരെങ്കിലും സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ടീമില്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
- 16:34 (IST) 07 Aug 2023406 കുലവാഴകള്‍ വെട്ടിനിരത്തി കെഎസ്ഇബി; കര്‍ഷകന് ഉചിതമായ സഹായം നല്‍കുമെന്ന് വൈദ്യുതി മന്ത്രി
കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് ഉചിതമായ സഹായം നല്‍കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്ററോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
- 14:27 (IST) 07 Aug 2023തന്നെ കൊലപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നെന്നാരോപിച്ച് കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ്
തന്നെ കൊലപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നെന്നാരോപിച്ച് കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ്. ഡ്രൈവറെ ഉപയോഗിച്ച് തന്നെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി.
- 12:37 (IST) 07 Aug 2023തമിഴ്‌നാട് മന്ത്രി വി.സെന്തിൽ ബാലാജിയുടെ ഹർജി സുപ്രീംകോടതി തള്ളി
തമിഴ്‌നാട് മന്ത്രി വി.സെന്തിൽ ബാലാജിയുടെ ഹർജി സുപ്രീംകോടതി തള്ളി. ഇഡിയുടെ കസ്റ്റഡിയിൽ സെന്തിൽബാലാജിയെ അഞ്ചു ദിവസം ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. പതിനഞ്ചു ദിവസത്തെ റിമാന്‍ഡ് കാലയളവിനു ശേഷം പൊലീസ് കസ്റ്റഡി അനുവദിക്കാനാവില്ലെന്ന വിഷയം വിശാല ബെഞ്ച് പരിഗണിക്കണമെന്നും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.
- 11:43 (IST) 07 Aug 2023ലോക്സഭാംഗത്വം പുനസ്ഥാപിച്ചു; രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി വിധിയും അനുബന്ധ രേഖകളും കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ലോക്സഭാ സെക്രട്ടേറിയറ്റിനു കൈമാറിയിരുന്നു. Readmore
- 11:39 (IST) 07 Aug 2023കാര്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
മാവേലിക്കരയില്‍ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി കൃഷ്ണപ്രകാശാണ് മരിച്ചത്. പുലര്‍ച്ചെ 12. 45 ഓടെയായിരുന്നു അപകടം. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കാര്‍ പൂര്‍ണമായും കത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.