scorecardresearch

Malayalam Top News Highlights:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീന്‍ ഇഡിക്ക് മുന്നില്‍

ബാങ്കില്‍നിന്ന് ബിനാമികള്‍ക്ക് വ്യാജ വായ്പ അനുവദിക്കുന്നതില്‍ എസി മൊയ്തീന്‍ ഇടപെട്ടുവെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു

ബാങ്കില്‍നിന്ന് ബിനാമികള്‍ക്ക് വ്യാജ വായ്പ അനുവദിക്കുന്നതില്‍ എസി മൊയ്തീന്‍ ഇടപെട്ടുവെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു

author-image
Amal Joy
അപ്‌ഡേറ്റ് ചെയ്‌തു
New Update
A C Moideen| ED | KERALA

എസി മൊയ്തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല

Malayalam Top News Highlights:കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായി. രാവിലെയോടെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായി. 10 വര്‍ഷത്തെ ആദായ നികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാനും മൊയ്തീനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

ബാങ്കില്‍നിന്ന് ബിനാമികള്‍ക്ക് വ്യാജ വായ്പ അനുവദിക്കുന്നതില്‍ എസി മൊയ്തീന്‍ ഇടപെട്ടുവെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. തട്ടിപ്പ് ആസൂത്രണം ചെയ്തവരും വായ്പത്തുക കൈപ്പറ്റിയവരും ഇടനിലക്കാരും സിപിഎം ബന്ധമുള്ളവരും നല്കിയ മൊഴികള്‍ അടിസ്ഥാനമാക്കിയാവും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനാല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് മൊയ്തീന്‍ വ്യക്തമാക്കിയിരുന്നു.


  • 21:34 (IST) 11 Sep 2023
    ശ്രീലങ്കയിലെ ഈസ്റ്റേണ്‍ പ്രവിശ്യ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    ശ്രീലങ്കയിലെ ഈസ്റ്റേണ്‍ പ്രവിശ്യ ഗവര്‍ണ്ണര്‍ സെന്തില്‍ തൊണ്ടമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നിയമസഭയിലെ ചേംബറില്‍ കൂടിക്കാഴ്ച നടത്തി.

    കോവിഡ് സമയത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെയും ലൈഫ് പദ്ധതിയില്‍ നിരവധിപേര്‍ക്ക് വീട് നല്‍കിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതിനെയും അദ്ദേഹം പ്രശംസിച്ചു. കേരള മോഡല്‍ വികസനത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു.


  • 20:00 (IST) 11 Sep 2023
    മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: കെ.സുരേന്ദ്രൻ

    കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീണാ മുഹമ്മദ് റിയാസിൻ്റെ എക്സാലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിഎംആർഎല്ലിന് വേണ്ടി കേന്ദ്രസർക്കാർ നിയമം അട്ടിമറിക്കാൻ ഉന്നതാധികാരയോഗം വിളിച്ചയാളാണ് ഈ മുഖ്യമന്ത്രി. മാസപ്പടിയിൽ അതുകൊണ്ടാണോ തൻ്റെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. 96 കോടി ഈ ഇനത്തിൽ പലർക്കുമായി നൽകിയിട്ടുണ്ടെന്നാണ് കമ്പനി ആദായനികുതി വകുപ്പിനോട് പറഞ്ഞത്. സംസ്ഥാനത്ത് വ്യവസായ തടസം നീക്കാൻ വേണ്ടിയാണ് മാസപ്പടി നൽകിയതെന്ന കമ്പനിയുടെ നിലപാട് ആദായ നികുതി വകുപ്പിൻ്റെ രേഖയാണ്. കരിമണൽ കമ്പനിയുമായി മുഖ്യമന്ത്രിക്കും മകൾക്കുമുള്ള ബന്ധം കേരളത്തിനെ ബാധിക്കുന്നതാണ്. മകൾക്ക് ബിസിനസ് ബന്ധമാണ് കരിമണൽ കമ്പനിയുമായി ഉള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്ത് ബിസിനസാണ് അതെന്ന് അദ്ദേഹം പറയണം. ജോലി ചെയ്തതിനാണ് വീണ പ്രതിഫലം കൈപ്പറ്റിയതെന്നാണ് പറയുന്നത്. എന്താണ് കോടികൾ ലഭിക്കുന്ന ആ ജോലിയെന്ന് അറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്. പിണറായി വിജയൻ്റെ പേര് എങ്ങനെ മാസപ്പടി ലിസ്റ്റിൽ വന്നുവെന്ന് അദ്ദേഹം പറയണമായിരുന്നു. രാഷ്ട്രീയ പ്രസ്താവന നടത്തി വിഷയത്തിൽ നിന്നും ഒളിച്ചോടാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ല. പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് രണ്ടരക്കോടി ഇതേ മുതലാളിയിൽ നിന്നും പിണറായി വിജയൻ കൈപ്പറ്റി എന്ന് പറഞ്ഞത് അദ്ദേഹത്തിൻ്റെ മുൻ സഹപ്രവർത്തകനായ ജി.ശക്തിധരനാണ്. കരിമണൽ കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതും ശക്തിധരൻ്റെ ആരോപണം ആദായനികുതി വകുപ്പിൻ്റെ രേഖയും മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകളാണ്. ഇന്നത്തെ നിയമസഭയിലെ അദ്ദേഹത്തിൻ്റെ പ്രസംഗം ഇരുട്ട്കൊണ്ട് ഓട്ടയടയ്ക്കുന്നത് പോലെയാണ്. പ്രതിപക്ഷ നേതാക്കളും പണം വാങ്ങിയത് കൊണ്ടാണ് യുഡിഎഫ് സഭയിൽ മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.


  • 18:47 (IST) 11 Sep 2023
    വിദ്യാർത്ഥി കൺസഷന് പ്രായപരിധി വർദ്ധിപ്പിച്ചു ; മന്ത്രി ആന്റണി രാജു

    തിരുവനന്തപുരം: ബസ്സുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. അർഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നൽകിയ നിവേദനത്തെ തുടർന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു  പ്രായപരിധി വർദ്ധിപ്പിക്കുവാൻ നിർദേശിച്ചത്.


  • 16:25 (IST) 11 Sep 2023
    ‘സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്, ദല്ലാളിനെ ഇറക്കിവിട്ടയാളാണ് ഞാന്‍’; സഭയില്‍ പിണറായി

    സോളാര്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. “സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്. ദല്ലാള്‍ നന്ദകുമാറിനെ നന്നായി അറിയുന്നത് യുഡിഎഫിനാണ്. കേരള ഹൗസില്‍ വച്ച് ദല്ലാളിനോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ട വ്യക്തിയാണ് ഞാന്‍,” മുഖ്യമന്ത്രി പറഞ്ഞു.

    'സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്, ദല്ലാളിനെ ഇറക്കിവിട്ടയാളാണ് ഞാന്‍'; സഭയില്‍ പിണറായി


  • 13:26 (IST) 11 Sep 2023
    ആര്‍ റഹ്മാന്റെ സംഗീത മേള: കാണികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ പറഞ്ഞ് സംഘാടകര്‍

    ആര്‍ റഹ്മാന്റെ സംഗീത മേളക്കിടെ ആളുകള്‍ക്കുണ്ടായ പ്രയാസങ്ങളില്‍ മാപ്പ് പറഞ്ഞ് സംഘാടകരായ എ.സി.ടി.സി ഇവന്റ് മാനേജ്‌മെന്റ്.ചെന്നൈയില്‍ നടത്തിയ സംഗീതപരിപാടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്തുവന്നിരുന്നു. ടിക്കറ്റെടുത്തിട്ടും നിരവധി പേര്‍ക്ക് ഞായറാഴ്ച നടന്ന 'മറക്കുമ നെഞ്ചം' പരിപാടിയിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സംഗീതപരിപാടി നടക്കുന്ന ഹാളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്തതാണ് കാരണമെന്ന് കാട്ടി നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തി. ഇതോടെയാണ് പ്രതീക്ഷിച്ചതിലധികം ആളുകളുടെ ഒഴുക്ക് കാരണം ഉണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നതായി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. ടിക്കറ്റെടുത്തിട്ടും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ടിക്കറ്റ് നിരക്ക് തിരികെ നല്‍കുമെന്ന് എ.ആര്‍ റഹ്മാനും അറിയിച്ചിട്ടുണ്ട്.


  • 13:26 (IST) 11 Sep 2023
    ആര്‍ റഹ്മാന്റെ സംഗീത മേള: കാണികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ പറഞ്ഞ് സംഘാടകര്‍

    ആര്‍ റഹ്മാന്റെ സംഗീത മേളക്കിടെ ആളുകള്‍ക്കുണ്ടായ പ്രയാസങ്ങളില്‍ മാപ്പ് പറഞ്ഞ് സംഘാടകരായ എ.സി.ടി.സി ഇവന്റ് മാനേജ്‌മെന്റ്.

    ചെന്നൈയില്‍ നടത്തിയ സംഗീതപരിപാടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്തുവന്നിരുന്നു. ടിക്കറ്റെടുത്തിട്ടും നിരവധി പേര്‍ക്ക് ഞായറാഴ്ച നടന്ന 'മറക്കുമ നെഞ്ചം' പരിപാടിയിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സംഗീതപരിപാടി നടക്കുന്ന ഹാളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്തതാണ് കാരണമെന്ന് കാട്ടി നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തി. ഇതോടെയാണ് പ്രതീക്ഷിച്ചതിലധികം ആളുകളുടെ ഒഴുക്ക് കാരണം ഉണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നതായി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. ടിക്കറ്റെടുത്തിട്ടും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ടിക്കറ്റ് നിരക്ക് തിരികെ നല്‍കുമെന്ന് എ.ആര്‍ റഹ്മാനും അറിയിച്ചിട്ടുണ്ട്.


  • 13:26 (IST) 11 Sep 2023
    ആര്‍ റഹ്മാന്റെ സംഗീത മേള: കാണികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ പറഞ്ഞ് സംഘാടകര്‍

    ആര്‍ റഹ്മാന്റെ സംഗീത മേളക്കിടെ ആളുകള്‍ക്കുണ്ടായ പ്രയാസങ്ങളില്‍ മാപ്പ് പറഞ്ഞ് സംഘാടകരായ എ.സി.ടി.സി ഇവന്റ് മാനേജ്‌മെന്റ്.ചെന്നൈയില്‍ നടത്തിയ സംഗീതപരിപാടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്തുവന്നിരുന്നു. ടിക്കറ്റെടുത്തിട്ടും നിരവധി പേര്‍ക്ക് ഞായറാഴ്ച നടന്ന 'മറക്കുമ നെഞ്ചം' പരിപാടിയിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സംഗീതപരിപാടി നടക്കുന്ന ഹാളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്തതാണ് കാരണമെന്ന് കാട്ടി നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തി. ഇതോടെയാണ് പ്രതീക്ഷിച്ചതിലധികം ആളുകളുടെ ഒഴുക്ക് കാരണം ഉണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നതായി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. ടിക്കറ്റെടുത്തിട്ടും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ടിക്കറ്റ് നിരക്ക് തിരികെ നല്‍കുമെന്ന് എ.ആര്‍ റഹ്മാനും അറിയിച്ചിട്ടുണ്ട്.


  • 12:18 (IST) 11 Sep 2023
    മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

    മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കലാ കുടുംബത്തിലെ അംഗമായ അസ്മ അഞ്ചാം വയസിലാണ് പാടിത്തുടങ്ങിയത്. പിതാവ് ചാവക്കാട് ഖാദർ ഭായ് ഗായകനും തബലിസ്റ്റുമായിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭർത്താവ് ലവ് എഫ്.എം എന്ന ചിത്രത്തിൽ അസ്മ പിന്നണി പാടിയിട്ടുണ്ട്.


  • 12:04 (IST) 11 Sep 2023
    രണ്ടു വര്‍ഷമായി ഒരു പദവിയിലും ഇല്ല, ഒഴിവാക്കപ്പെട്ടപ്പോള്‍ വിഷമം തോന്നി; വിഴുപ്പലക്കാനില്ലെന്ന് ചെന്നിത്തല

    കോണ്‍ഗ്രസ്  പ്രവര്‍ത്തകസമിതി രൂപീകരണത്തിന് ശേഷം മാനസിക സംഘര്‍ഷമുണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല. 19 വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന പദവിയില്‍ തന്നെ നിയമിച്ചതില്‍ അസ്വാഭാവികത തോന്നിയെന്നും ദേശീയ തലത്തില്‍ ജൂണിയറായ പലരും വന്നതില്‍ വിഷമം ഉണ്ടായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


  • 10:59 (IST) 11 Sep 2023
    ചാണ്ടി ഉമ്മന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു; സോളാറില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച

    പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം പുനരാരംഭിച്ചു. പുതുപ്പള്ളി വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടിസ് നല്‍കിയിരുന്നു. പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സോളാര്‍ വിഷയത്തില്‍ ചർച്ചയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. Readmore


Enforcement Directorate Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: