/indian-express-malayalam/media/media_files/uploads/2022/12/crime.jpg)
പ്രതീകാത്മക ചിത്രം
Malayalam Top News Highlights:കൊച്ചി: എറണാകുളം കടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മിജോ ജോണി, ഭാര്യ ശില്‍പ എന്നിവരെ തൂങ്ങിമരിച്ച നിലയിലും രണ്ടുമക്കളെ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
- 21:25 (IST) 12 Sep 2023ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍; സീറ്റ് വിഭജനവും സംയുക്ത പ്രചാരണവും അജണ്ട
ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ഏകോപന സമിതിയുടെ ആദ്യ യോഗം നാളെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) തലവന്‍ ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ ചേരും. സീറ്റ് വിഭജനമായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ടയാവുക. സീറ്റ് വിഭജനത്തിനായുള്ള സംവിധാനം കണ്ടെത്തുന്നതിനായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. സംയുക്ത പ്രചാരണ പദ്ധതിയും യോഗത്തിന്റെ സുപ്രധാന വിഷയങ്ങളിലൊന്നാകും.
- 20:42 (IST) 12 Sep 2023ആറ് ജില്ലകളില്‍ മഴ സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 17:57 (IST) 12 Sep 2023കോഴിക്കോട് നിപ തന്നെ; മരിച്ച രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മരണപ്പെട്ട രണ്ട് പേരുടേയും പരിശോധനാഫലങ്ങളിലാണ് നിപ സ്ഥിരീകരണം വന്നിരിക്കുന്നത്. നാല് സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
- 16:53 (IST) 12 Sep 2023ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത
മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു വീണ്ടും ശക്തി പ്രാപിച്ചു പടിഞ്ഞാറ്, വടക്ക് - പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. ഇന്ന് (സെപ്റ്റംബർ 12) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
- 15:20 (IST) 12 Sep 2023വിദ്യാർഥി കൺസഷന് പ്രായപരിധി വർദ്ധിപ്പിച്ചു: മന്ത്രി ആന്റണി രാജു
ബസുകളിൽ വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. അർഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനു ലഭിച്ച നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർദ്ധിപ്പിക്കുവാൻ മന്ത്രി നിർദേശിച്ചത്.
- 13:53 (IST) 12 Sep 2023ഡീസല്‍ വണ്ടികളോട് ടാറ്റ പറഞ്ഞോളൂ, 10% അധിക നികുതി പരിഗണനയില്‍; നിതിന്‍ ഗഡ്കരി
മലിനീകരണ നികുതിയായി ഡീസല്‍ വാഹനങ്ങള്‍ക്ക് 10% അധിക ജിഎസ്ടി ആവശ്യപ്പെടുപ്പെടുമെന്നു കേന്ദ്ര ഉപരിതല ഗാതഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡീസലില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക ജിഎസ്ടി ഏര്‍പ്പെടുത്തണമെന്ന് കാണിച്ച് ധനമന്ത്രിക്ക് കത്ത് ഇന്ന് വൈകുന്നേരം കൈമാറുമെന്നും ഗഡ്കരി പറഞ്ഞു.
- 12:55 (IST) 12 Sep 2023എസ്എന്‍സി ലാവലിന്‍ കേസ് വീണ്ടും മാറ്റി
എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വീണ്ടും മാറ്റി. അസൗകര്യമുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിവച്ചത്
- 11:27 (IST) 12 Sep 2023നിപ സംശയം: അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട് നിപ സംശയത്തെതുടര്‍ന്ന് അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കി. പുണെയില്‍ നിന്നുള്ള ഫലം വൈകിട്ടോടെ ലഭിക്കും. സമ്പര്‍ക്കപ്പട്ടിക തയാറാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡി. കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. READMORE
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.