scorecardresearch

Malayalam Top News Highlights: മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധം വിഡിയോ പ്രചരിപ്പിച്ചു, യൂട്യൂബര്‍ക്കെതിരെ കേസ്

എക്‌സൈസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

എക്‌സൈസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

author-image
Amal Joy
New Update
mukesh nair|kerala|crime

മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധം വിഡിയോ പ്രചരിപ്പിച്ചു, യൂട്യൂബര്‍ക്കെതിരെ കേസ്(ഫൊട്ടോ; ഫേസ്ബുക്ക്)

Malayalam Top News Live Updates:തിരുവനന്തപുരം: ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്നവിധം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെയാണ് എക്‌സൈസ് കേസ്. എക്‌സൈസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Advertisment

ഇയാള്‍ ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിഡിയോ ചെയ്തുവരികയായിരുന്നു. തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തത്. മുന്‍പ് കൊട്ടാരക്കരയിലും കേസ് എടുത്തിരുന്നു. അബ്കാരി ചട്ടം പ്രകാരം ബാറുകള്‍ക്കു പരസ്യം പാടില്ല. ബാറുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വിവിധ ഭക്ഷണ ശാലകള്‍, ബാറുകളിലെ മദ്യ വില്‍പ്പന എന്നിവയെ കുറിച്ച് വീഡിയോ ചിത്രീകരിച്ച് പങ്കുവെയ്ക്കുന്ന യൂട്യൂബര്‍ ആണ് മുകേഷ് എം നായര്‍. കഴിഞ്ഞ ദിവസം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത ബാറിലെ മദ്യവില്‍പ്പനയെ കുറിച്ച് വീഡിയോ ചെയ്തതിന് മുകേഷിനെതിരെ ഒരു കേസ് എടുത്തിട്ടുണ്ട്.


  • 20:44 (IST) 06 Sep 2023
    ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: നിയമ വ്യവസ്ഥകള്‍ പ്രകാരം തിരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

    ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. നിയമ വ്യവസ്ഥകൾ അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താൻ പാനൽ തയ്യാറാണെന്ന് അദ്ദേഹം പ്രതികരിച്ചു.


  • 19:36 (IST) 06 Sep 2023
    12 ജില്ലകളില്‍ മഴ സാധ്യത

    അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


  • 18:46 (IST) 06 Sep 2023
    ‘ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു’

    തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


  • 17:43 (IST) 06 Sep 2023
    നിയമവിരുദ്ധമായി ആയുധങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുക; മണിപ്പൂര്‍ സര്‍ക്കാരിനോട് സുപ്രീം കോടതി

    ന്യൂഡല്‍ഹി: നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി. കൂടാതെ കൊള്ളയടിക്കപ്പെട്ടതോ കാണാതായതോ ആയ ആയുധങ്ങളുടെ കണക്കെടുപ്പ് നടത്താനും വീണ്ടെടുക്കുന്നതിനുള്ള നടപടി ആരംഭിക്കാനുമുള്ള ഓഗസ്റ്റ് ഏഴിലെ നിർദേശത്തിന്റെ നിലവിലെ അവസ്ഥയെന്താണെന്നും കോടതി ചോദിച്ചു.

    നിയമവിരുദ്ധമായി ആയുധങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുക; മണിപ്പൂര്‍ സര്‍ക്കാരിനോട് സുപ്രീം കോടതി


  • 15:53 (IST) 06 Sep 2023
    അടുത്ത അഞ്ച് ദിവസം മിതമായ മഴ

    ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദത്തിന്റെ ശക്തി ക്ഷയിച്ചു. നിലവിൽ തെക്കൻ ഒഡീഷക്കും സമീപ പ്രദേശങ്ങളിലായി ഒരു ചക്രവാതചുഴി സ്ഥിതി ചെയുന്നു

    കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 6 മുതൽ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


  • 12:11 (IST) 06 Sep 2023
    ബിജെപി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല: എം.വി.ഗോവിന്ദൻ

    പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിലേക്ക് പോയോ എന്ന് സംശയമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുതുപ്പള്ളിയില്‍ ബിജെപിക്ക് 19,000 വോട്ടുണ്ട്. അത് യുഡിഎഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. ബിജെപി വോട്ട് ചാണ്ടി ഉമ്മന്‍ വാങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കും.- എംവി ഗോവിന്ദന്‍ പറഞ്ഞു. 


  • 11:38 (IST) 06 Sep 2023
    സനാതന ധര്‍മം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖര്‍ഗെയ്ക്കും എതിരെ കേസെടുത്ത് പൊലീസ്

    മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്. സനാതന ധര്‍മത്തെ പകര്‍ച്ചവ്യാധികളോട് ഉപമിച്ച ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചതിനാണ് പ്രിയങ്കിനെതിരെ കേസെടുത്തത്. Readmore


  • 10:49 (IST) 06 Sep 2023
    എസ്.പി.ജി. തലവന്‍ അരുണ്‍കുമാര്‍ സിന്‍ഹ അന്തരിച്ചു

    സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അരുണ്‍കുമാര്‍ സിന്‍ഹ.


  • 10:47 (IST) 06 Sep 2023
    മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധം വിഡിയോ പ്രചരിപ്പിച്ചു, യൂട്യൂബര്‍ക്കെതിരെ കേസ്

    ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്നവിധം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെയാണ് എക്‌സൈസ് കേസ്. എക്‌സൈസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.


Crime Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: