/indian-express-malayalam/media/media_files/uploads/2023/01/gold.jpg)
പ്രതീകാത്മക ചിത്രം
Malayalam Top News Highlights: തൃശൂർ: തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും മൂന്നു കിലോ സ്വർണാഭരണങ്ങൾ കവർന്നു. ഇന്നലെ അർധരാത്രിയാണ് മോഷണം നടന്നത്. കന്യാകുമാരിയിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേസ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറിൽ എത്തിയ സംഘം സ്വർണ്ണം തട്ടിയെടുത്തത്.
വെള്ള കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് ജ്വല്ലറിയിലെ ജീവനക്കാർ നൽകിയ മൊഴി. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രയിനിൽ പതിവായി കൊണ്ട് പോകാറുണ്ടായിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
- 21:32 (IST) 09 Sep 2023മൊറോക്കോ ഭൂകമ്പം: മരണസംഖ്യ 1000 കടന്നു; സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങള്‍
മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ആയിരം കടന്നു. മൊറോക്കോയില ഹൈ അറ്റ്ലസ് പര്‍വതത്തിനടുത്താണ് ഭൂകമ്പമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 1200-ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
- 20:05 (IST) 09 Sep 2023ജി 20: ചരിത്രം, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സംയുക്ത സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നാമെല്ലാവരും സുപ്രധാനവും ചരിത്രപരവുമായ ഒരു പങ്കാളിത്തത്തിൽ എത്തിയിരിക്കുന്നു. വരും കാലങ്ങളിൽ, ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയ്‌ക്കിടയിലുള്ള സാമ്പത്തിക സംയോജനത്തിന്റെ പ്രധാന ഇടനാഴിയായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
- 18:46 (IST) 09 Sep 2023റഷ്യ-യുക്രൈന്‍ യുദ്ധം മുതല്‍ കാലാവസ്ഥ വ്യതിയാനം വരെ; ജി 20 സംയുക്ത പ്രഖ്യാപനത്തിലെ സുപ്രധാന കാര്യങ്ങള്‍
ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങളില്‍ സമവായത്തിലെത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു നല്ല വാര്‍ത്ത വന്നിരിക്കുന്നു എന്നാണ് ‘ഒരു കുടുംബം’ എന്ന വിഷയത്തിൽ ഉച്ചകോടിയുടെ സെഷൻ രണ്ടിൽ നടത്തിയ പരാമർശത്തിൽ മോദി പറഞ്ഞത്. ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്താലും നിങ്ങളുടെ സഹകരണത്താലും ന്യൂഡൽഹി ജി 20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തിൽ ഒരു സമവായം ഉണ്ടായി. പ്രഖ്യാപനം അംഗീകരിച്ചപ്പോൾ, ജി 20 നേതാക്കൾ അത് അംഗീകരിക്കുകയും കയ്യടിക്കുകയും ചെയ്തു.
- 17:16 (IST) 09 Sep 2023‘പിണറായിയുടെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി അധപതിച്ചു’; സിപിഎമ്മിന്റെ തകര്‍ച്ച തുടങ്ങിയെന്ന് സതീശന്‍
കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതീകമായാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ വിജയിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനോടുള്ള കടുത്ത പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിച്ചു. സര്‍ക്കാരിന്റെ മുഖത്ത് കനത്ത പ്രഹരമേറ്റിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് വിചിത്രമാണ്. കോന്നി പിടിച്ചെടുത്തപ്പോള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്ന മുഖ്യമന്ത്രി ഇത്രയും വലിയ പരാജയമുണ്ടായിട്ടും ഒന്നും മിണ്ടാന്‍ തയാറല്ലെന്നും സതീശന്‍ പറഞ്ഞു.
- 13:12 (IST) 09 Sep 2023ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. Read More
- 13:11 (IST) 09 Sep 2023ജി20യിൽ പുതിയ സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയൻ; ഉച്ചകോടിയിൽ ശ്രദ്ധേയമായി മോദിയുടെ ഇരിപ്പിടം
ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പുതിയ സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയനെ അംഗീകരിച്ചു. മനുഷ്യ കേന്ദ്രീകൃത വികസനത്തെക്കുറിച്ചും കോവിഡ് -19 പ്രേരിതമായ പാൻഡെമിക്കിന്റെ ഫലമായി ഉണ്ടായ ആഗോള വിതരണ ശൃംഖലകളിലെ വിശ്വാസക്കമ്മി കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന പരിപാടി ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയിൽ മോദിയുടെ ഇരുപ്പിടത്തിന്റെ കാർഡിൽ ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ എന്നാണ് എഴുതിയിരിക്കുന്നത്. Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.