scorecardresearch

Malayalam Top News Highlights: മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി വനിത ഡോക്ടര്‍

ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്ത് സീനിയര്‍ ഡോക്ടര്‍ മോശമായി പെരുമാറിയെന്നാണ് പരാതി

ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്ത് സീനിയര്‍ ഡോക്ടര്‍ മോശമായി പെരുമാറിയെന്നാണ് പരാതി

author-image
Amal Joy
New Update
Kochi|crime news

മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടര്‍| പ്രതീകാത്മക ചിത്രം

Malayalam Top News Highlights: കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടര്‍. 2019 ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്ത് സീനിയര്‍ ഡോക്ടര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. സീനിയര്‍ ഡോക്ടര്‍ ബലമായി മുഖത്ത് ചുംബിച്ചു എന്നും പരാതിയില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഇ മെയില്‍ വഴി വനിതാ ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷം പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.


Advertisment
  • 21:49 (IST) 01 Sep 2023
    ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി മാധവനെ നിയമിച്ചു

    ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായും നടൻ ആർ മാധവനെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) നിയമിച്ചു.

    മുൻ പ്രസിഡന്റ് ഡയറക്ടർ ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് മൂന്നിന് അവസാനിച്ച സാഹചര്യത്തിലാണ് നിയമനം.


  • 21:35 (IST) 01 Sep 2023
    കനത്ത മഴ: ഗവിയില്‍ മണ്ണിടിച്ചില്‍; മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു

    പത്തനംതിട്ടയുടെ മലയോര മേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായതായി റിപ്പോര്‍ട്ട്. വൈകുന്നേരം മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പത്തനംതിട്ട ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു.

    കനത്ത മഴ: ഗവിയില്‍ മണ്ണിടിച്ചില്‍; മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു


  • 20:22 (IST) 01 Sep 2023
    യുഡിഎഫിന് എളുപ്പമായിരിക്കില്ല, പുതുപ്പള്ളിയില്‍ മറ്റ് അവകാശവാദങ്ങളില്ല: എം വി ഗോവിന്ദന്‍

    പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. “ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല, യുഡിഎഫ് കരുതും പോലെ ഈസി വാക്ക്ഓവർ ആയിരിക്കില്ല,” എം വി ഗോവിന്ദന്‍ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടാണ് എം വി ഗോവിന്ദന്റെ പ്രതികരണം.

    “ഏകപക്ഷീയമായ വിജയം യുഡിഎഫിന് ഉണ്ടാവില്ല. പുതുപ്പള്ളിയിലെ വികസന വിഷയങ്ങൾ അടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയാകും. ഉമ്മൻചാണ്ടിയെ മാത്രം മുന്നിൽ നിർത്തിയാണ് യുഡിഎഫ് മത്സരിക്കുന്നത്. പുതുപ്പള്ളിയിൽ രാഷ്ട്രീയ മത്സരമാണ് നടക്കുന്നത്,” എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.


  • 19:28 (IST) 01 Sep 2023
    ലൂണ 25: ക്രാഷ് ലാന്‍ഡിങ്ങ് മൂലം ചന്ദ്രനില്‍ ഗര്‍ത്തം രൂപപ്പെട്ടു; ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ

    ബഹിരാകാശപേടകത്തിന്റെ ക്രാഷ് ലാന്‍ഡിങ് മൂലം ചന്ദ്രോപരിതലത്തില്‍ ഗര്‍ത്തം രൂപപ്പെട്ടതായി നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ). നാസയുടെ ലൂണാർ റിക്കണൈസൻസ് ഓർബിറ്റർ (എൽആർഒ) ബഹിരാകാശ പേടകമാണ് ഗര്‍ത്തം തിരിച്ചറിഞ്ഞത്.

    ലൂണ 25: ക്രാഷ് ലാന്‍ഡിങ്ങ് മൂലം ചന്ദ്രനില്‍ ഗര്‍ത്തം രൂപപ്പെട്ടു; ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ


  • 17:56 (IST) 01 Sep 2023
    ഇന്ത്യ മുന്നണി മുന്നോട്ട്; 14 അംഗ ഏകോപന സമിതിയെ രൂപീകരിച്ചു, സീറ്റ് വിഭജനം ഉടന്‍

    2024 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം സംബന്ധിച്ചുള്ള നിര്‍ണായക തീരുമാനങ്ങളിലേക്ക് കടന്ന് പ്രതിപക്ഷ ഐക്യമുന്നണിയായ ഇന്ത്യ. മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ 14 അംഗ ഏകോപന സമിതിയെ രൂപീകരിച്ചു.

    കെ സി വേണുഗോപാൽ (കോൺഗ്രസ്), ശരദ് പവാർ (എൻസിപി), എംകെ സ്റ്റാലിൻ (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന യുബിടി), തേജസ്വി യാദവ് (ആർജെഡി), അഭിഷേക് ബാനർജി (ടിഎംസി), രാഘവ് ഛദ്ദ (എഎപി), ജാവേദ് അലി ഖാൻ (എസ്പി), ലല്ലൻ സിംഗ് (ജെഡിയു), ഹേമന്ത് സോറൻ (ജെഎംഎം), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (എൻസി), മെഹബൂബ മുഫ്തി (പിഡിപി) എന്നിവരാണ് സമിതിയിലുള്ളത്. സിപിഎമ്മിന്റെ പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.


  • 17:06 (IST) 01 Sep 2023
    ശക്തമായ മഴ: മൂന്നുമുതല്‍ അഞ്ചുവരെ മഞ്ഞ അലര്‍ട്ട്

    വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

    01.09.2023 : ആലപ്പുഴ, കോട്ടയം, ഇടുക്കി

    02.09.2023 : ഇടുക്കി

    03.09.2023 : തിരുവനന്തപുരം

    04.09.2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

    05.09.2023 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ


  • 16:10 (IST) 01 Sep 2023
    പുലിക്കളിക്കായി ഒരുങ്ങി തൃശൂര്‍, മടകള്‍ സന്ദര്‍ശിച്ചും വരച്ചും മന്ത്രിയും സംഘവും

    പുലിക്കളിക്കായി തൃശൂരിലെ പുലിമടകള്‍ ഒരുങ്ങുന്നു. മത്സരത്തിന് മുന്നോടിയായി റവന്യു മന്ത്രി കെ രാജനും മുന്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറും പുലിമടകള്‍ സന്ദര്‍ശിച്ചു. പുലിക്കളിയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനുമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു.

    പുലിക്കളി സംഘങ്ങളുടെ എണ്ണം വർധിപ്പിക്കുക, കൂടുതൽ കലാകാരൻമാരെ പുലിക്കളിയിലേക്ക് ആകർഷിക്കുക, കൂടുതൽ വൈവിധ്യങ്ങൾ കൊണ്ടുവരുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കുക, അതിനെ കൂടുതൽ ജനകീയമാക്കി തൃശൂർ പൂരത്തിന് സമാനമായ ആഘോഷമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയെന്നും മന്ത്രി പറഞ്ഞു.


  • 13:58 (IST) 01 Sep 2023
    പ്രതികളെ ജയിലിൽ മർദിച്ചെന്ന പരാതി: ഹൈക്കോടതി റിപ്പോർട് തേടി

    താനൂർ സംഭവത്തിലെ പ്രതികളെ ജയിലിൽ മർദിച്ചെന്ന പരാതിയില്‍ ഹൈക്കോടതി സർക്കാരിൻ്റെ റിപ്പോർട് തേടി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമർപ്പിക്കണം. പ്രതികളിലൊരാളായ മൻസൂറിൻ്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നാല് പ്രതികളെ ജയിലിൽ പീഡിപ്പിച്ചെന്നും താമീർ ജഫ്രീയെ സ്റ്റേഷനിൽ വച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നും പ്രതികളെ കള്ളക്കേസിൽ

    കുടുക്കിയെന്നും ആരോപിച്ചാണ് ഹർജി. സംഭവത്തെക്കുറിച്ച് പ്രത്യേക

    സംഘം അന്വേഷിക്കണമെന്നും ജയിലിനു പുറത്തുള്ള മെഡിക്കൽ ടീം വൈദ്യ പരിശോധന നടത്തണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് ഹർജി പരിഗണിച്ചത്.


  • 13:30 (IST) 01 Sep 2023
    അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി അസ്ഫാഖ് ആലമിനെതിരേ കൊലപാതകം, പോക്‌സോ ഉള്‍പ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം അഡീഷണല്‍ പോക്‌സോ കോടതിയില്‍ വെള്ളിയാഴ്ചയാണ് കുറ്റപത്രം സമർപിച്ചത്.


  • 12:44 (IST) 01 Sep 2023
    കേരളത്തില്‍ അഞ്ചുദിവസം മഴ

    തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. 


  • 11:38 (IST) 01 Sep 2023
    മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടര്‍

    എറണാകുളം ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടര്‍. 2019 ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്ത് സീനിയര്‍ ഡോക്ടര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. സീനിയര്‍ ഡോക്ടര്‍ ബലമായി മുഖത്ത് ചുംബിച്ചു എന്നും പരാതിയില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ഇ മെയില്‍ വഴി വനിതാ ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷം പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.


Doctor Rape Cases Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: