/indian-express-malayalam/media/media_files/uploads/2023/09/nandhakumar.jpg)
അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം: കെ.നന്ദകുമാറിനെ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കി
Malayalam Top News Highlights:അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ.നന്ദകുമാറിനെ ചോദ്യം ചെയ്യാന്‍ പൊലീസ് പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷം മാത്രം. ബുധനാഴ്ച ഹാജരാവാന്‍ പൂജപ്പുര പൊലീസ് നോട്ടിസ് നല്‍കി. കേസെടുത്ത് ഒരാഴ്ചക്ക് ശേഷമാണ് നോട്ടിസ് നല്‍കുന്നത്. മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റ് ഓഫീസര്‍ കൂടിയാണ് നന്ദകുമാര്‍.
അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെ മാപ്പ് പറഞ്ഞ നന്ദകുമാര്‍ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. സര്‍വീസ് ചട്ട പ്രകാരവും സോഷ്യല്‍ മീഡിയ വഴി അധിക്ഷേപം നടത്തുന്നത് തെറ്റാണ്. ഇതിനിടയില്‍ അച്ചു ഉമ്മന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നന്ദകുമാറിന്റെ മൊഴി താമസിയാതെ പൂജപ്പുര പൊലീസ് രേഖപ്പെടുത്തും
- 20:46 (IST) 04 Sep 2023‘സനാതന ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞത് ഇനിയും ആവര്‍ത്തിക്കും’; ബിജെപിയുടെ വിമര്‍ശനങ്ങളെ തള്ളി ഉദയനിധി
സനാതന ധര്‍മ്മത്തെ തുടച്ച് നീക്കണമെന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി തിമിഴ്നാട് കായിക മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. താന്‍ അപലപിച്ചത് ജാതി വ്യവസ്ഥയെയാണെന്നും അത് ഇനിയും ആവര്‍ത്തിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.
'സനാതന ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞത് ഇനിയും ആവര്‍ത്തിക്കും'; ബിജെപിയുടെ വിമര്‍ശനങ്ങളെ തള്ളി ഉദയനിധി
- 19:46 (IST) 04 Sep 2023ഇന്ത്യയെ ഞെട്ടിച്ച് നേപ്പാള്‍; 231 റണ്‍സ് വിജയലക്ഷ്യം
ഏഷ്യ കപ്പ് ഗ്രൂപ്പ് മത്സരത്തില്‍ നേപ്പാളിനെതിരെ ഇന്ത്യക്ക് 231 റണ്‍സ് വിജയലക്ഷ്യം. ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48), കുശാല്‍ ഭുര്‍ത്തല്‍ (38) എന്നിവരുടെ ഇന്നിങ്സാണ് നേപ്പാളിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി.
- 18:41 (IST) 04 Sep 2023ശക്തമായ കാറ്റ് : മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
ഇന്ന് തെക്കൻ ആന്ധ്രാപ്രദേശ് തീരം, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും ശ്രീലങ്കൻ തീരത്തിന്റെ തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
- 17:24 (IST) 04 Sep 2023തിരുവല്ലം ടോൾ നിരക്ക് വർദ്ധനവ്: പുന:പരിശോധിക്കുമെന്ന് ഗഡ്കരി
തിരുവല്ലം ടോൾ നിരക്ക് വർദ്ധിപ്പിച്ച നടപടി പുന:പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി അറിയിച്ചു.
തിരുവല്ലം ടോൾ നിരക്ക് വർദ്ധിപ്പിച്ച നടപടി അന്യായമാണെന്നും ആയത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കോവളം എംഎൽഎ എം.വിൻസെന്റ് നൽകിയ കത്തിന് മറുപടി അയിട്ടാണ് ഗഡ്കരി ഇത് അറിയിച്ചത്. റോഡ് പണി പോലും ക്യത്യമായി പൂർത്തിയാക്കാതെ നിരന്തരമായി ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ എംഎൽഎയുടെ ഉൾപ്പെടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളും പ്രതിഷേധവും ടോൾ പ്ലാസ കേന്ദ്രീകരിച്ച് നടന്നു വരികയാണ്.
- 16:06 (IST) 04 Sep 2023‘എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്’; സനാതന ധര്‍മ്മ വിവാദത്തില്‍ കോണ്‍ഗ്രസ്
ഡിഎംകെ നേതാവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഉദയനിധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി ഇന്ത്യ മുന്നണിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
- 15:07 (IST) 04 Sep 2023ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം
ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂർ സ്വദേശിയായ വിഷ്ണുവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍സുഹൃത്തിനെ കുടുംബത്തോടൊപ്പം പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.തൃശൂര്‍ സ്വദേശി വിഷ്ണു, ജസ്റ്റിസിന്റെ ചേംബറിനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ എതിര്‍കക്ഷിയായിരുന്നു വിഷ്ണു. യുവാവിനൊപ്പം പോകില്ലെന്ന് പെൺസുഹൃത്ത് കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷ്ണു ആത്മഹത്യക്കു ശ്രമിച്ചത്.
- 14:14 (IST) 04 Sep 2023ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈ മാസം 13ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് ഹര്‍ഷിന അറിയിച്ചു. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഹര്‍ഷിന മുന്നറിയിപ്പ് നല്‍കി.
- 14:13 (IST) 04 Sep 2023ചന്ദ്രയാന്‍-3: ചന്ദ്രനില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡിങ്,വിക്രത്തിന്റെ സര്‍പ്രൈസ് പരീക്ഷണം വിജയം, വീഡിയോ
ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും ഉയര്‍ന്ന് വിജയകരമായി ലാന്‍ഡ് ചെയ്തതായി ഐഎസ്ആര്‍ഒ. ”വിക്രം ലാന്‍ഡര്‍ ലക്ഷ്യമിട്ട ദൗത്യ ലക്ഷ്യങ്ങളെ മറികടന്നു. ഒരു പ്രതീക്ഷയുടെ പരീക്ഷണം വിജയകരമായി നടത്തി. കമാന്‍ഡില്‍, അത് എഞ്ചിനുകള്‍ പ്രയോഗിച്ചു, പ്രതീക്ഷിച്ചതുപോലെ 40 സെന്റിമീറ്റര്‍ ഉയരത്തില്‍ 30-40 സെന്റിമീറ്റര്‍ അകലെ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, ”ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ പറഞ്ഞു. Readmore
- 11:39 (IST) 04 Sep 2023വോട്ടര്‍ പട്ടിക പുതുക്കുന്നു, പേര് ചേര്‍ക്കുന്നതിന് 23 വരെ അവസരം
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു. പേര് ചേര്‍ക്കുന്നതിന് 23 വരെ അവസരമുണ്ട്. കരട് പട്ടിക സെപ്റ്റംബര്‍ എട്ടിനും അന്തിമപട്ടിക ഒക്ടോബര്‍ 16നും പ്രസിദ്ധീകരിക്കും.
മരിച്ചവരെയും താമസം മാറിയവരെയും ഒഴിവാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 941 പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ 19,489 വാര്‍ഡുകളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. 2020ലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍ പട്ടിക പുതുക്കുന്നത്. ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തും. തദ്ദേശ ഉപതെരഞ്ഞെടുപ്പിനും 2025ലെ പൊതുതെരഞ്ഞെടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.