/indian-express-malayalam/media/media_files/uploads/2023/01/Fire-FI.jpg)
പ്രതീകാത്മക ചിത്രം
Malayalam Top News Highlights: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍നിന്ന് തീപടര്‍ന്ന് സഹോദരിമാര്‍ മരിച്ചു. കവളപ്പാറ നീലാമലകുന്ന് സ്വദേശികളായ തങ്കം, പത്മിനി എന്നിവരാണ് മരിച്ചത്. സംഭവം നടന്ന ഉടന്‍ ഒരു യുവാവ് വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
എഐ ക്യാമറ അഴിമതി ആരോപണം: പൊതുതാൽപ്പര്യ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി : എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതിയിൽ നിന്ന് പിന്മാറാനുണ്ടായ കാരണങ്ങൾ വിശദീകരിച്ച് ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ കമ്പനി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കൺസോർഷ്യത്തിൽ സഹകരിച്ചു. എന്നാൽ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ ആവശ്യപ്പെടുകയും സംശയം തോന്നിയതിനെ തുടർന്ന് പിന്മാറുകയായിരുന്നുവെന്നുമാണ് ലൈറ്റ് മാസ്റ്റർ കോടതിയെ അറിയിച്ചിട്ടുള്ളത്. പദ്ധതിയുടെ തുടക്കം മുതൽ തന്നെ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
- 18:15 (IST) 07 Sep 2023വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴ വ്യാപകമായി തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. Readmore
- 16:43 (IST) 07 Sep 2023ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആലുവ ബാറിനു സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരം പാറശാല ചെങ്കൽ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റിന്‍ (36) ആണ് പിടിയിലായത്. Readmore
- 15:15 (IST) 07 Sep 2023പിവി അന്‍വറിന് എതിരെ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്നാണ് ലാന്‍ഡ് ബോര്‍ഡ് ഓതറൈസിഡ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
- 12:16 (IST) 07 Sep 2023ആസിയാൻ-ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടി; പ്രധാനമന്ത്രി മോദി ജക്കാർത്തയിൽ
ന്യൂഡൽഹി: ആസിയാൻ-ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാവിലെ ഇന്തോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, “മികച്ച ഗ്രഹം നിർമ്മിക്കുന്നതിന് വിവിധ നേതാക്കളുമായി പ്രവർത്തിക്കാൻ” ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇന്ത്യയും ആസിയാനും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ന്യൂ ഡൽഹിയുമായുള്ള ഗ്രൂപ്പിന്റെ ബന്ധത്തിൽ പുതിയ ചലനാത്മകത പകർന്നുവെന്ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുന്നതിന് മുന്നോടിയായി മോദി പറഞ്ഞു. Read More
- 12:15 (IST) 07 Sep 2023തീവ്രവാദികൾ ഇപ്പോൾ അതിർത്തി കടക്കുന്നില്ല; ആയുധങ്ങൾ നിയന്ത്രണരേഖയ്ക്ക് സമീപം ഉപേക്ഷിക്കുന്നു
ന്യൂഡൽഹി: അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദികൾ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം ആയുധങ്ങളും വെടിക്കോപ്പുകളും കൂടുതലായി വലിച്ചെറിയുന്നുണ്ടെന്ന് വ്യത്തങ്ങൾ. അതിർത്തി കടക്കുന്നതിന് പകരം ഇന്ത്യയുടെ ഭാഗത്തുള്ള അവരുടെ കൂട്ടാളികൾക്കായി അത് നിയന്ത്രണരേഖയ്ക്ക് സമീപം ഉപേക്ഷിക്കുന്നു. നിയന്ത്രണരേഖയിൽ ഈ വർഷം 13 ഓപ്പറേഷനുകൾ നടത്തിയ സുരക്ഷാസേന ഏഴ് എകെ 47, എകെ 56 റൈഫിളുകൾ, 23 പിസ്റ്റളുകൾ, 15 ഗ്രനേഡുകൾ, 12 കിലോ മയക്കുമരുന്ന്, 50 ലക്ഷത്തിലധികം രൂപ എന്നിവ പിടിച്ചെടുത്തു. Read More
- 12:14 (IST) 07 Sep 2023എട്ടുവയസുകാരി പ്രതിയെ തിരിച്ചറിഞ്ഞു; ആലുവ കേസിൽ നിർണായക തെളിവുകൾ
കൊച്ചി: ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നിർണായക തെളിവുകൾ. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പ്രതി ആരാണെന്ന് കൃത്യമായി പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് ഫോട്ടോ കാണിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.