scorecardresearch

Malayalam Top News Highlights:വിദ്യാര്‍ഥി കാറിടിച്ച് മരിച്ച സംഭവം: കൊലക്കുറ്റം ചുമത്തി പൊലീസ്

പൂവച്ചല്‍ സ്വദേശിയായ ആദി ശേഖറിന്റെ മരണത്തിലാണ് വഴിത്തിരിവുണ്ടായത്

പൂവച്ചല്‍ സ്വദേശിയായ ആദി ശേഖറിന്റെ മരണത്തിലാണ് വഴിത്തിരിവുണ്ടായത്

author-image
Amal Joy
New Update
crime | News

പ്രതീകാത്മക ചിത്രം

Malayalam Top News Highlights:തിരുവനന്തപുരം: കാട്ടാക്കടയില്‍ 10ാം ക്ലാസുകാരന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സംഭവം കൊലപാതകമാണെന്ന ആരോപണത്തിന് പിന്നാലെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തതോടെയാണ് പൂവച്ചല്‍ സ്വദേശിയും നാലാഞ്ചിറയില്‍ താമസക്കാരനുമായ പ്രിയരഞ്ജനെതിരേ കൊലക്കുറ്റവും ചുമത്തിയത്.

Advertisment

പൂവച്ചല്‍ സ്വദേശിയായ ആദി ശേഖറിന്റെ മരണത്തിലാണ് വഴിത്തിരിവുണ്ടായത്. കഴിഞ്ഞ 31 നാണ് പുളിങ്ങോട് ക്ഷേത്രത്തിന് സമീപം ആദി ശേഖര്‍ വാഹനമിടിച്ച് മരിച്ചത്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ആദി ശേഖര്‍ സൈക്കിളെടുത്ത് പോകാന്‍ തുടങ്ങുന്നതിനിടെ കുട്ടിയുടെ ശരീരത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രിയരഞ്ജന്‍ കുട്ടിയെ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയത്തെ തുടര്‍ന്ന് കുടുംബം പരാതി നല്‍കുകയുമായിരുന്നു.


  • 21:32 (IST) 10 Sep 2023
    ‘കാനഡയിലെ തീവ്രവാദ സംഘങ്ങള്‍ ഇന്ത്യൻ സമൂഹത്തിന് ഭീഷണി’; ട്രൂഡോയെ ആശങ്ക അറിയിച്ച് മോദി

    കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ധരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ ഇക്കാര്യം ചൂണ്ടിക്കാണിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    'കാനഡയിലെ തീവ്രവാദ സംഘങ്ങള്‍ ഇന്ത്യൻ സമൂഹത്തിന് ഭീഷണി'; ട്രൂഡോയെ ആശങ്ക അറിയിച്ച് മോദി


  • 19:56 (IST) 10 Sep 2023
    ‘മോദി ജി 20-യുടെ തിരക്കില്‍, മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തയാറല്ല’

    പൂനെ: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുമെന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി ജി 20 ഉച്ചകോടിയുടെ തിരക്കിലാണെന്നും മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    'മോദി ജി 20-യുടെ തിരക്കില്‍, മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തയാറല്ല'


  • 18:12 (IST) 10 Sep 2023
    എന്ത് വില കൊടുത്തും ബിജെപിക്ക് അധികാരം നിലനിര്‍ത്തണം, ഹിന്ദുവുമായി ബന്ധമില്ല: രാഹുല്‍ ഗാന്ധി

    യൂറോപ്യന്‍ പര്യടനത്തിനിടെ ബിജിപിക്കും നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. എന്ത് വില കൊടുത്തും അധികാരം നിലനിര്‍ത്തുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് രാഹുല്‍ പറഞ്ഞു.

    എന്ത് വില കൊടുത്തും ബിജെപിക്ക് അധികാരം നിലനിര്‍ത്തണം, ഹിന്ദുവുമായി ബന്ധമില്ല: രാഹുല്‍ ഗാന്ധി


  • 16:41 (IST) 10 Sep 2023
    ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: വി ഡി സതീശന്‍

    സോളാർ കേസിൽ രാഷ്ട്രീയ എതിരാളികൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണെന്നും സതീശന്‍ പറഞ്ഞു.

    ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: വി ഡി സതീശന്‍


  • 15:08 (IST) 10 Sep 2023
    സംസ്ഥാനത്ത് ശക്തമായ മഴ തുടരും

    സംസ്ഥാനത്ത് ശക്തമായ മഴ തുടരും. നാളെ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


  • 12:54 (IST) 10 Sep 2023
    എ സി മൊയ്തീൻ നാളെ ഇഡി ഓഫീസിൽ ഹാജരാകും

    കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീൻ നാളെ ഇഡി ഓഫീസിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എസി മൊയ്തീൻ വ്യക്തമാക്കി.


Crime Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: