scorecardresearch

Malayalam Top News Highlights:ഗ്രോ വാസുവിനെ വെറുതെ വിട്ടു

കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു

കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു

author-image
Amal Joy
New Update
grow vasu|case|court

കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു

Malayalam Top News Highlights: കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ വെറുതെ വിട്ടു. കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് ഗ്രോ വാസുവിന്റെ പേരിലുണ്ടായിരുന്ന കേസ്. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്.

Advertisment

ഏഴ് സാക്ഷികളെ വിസ്തരിച്ചപ്പോൾ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു വാസു.

കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികൾ അവസാനിപ്പിച്ചപ്പോൾ ഗ്രോ വാസു അതിന് തയ്യാറായില്ല. കോടതിയിൽ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടർന്ന് കോടതി വാറണ്ടായാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

നിപ: രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന്‍ പുത്തിറക്കുമെന്ന് ആരോഗ്യമന്ത്രി

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന്‍ പുത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ ചികില്‍സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട് എത്തിക്കുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

മരുന്ന് എത്തിക്കുന്നത് സംബന്ധിച്ച് ഐസിഎംആറുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് രോഗം വ്യാപിച്ചത് ആദ്യം മരിച്ചയാളില്‍ നിന്നാണ്. രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുണെയില്‍ വിദഗ്ധസംഘമെത്തി മൊബൈല്‍ ലാബ് സ്ഥാപിക്കും. രോഗം സ്ഥിരീകരിക്കാന്‍ കഴിയുന്ന സംവിധാനം കോഴിക്കോടും തോന്നയ്ക്കലും ഉണ്ടെന്നും എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നും മന്ത്രി പറഞ്ഞു.


  • 21:16 (IST) 13 Sep 2023
    നിപ: കോഴിക്കോട് ആള്‍ക്കൂട്ട നിയന്ത്രണം; ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

    കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ മാസം 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

    അതേസമയം, കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം ബാധിച്ചിരിക്കുന്നത്.


  • 20:27 (IST) 13 Sep 2023
    നിപ: സംസ്ഥാനം സജ്ജം, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു; പരിശോധനയ്ക്കായി ഐസിഎംആറിന്റെ മൊബൈല്‍ ലാബും

    കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ മറ്റു ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്.

    നിപ: സംസ്ഥാനം സജ്ജം, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു; പരിശോധനയ്ക്കായി ഐസിഎംആറിന്റെ മൊബൈല്‍ ലാബും


  • 18:40 (IST) 13 Sep 2023
    പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക്; സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

    പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അന്‍വറും കളക്ടറും അടക്കം 12 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.


  • 15:57 (IST) 13 Sep 2023
    പാര്‍ലമെന്റ് സെഷന് മുന്‍പ് സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം

    പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രം. സെപ്തംബര്‍ 17-ന് യോഗം ചേരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. 18-ാം തീയതിയാണ് പാര്‍ലമെന്റ് സെഷന്‍ ആരംഭിക്കുന്നത്.


  • 15:45 (IST) 13 Sep 2023
    കേരളത്തില്‍ നിപ; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്

    കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍.

    തമിഴ്‌നാട്ടില്‍ നിപ ഭീഷണിയില്ലെങ്കിലും അയൽസംസ്ഥാനത്ത് കണ്ടെത്തിയ ഏതാനും കേസുകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിലുള്ള പ്രദേശങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.


  • 14:06 (IST) 13 Sep 2023
    നിപ:സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി

    കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.


  • 14:00 (IST) 13 Sep 2023
    ഉമ്മന്‍ചാണ്ടിയുടെ പേര് ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ശരണ്യമനോജ് എഴുതിച്ചേര്‍ത്തതെന്ന് ഫെനി ബാലകൃഷ്ണന്‍

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ഗുഢാലോചന നടന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ ആയിരുന്ന ഫെനി ബാലകൃഷ്ണൻ. പരാതിക്കാരി നൽകിയത് കത്തല്ല കോടതിൽ നൽകാനുള്ള 21 പേജുള്ള പരാതിയുടെ ഡ്രാഫ്റ്റ് ആയിരുന്നുവെന്നും ഗണേഷ് കുമാർ എം.എൽ.എയുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ പി.എ. പ്രദീപിന്റേയും ശരണ്യ മനോജിന്റെയും ഇടപെടലിൽ കത്ത് നാല് പേജായി ചുരുങ്ങിയെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു.


  • 12:33 (IST) 13 Sep 2023
    സോളാര്‍ വിവാദം: ‘കത്ത് പുറത്തുവിടുന്നതിന് മുമ്പ് വിഎസുമായും പിണറായിയുമായും ചര്‍ച്ച നടത്തി’

    സോളാര്‍ വിവാദത്തില്‍ പരാതിക്കാരിയുടെ കത്ത് പുറത്ത് വിട്ടത് വിഎസിനെയും പിണറായിയെയും കാണിച്ച ശേഷമെന്ന് ദല്ലാള്‍ നന്ദകുമാര്‍. കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്നും കത്ത് പുറത്തുവിടുന്നതിന് മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്നും നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. Readmore


  • 11:38 (IST) 13 Sep 2023
    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

    ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ മിതമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പിലുള്ളത്. മലയോര മേഖലകളില്‍ മഴ ശക്തമായേക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല. Readmore


  • 10:58 (IST) 13 Sep 2023
    നിപ: രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന്‍ പുത്തിറക്കുമെന്ന് ആരോഗ്യമന്ത്രി

    സംസ്ഥാനത്ത് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന്‍ പുത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ ചികില്‍സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട് എത്തിക്കുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

    മരുന്ന് എത്തിക്കുന്നത് സംബന്ധിച്ച് ഐസിഎംആറുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് രോഗം വ്യാപിച്ചത് ആദ്യം മരിച്ചയാളില്‍ നിന്നാണ്. രോഗവ്യാപനത്തിന്റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുണെയില്‍ വിദഗ്ധസംഘമെത്തി മൊബൈല്‍ ലാബ് സ്ഥാപിക്കും. രോഗം സ്ഥിരീകരിക്കാന്‍ കഴിയുന്ന സംവിധാനം കോഴിക്കോടും തോന്നയ്ക്കലും ഉണ്ടെന്നും എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നും മന്ത്രി പറഞ്ഞു.


Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: