scorecardresearch

Malayalam Top News Highlights: ജി 20 ഉച്ചകോടി: സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെ 207 ട്രെയിനുകള്‍ റദ്ദാക്കി

207 ട്രെയിനുകളുടെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

207 ട്രെയിനുകളുടെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

author-image
Amal Joy
New Update
train|mumbai|north

ജി 20 ഉച്ചകോടി: സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെ 207 ട്രെയിനുകള്‍ റദ്ദാക്കി

Malayalam Top News Highlights:ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ 300 ലധികം ട്രെയിനുകളുടെ സര്‍വീസിനെ ബാധിക്കുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ. ഈ ട്രെയിനുകള്‍ സെപ്തംബര്‍ 8 നും 11 നും ഇടയില്‍ റദ്ദാക്കുകയോ മറ്റ് റൂട്ടുകളിലേക്കോ സ്റ്റേഷനുകളിലേക്കോ തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ടെന്ന് നോര്‍ത്തേണ്‍ റെയില്‍വേ എക്‌സിലെ പോസ്റ്റ് പറയുന്നു.

Advertisment

സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പുറപ്പെടുവിച്ച വിവരം അനുസരിച്ച്, അമൃത്സര്‍ ജെഎന്‍-ന്യൂഡല്‍ഹി എക്‌സ്പ്രസ്, കാണ്‍പൂര്‍ സെന്‍ട്രല്‍-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ 207 ട്രെയിനുകളുടെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തി. ആറ് ട്രെയിനുകള്‍ വഴി തിരിച്ചുവിടും. ന്യൂഡല്‍ഹിയില്‍ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകള്‍ ഗാസിയാബാദ്, നിസാമുദീന്‍ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുമെന്നും അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.

വടക്കന്‍ റെയില്‍വേ അനുസരിച്ച്, ജമ്മു താവി-ന്യൂഡല്‍ഹി രാജധാനി, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീന്‍, വാരണാസി-ന്യൂഡല്‍ഹി തേജസ് രാജധാനി എന്നിവയുള്‍പ്പെടെ യാത്രക്കാരുടെ അസ്വസ്ഥത കുറയ്ക്കുന്നതിന് 70 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പേജ് സ്റ്റേഷനുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, 36 ട്രെയിനുകളുടെ ഉത്ഭവവും ടെര്‍മിനേഷന്‍ സ്റ്റേഷനുകളും മാറ്റിയിട്ടുണ്ട്, ഉച്ചകോടിക്കിടെ മൂന്ന് ട്രെയിനുകള്‍ ഡല്‍ഹിയിലെ കിഷന്‍ ഗഞ്ചില്‍ നിര്‍ത്തില്ല. സെപ്തംബര്‍ 9, 10 തീയതികളില്‍ നടക്കുന്ന ജി20 രാഷ്ട്രത്തലവന്മാരുടെയും ഗവണ്‍മെന്റ് ഉച്ചകോടിയുടെയും ഭാഗമായി ദേശീയ തലസ്ഥാനം സജ്ജമായതിനാല്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി, കൂടുതല്‍ ഗതാഗത നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്.


  • 21:48 (IST) 03 Sep 2023
    ‘സലിംകുമാറിന്റെ പ്രസ്താവന തെറ്റ്: ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നില്ല’

    ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിംകുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ). അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി 5 ലക്ഷം രൂപ ധനസഹായം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്നില്ല.

    കാസ്പ് പദ്ധതി വഴി അര്‍ഹരായവര്‍ക്ക് 5 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നല്‍കിവരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കാണ്. കൂടാതെ കാസ്പ് പദ്ധതിയില്‍ ഉള്‍പെടാത്ത, എപിഎല്‍, ബിപിഎല്‍ വ്യത്യസമില്ലാതെ 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം ഇപ്പോള്‍ നല്‍കുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്നും പ്രസ്താവനയില്‍ പറയുന്നു.


  • 20:10 (IST) 03 Sep 2023
    ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാന്‍ ഇന്ത്യ നേതാക്കൾ തയ്യാറാകുമോ? വി. മുരളീധരൻ

    ഹൈന്ദവ ധര്‍മത്തോട് യഥാര്‍ഥ ബഹുമാനമുണ്ടെങ്കില്‍ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാൻ കോൺഗ്രസും സിപിഎമ്മും തയാറകണം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്നേഹത്തിൻ്റെ കട തുറക്കാൻ ഇറങ്ങിയവർ മുന്നോട്ട് വയ്ക്കുന്ന അഖണ്ഡതയുടെ സന്ദേശം ഇതാണോ എന്നും വി. മുരളീധരൻ ചോദിച്ചു. തിരുവനന്തപുരത്ത് എബിവിപിയുടെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു കേന്ദ്രമന്ത്രി.


  • 19:07 (IST) 03 Sep 2023
    ‘വേണ്ടത് ഒരു രാജ്യം, ഒരു വിദ്യാഭ്യാസം’; തിരഞ്ഞെടുപ്പ് ആശയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കേജ്രിവാള്‍

    ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആശയത്തെ പരിഹസിച്ച് ആംആദ്മി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍. രാജ്യത്തിന് ആവശ്യം ഒരു രാജ്യം, ഒരു വിദ്യാഭ്യാസം എന്ന ആശയമാണെന്ന് കേജ്രിവാള്‍ വ്യക്തമാക്കി.

    “ബിജെപി ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നതിനെക്കുറിച്ച് സംസാരിക്കുന്നു. പക്ഷെ നമുക്ക് ആവശ്യം ഒരു രാജ്യം, ഒരു വിദ്യാഭ്യാസമാണ്. സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും തുല്യതയോടെ വിദ്യാഭ്യാസം ലഭിക്കുന്ന സാഹചര്യമുണ്ടാകണം,” ഹരിയാനയിലെ ഭിവാനിയില്‍ നടന്ന പൊതുയോഗത്തില്‍ കേജ്രിവാള്‍ പറഞ്ഞു.

    'വേണ്ടത് ഒരു രാജ്യം, ഒരു വിദ്യാഭ്യാസം'; തിരഞ്ഞെടുപ്പ് ആശയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കേജ്രിവാള്‍


  • 18:00 (IST) 03 Sep 2023
    പുതുപ്പള്ളിയില്‍ യു.ഡി.എഫിനുള്ളത് സ്വപ്‌നതുല്യമായ വിജയലക്ഷ്യം: സതീശന്‍

    തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് പോളിങ് ദിനത്തിലേക്ക് കടക്കുന്നത്. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിക്കുന്നത്. യു.ഡി.എഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വപ്‌നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ട്. അതിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചത്. ഭൂരിപക്ഷം എത്രയാണെന്ന് പറയാന്‍ ഇപ്പോള്‍ ധൈര്യമില്ല. ഞാന്‍ പറഞ്ഞാലും ഭൂരിപക്ഷം അതൊക്കെ വിട്ടുപോകും. എല്ലാം ജനങ്ങളുടെ കയ്യിലാണ്. ഉമ്മന്‍ ചാണ്ടിക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ വികാരം കൂടി വന്നപ്പോഴാണ് ഞങ്ങള്‍ സ്വപ്‌നതുല്യമായ വിജയലക്ഷ്യം ഉറപ്പിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.


  • 16:26 (IST) 03 Sep 2023
    വോട്ട് ബാങ്ക് രാഷ്ട്രിയത്തിന് വേണ്ടി ഇന്ത്യ സഖ്യം സനാതന ധര്‍മ്മത്തെ അപമാനിച്ചു: അമിത് ഷാ

    ഡിഎംകെ നേതാവ് ഉദയനിദി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

    “കഴിഞ്ഞ ദിവസങ്ങളിലായി ഞാന്‍ ഇന്ത്യ സഖ്യത്തെ നിരീക്ഷിക്കുകയായിരുന്നു. നിങ്ങള്‍ക്ക് അധികാരമല്ലെ വേണ്ടത്? രണ്ട് ദിവസമായി നിങ്ങള്‍ ഈ രാജ്യത്തിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും സനാതന ധര്‍മ്മത്തേയും അപമാനിക്കുകയാണ്,” ഷാ പറഞ്ഞു.


  • 15:03 (IST) 03 Sep 2023
    സ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

    ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തദിവസം രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം തീവ്രമഴ സാധ്യത മുന്നില്‍ കണ്ട് ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടുക്കിയില്‍ ബുധനാഴ്ചയുമാണ് തീവ്രമഴ പ്രവചിച്ചിരുന്നത്


  • 13:56 (IST) 03 Sep 2023
    സോണിയ ഗാന്ധി ആശുപത്രിയില്‍

    കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. നേരിയ പനിയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്.  സോണിയയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


  • 13:19 (IST) 03 Sep 2023
    ‘സനാതന ധര്‍മ്മം തുടച്ചുനീക്കപ്പെടേണ്ടത്’; ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ബിജെപി

    സനാതന ധര്‍മ്മമായ സനാതന ധര്‍മ്മത്തെ പൂര്‍ണമായും തുടച്ചുനീക്കണമെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപിയുടെ രൂക്ഷമായ വിമര്‍ശനം. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. Readmore


  • 12:27 (IST) 03 Sep 2023
    പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം, പരസ്യപ്രചാരണം ഇന്നവസാനിക്കും

    പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും. കൊട്ടികലാശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍.വിവിധ പഞ്ചായത്തുകളില്‍ ഗൃഹസന്ദര്‍ശനങ്ങളും സൗഹൃദ സന്ദര്‍ശനങ്ങളും നടത്തുന്ന ജെയ്ക് സി തോമസിന്റെ റോഡ് ഷോ 12 മണിക്ക് വാകത്താനത്ത് നിന്നും ആരംഭിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വിവിധ മന്ത്രിമാരും മണ്ഡലത്തില്‍ ഉണ്ടാകും.

    യുഡിഎഫിന്റെ ബൈക്ക് റാലി വിവിധ പഞ്ചായത്തുകളിലൂടെ കടന്ന് പാമ്പാടിയിലെത്തും. കൂരോപ്പടയില്‍ ശശി തരൂരിന്റെ റോഡ് ഷോ ഉണ്ടാകും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ വാഹനപര്യടനം രാവിലെ 10 മണിക്ക് തുടങ്ങും. എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പ്രചാരണം പാമ്പാടിയില്‍ എത്തിയശേഷമായിരിക്കും കലാശക്കൊട്ട്. Readmore


Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: