/indian-express-malayalam/media/media_files/uploads/2023/05/k-krishnankutty.jpg)
ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിക്കണം; വൈദ്യുതി പ്രതിസന്ധിയില്‍ മന്ത്രി
Malayalam Top News Highlights: വൈദ്യുതി പ്രതിസന്ധിയില്‍ ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്നം പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ സഹകരിച്ചാല്‍ ലോഡ് ഷെഡ്ഡിങ്ങോ പവര്‍ കട്ടോ ഇല്ലാതെ മുന്നോട്ടുപോവാനാകും. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. നിയന്ത്രണമില്ലാതെ മുന്നോട്ടുപോയാല്‍ എന്തു ചെയ്യാനാവും? അതിനിടയില്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ ലോഡ്ഷെഡിങ്ങോ പവര്‍ കട്ടോ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലില്ല. ഉത്പാദന മേഖലയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നതാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ നാം പഠിക്കേണ്ട പാഠമെന്ന് മന്ത്രി പറഞ്ഞു.
- 21:26 (IST) 02 Sep 2023ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: സാധ്യത പരിശോധിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയുടെ സാധ്യത പരിശോധിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗദരി, മുന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മിഷണര്‍ സഞ്ജയ് കോത്താരി, ധനകാര്യ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍ കെ സിങ്, മുന്‍ ലോക്സഭാ സെക്രട്ടറി ജെനറല്‍ സുഭാഷ് സി കശ്യപ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
- 20:20 (IST) 02 Sep 2023ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലയിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു. ബംഗാൾ ഉൾക്കടലിൽ ന്യുനമർദ സാധ്യതയുമുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
- 20:03 (IST) 02 Sep 2023Asia Cup 2023, IND vs PAK Live Score: ഇഷാനും ഹാര്‍ദിക്കും മിന്നി; ഇന്ത്യയെ 266 റണ്‍സിലൊതുക്കി പാക് പേസ് നിര
ഏഷ്യ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ 267റണ്‍സ് വിജയലക്ഷ്യം. ഹാര്‍ദിക്ക് പാണ്ഡ്യ (87), ഇഷാന്‍ കിഷന്‍ (82) എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. പാക്കിസ്ഥാനായി ഷഹീന്‍ അഫ്രിദി നാലും ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ മൂന്ന് വിക്കറ്റും നേടി.
- 18:56 (IST) 02 Sep 2023ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിന് ആഗോള തലത്തില്‍ മുന്നേറാന്‍ ഉയര്‍ന്ന സാധ്യത: എഐഎഫ്എഫ് തലവന്‍
ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിന് ആഗോളതലത്തില്‍ മുന്നേറാന്‍ മികച്ച അവസരമുണ്ടെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാണ്‍ ചൗബെ. ഫിഫ വനിത ലോകകപ്പിന് യോഗ്യത നേടുന്നതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൗബെ പ്രസിഡനറ് സ്ഥാനത്ത് എത്തിയതിന് ശേഷം ഫെഡറേഷന്‍ വനിത ഫുട്ബോളിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിന് ആഗോള തലത്തില്‍ മുന്നേറാന്‍ ഉയര്‍ന്ന സാധ്യത: എഐഎഫ്എഫ് തലവന്‍
- 17:52 (IST) 02 Sep 2023‘ഇന്ത്യ’ കേരളത്തില്‍ ഇല്ല; സിപിഎമ്മുമായി ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ലെന്ന് കെ സി വേണുഗോപാല്‍
കേരളത്തില്‍ സിപിഎമ്മുമായി ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ലെന്ന് കെപിസിസി ജെനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒന്നിച്ച് മത്സരിക്കുന്നതിന് സിപിഎം തയാറാകില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രതിപക്ഷ ഐക്യ മുന്നണിയായ ഇന്ത്യ തയാറെടുക്കുന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം.
പുതുപ്പള്ളിയില്‍ യുഡിഎഫിന് വിജയമുണ്ടാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പുതുപ്പള്ളിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് മുൻകൂർ ജാമ്യം എടുത്തു കഴിഞ്ഞു. സർക്കാരിന്റെ ചെയ്തികൾക്കും ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപങ്ങൾക്കുമുള്ള മറുപടിയാവും പുതുപ്പള്ളിയിലെ ഓരോ വോട്ടുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
- 16:57 (IST) 02 Sep 2023ജയസൂര്യയുടെ പരാമര്‍ശം: യാഥാര്‍ഥ്യം വിളിച്ച് പറയുമ്പോള്‍ സിപിഎം ഗുണ്ടരാഷ്ട്രീയം കളിക്കുന്നെന്ന് സുധാകരന്‍
നെല്‍ കര്‍ഷകരുടെ വിഷയം ഉന്നയിച്ച നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കെപിപിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്‍. യാഥാര്‍ഥ്യം വിളിച്ചു പറയുമ്പോള്‍ അതിനെതിരെ ഇടതുപക്ഷം നടത്തുന്നത് ഗുണ്ടരാഷ്ട്രീയമാണ്. കര്‍ഷകര്‍ അവരുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്, സുധാകരന്‍ വ്യക്തമാക്കി.
- 16:20 (IST) 02 Sep 2023വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു.
നാളെയോടെ (സെപ്റ്റംബർ 3 ) വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ 2 മുതൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
- 14:10 (IST) 02 Sep 2023ഇന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അടുത്തയാഴ്ച ശക്തമായ മഴ; ഇന്ന് ഏഴിടത്ത് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
- 12:29 (IST) 02 Sep 2023അഭിമാന നിമിഷം;സൂര്യനെ പഠിക്കാന്‍ ആദിത്യ-എല്‍ 1 കുതിച്ചുയർന്നു
ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ലാന്‍ഡിംഗിന് ശേഷം, രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ചു. ഇന്നു പകൽ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ്ആദിത്യയുമായി പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയർന്നത്. ആദ്യ മൂന്നു ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടെന്നും പേലോഡുകള്‍ വേര്‍പ്പെട്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-ന് തുടങ്ങിയിരുന്നു. Readmore
- 11:37 (IST) 02 Sep 2023:ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിക്കണം; വൈദ്യുതി പ്രതിസന്ധിയില്‍ മന്ത്രി
വൈദ്യുതി പ്രതിസന്ധിയില്‍ ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്നം പരിഹരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ സഹകരിച്ചാല്‍ ലോഡ് ഷെഡ്ഡിങ്ങോ പവര്‍ കട്ടോ ഇല്ലാതെ മുന്നോട്ടുപോവാനാകും. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതി. നിയന്ത്രണമില്ലാതെ മുന്നോട്ടുപോയാല്‍ എന്തു ചെയ്യാനാവും? അതിനിടയില്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ ലോഡ്ഷെഡിങ്ങോ പവര്‍ കട്ടോ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലില്ല. ഉത്പാദന മേഖലയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നതാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ നാം പഠിക്കേണ്ട പാഠമെന്ന് മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.