/indian-express-malayalam/media/media_files/uploads/2022/12/crime.jpg)
പ്രതീകാത്മക ചിത്രം
Malayalam Top News Highlights:പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ പി. അനൂപിനെ ആക്രമിച്ച കേസില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പള ഹിദായത്ത് നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെ പട്രോളിംഗിനിടെയാണ് അഞ്ചംഗ സംഘം എസ്‌ഐയെ ആക്രമിച്ചത്. അക്രമത്തില്‍ എസ്‌ഐയുടെ കൈക്ക് പരിക്കേറ്റിരുന്നു. രാത്രി പട്രോളിങ്ങിനിടെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെയാണ് അക്രമമുണ്ടായത്.
ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഉപ്പളയില്‍ പഞ്ചായത്തംഗമുള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ കണ്ടതോടെ പട്രോളിങിനിറങ്ങിയ പൊലീസ് കാര്യമന്വേഷിച്ചു. ഇത് വാക്കേറ്റത്തിലും തുടര്‍ന്ന് ആക്രമണത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
- 21:51 (IST) 05 Sep 2023‘പോളിങ് മന്ദഗതിയിലാക്കാന്‍ ശ്രമിച്ചു, വോട്ട് ചെയ്യാനാകാത്ത അവസ്ഥ ചരിത്രത്തിലാദ്യം’: ആരോപണവുമായി ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വോട്ടിങ് പ്രക്രിയയില്‍ വീഴ്ചകളുണ്ടെയെന്ന വിമര്‍ശനവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍.” പോളിങ് മന്ദഗതിയിലായിരുന്നു പല ബൂത്തുകളിലും, പ്രശ്നം ഉന്നയിച്ചപ്പോള്‍ ഗുണ്ടകള്‍ വന്ന് ഭീഷണിപ്പെടുത്തി. പലരും വോട്ട് ചെയ്യാനാകാതെ തിരിച്ചു പോയ സാഹചര്യം ഉണ്ടായി,” ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
- 20:35 (IST) 05 Sep 2023പുതുപ്പള്ളി വിധിയെഴുതി; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍, പോളിങ് ശതമാനം 72.91
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് പൂര്‍ത്തിയായി. ഔദ്യോഗിക സമയം കഴിഞ്ഞും പോളിങ് നീണ്ടു. 6 മണി വരെ 72.91 ശതമാനമാണ് രേഖപ്പെടുത്തിയത്. 1,28,624 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഇതില്‍ 64,084 പുരുഷന്മാരും 64,538 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.
- 20:34 (IST) 05 Sep 2023പുതുപ്പള്ളി വിധിയെഴുതി; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍, പോളിങ് ശതമാനം 72.91
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് പൂര്‍ത്തിയായി. ഔദ്യോഗിക സമയം കഴിഞ്ഞും പോളിങ് നീണ്ടു. 6 മണി വരെ 72.91 ശതമാനമാണ് രേഖപ്പെടുത്തിയത്. 1,28,624 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഇതില്‍ 64,084 പുരുഷന്മാരും 64,538 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.
- 19:09 (IST) 05 Sep 2023സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്റ്റംബര്‍ 14ന്
2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം 2023 സെപ്റ്റംബര്‍ 14 വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി 47 ചലച്ചിത്രപ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രന് മുഖ്യമന്ത്രി സമ്മാനിക്കും. 2021ലെ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശ്യാമപ്രസാദ് മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങും. പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം പി.ഭാസ്‌കരന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രമുഖ ചലച്ചിത്ര പിന്നണിഗായകര്‍ നയിക്കുന്ന 'ഹേമന്തയാമിനി' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കുന്നതാണ്.
- 17:40 (IST) 05 Sep 2023കോഴക്കേസ്: ഗെയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ ബി സിങ് അറസ്റ്റില്‍
കോഴക്കേസില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ ബി സിങ് അറസ്റ്റില്‍. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതികളില്‍ കരാറുകാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിന് 50 ലക്ഷം രൂപ കൈക്കുലി വാങ്ങിയെന്ന കേസിലാണ് സിബിഐ നടപടി.
- 16:59 (IST) 05 Sep 2023ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു
ബംഗാൾ ഉൾക്കടലിൽ ഉള്ള ന്യൂനമർദ്ദം നിലവിൽ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം വടക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 5 മുതൽ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
- 14:43 (IST) 05 Sep 2023ഇന്ത്യ ഭാരത് ആകുമോ? ജി20 നേതാക്കള്‍ക്കുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തിനെ ചൊല്ലി വിവാദം
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ ‘ഇന്ത്യയുടെ പ്രസിഡന്റ്’ എന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്ന പേരില്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിക്കിക്കെത്തുന്ന ലോക നേതാക്കള്‍ക്കായി സെപ്റ്റംബര്‍ 9 ന് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് പറയുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. Readmore
- 12:17 (IST) 05 Sep 2023മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു
മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു. കെബി ഗണേഷ് കുമാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെജി പ്രേംജിത്തിനെ നീക്കി ചെയര്‍മാനായി സിപിഎം നോമിനി എം രാജഗോപാലന്‍ നായരെ നിയമിച്ചുകൊണ്ട് ഇറക്കിയ ഉത്തരവാണ് മരവിപ്പിച്ചത്
- 11:31 (IST) 05 Sep 2023മുന്നാക്ക സമുദായ ക്ഷേമകോര്‍പറേഷന്‍ സിപിഎം ഏറ്റെടുത്തതില്‍ കടുത്ത അതൃപ്തിയുമായി ഗണേഷ്കുമാര്‍
മുന്നാക്ക സമുദായ ക്ഷേമകോര്‍പറേഷന്‍ സിപിഎം ഏറ്റെടുത്തതില്‍ കടുത്ത അതൃപ്തിയുമായി കേരള കോണ്‍ഗ്രസ് ബി. നടപടി മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഗണേഷ്കുമാര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തയച്ചു
- 11:19 (IST) 05 Sep 2023എസ്‌ഐയെ മര്‍ദിച്ചു; ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍
പൊലീസ് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍. മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ പി. അനൂപിനെ ആക്രമിച്ച കേസില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പള ഹിദായത്ത് നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെ പട്രോളിംഗിനിടെയാണ് അഞ്ചംഗ സംഘം എസ്‌ഐയെ ആക്രമിച്ചത്. അക്രമത്തില്‍ എസ്‌ഐയുടെ കൈക്ക് പരിക്കേറ്റിരുന്നു. രാത്രി പട്രോളിങ്ങിനിടെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് അന്വേഷിക്കാനെത്തിയ പൊലീസിന് നേരെയാണ് അക്രമമുണ്ടായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.