scorecardresearch

Malayalam Top News Highlights: തിരുച്ചിറപ്പള്ളി - ഷാർജ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി

തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്

തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്

author-image
WebDesk
New Update
air india|air india express|

വിമാന സുരക്ഷാ പരിശോധനകളില്‍ വീഴ്ച; ഡിജിസിഎ നടപടി, എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് സുരക്ഷാ മേധാവിക്ക് സസ്‌പെന്‍ഷന്‍

Malayalam Top News Highlights: തിരുവനന്തപുരം: തിരുച്ചിറപ്പള്ളി- ഷാർജ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. സാങ്കേതിക പ്രശ്നങ്ങളാണ് അടിയന്തര ലാൻഡിങ്ങിന് കാരണം.

Advertisment

തിരുച്ചിറപ്പള്ളിയിൽനിന്നു ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ സമ്പൂർണ സുരക്ഷ ഒരുക്കിയിരുന്നു. വിമാനത്താവളത്തിൽ അഗ്നിശമന സേനയും ആംബുലൻസുകളും തയാറാക്കി നിർത്തിയിരുന്നു.

ട്രോളിങ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുന്നു. കടലിൽ പോകാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെമ്പാടും മത്സ്യത്തൊഴിലാളികൾ. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിച്ചു. ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുൻപുള്ള മാസങ്ങളിലും മത്സ്യലഭ്യത കുറവായിരുന്നു.

52 ദിവസത്തിനുശേഷമാണ് പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യബന്ധനത്തിനായി തയാറെടുക്കുന്നത്. ഇന്ന് അർദ്ധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിലെ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമണിയും.

Advertisment

റജിസ്ട്രേഷൻ, ലൈസൻസ് നടപടികളും എല്ലാം പൂർത്തീകരിച്ചാണ് ബോട്ടുകൾ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ട്രോളിങ് സമയത്തു സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും മറ്റും കാര്യക്ഷമമായി ലഭ്യമായില്ലെന്ന പരാതി ഉയരുന്നുണ്ട്.


  • 21:05 (IST) 31 Jul 2023
    ഹരിയാനയിലെ നുഹില്‍ ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; ഒരു മരണം, അഞ്ച് പേര്‍ക്ക് പരുക്ക്

    ഹരിയാനയിലെ നുഹില്‍ ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിരോഛിച്ചു. ഇന്ന് വൈകുന്നേരം വരെ ”ഒരു ക്ഷേത്രത്തില്‍ 3,000-4,000 പേരെ ബന്ദികളാക്കിയിരിക്കുന്നു” എന്ന് അവകാശപ്പെട്ട് സംസ്ഥാന ആഭ്യന്തരമന്ത്രി കേന്ദ്രത്തില്‍ നിന്ന് അധിക സേനയെ തേടി. Readmore


  • 18:17 (IST) 31 Jul 2023
    സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; ബില്‍ പാസാക്കി

    സിനിമറ്റോഗ്രാഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. ഭേദഗതി നിലവില്‍ വരുന്നതോടെ  സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചലച്ചിത്രങ്ങള്‍ തിയറ്ററുകളില്‍ നിന്നു പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടാകും. 


  • 16:37 (IST) 31 Jul 2023
    നഷ്ടമായത് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവിനെയെന്ന്: മുഖ്യമന്ത്രി

    കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ്  വക്കം പുരുഷോത്തമന്റെ  നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച  വക്കം പുരുഷോത്തമൻ  സ്പീക്കർ പദവിയിലും  ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ  നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നു.   വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തൻ്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും  അദ്ദേഹം  അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു.  വിവാദങ്ങൾ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു. വക്കം പുരുഷോത്തമന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന  കുടുംബാംഗങ്ങളെയും കോൺഗ്രസ്സ് പാർട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി   അനുശോചനം അറിയിച്ചു.


  • 16:37 (IST) 31 Jul 2023
    നഷ്ടമായത് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവിനെയെന്ന്: മുഖ്യമന്ത്രി

    കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ്  വക്കം പുരുഷോത്തമന്റെ  നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച  വക്കം പുരുഷോത്തമൻ  സ്പീക്കർ പദവിയിലും  ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ  നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നു.   വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തൻ്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും  അദ്ദേഹം  അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു.  വിവാദങ്ങൾ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു.
    വക്കം പുരുഷോത്തമന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന  കുടുംബാംഗങ്ങളെയും കോൺഗ്രസ്സ് പാർട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി   അനുശോചനം അറിയിച്ചു.


  • 16:35 (IST) 31 Jul 2023
    നഷ്ടമായത് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവിനെയെന്ന്: മുഖ്യമന്ത്രി

    കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ്  വക്കം പുരുഷോത്തമന്റെ  നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച  വക്കം പുരുഷോത്തമൻ  സ്പീക്കർ പദവിയിലും  ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ  നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നു.   വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തൻ്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും  അദ്ദേഹം  അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു.  വിവാദങ്ങൾ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു. വക്കം പുരുഷോത്തമന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന  കുടുംബാംഗങ്ങളെയും കോൺഗ്രസ്സ് പാർട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി   അനുശോചനം അറിയിച്ചു.


  • 15:19 (IST) 31 Jul 2023
    മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

    മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു.

    അഞ്ചു തവണ ആറ്റിങ്ങലിൽനിന്ന് നിയമസഭാംഗമായിട്ടുണ്ട്. മൂന്നു തവണ മന്ത്രിയായി. കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ സ്ഥാനം വഹിച്ച റെക്കോർഡ് വക്കത്തിന്റെ പേരിലാണ്. രണ്ടു തവണ ആലപ്പുഴയിൽനിന്ന് ലോക്സഭാംഗമായിട്ടുണ്ട്. Readmore


  • 14:00 (IST) 31 Jul 2023
    2019 മുതൽ 2021 വരെ: രാജ്യത്തുനിന്നു കാണാതായത് 13 ലക്ഷത്തിലധികം പെൺകുട്ടികളും സ്ത്രീകളും

    ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ രാജ്യത്ത് നിന്നു കാണാതായത് 13 ലക്ഷത്തോളം സ്ത്രീകളെയും കുട്ടികളെയും. 2019 നും 2021 നും ഇടയിൽ 13.13 ലക്ഷം പേരെയാണ് കാണാതായത്. മധ്യപ്രദേശിൽ മാത്രം ഈ കണക്ക് രണ്ട് ലക്ഷത്തോളം വരും. പശ്ചിമ ബംഗാളും തൊട്ടുപിന്നാലെയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. Read more


  • 13:59 (IST) 31 Jul 2023
    പ്രിയ വർഗീസിന്റെ നിയമനം: അന്തിമ തീരുമാനം വരുംവരെ തൽസ്ഥാനത്ത് തുടരാമെന്ന് സുപ്രീം കോടതി

    ന്യൂഡൽഹി: പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തൽക്കാലം തുടരാമെന്ന് സുപ്രീം കോടതി. പ്രിയയുടെ നിയമനം സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും. അന്തിമ തീരുമാനം വരുംവരെ തൽസ്ഥാനത്ത് തുടരാമെന്നും കോടതി അറിയിച്ചു. ഹൈക്കോടതി വിധിയിൽ ചില പിഴവുകളുണ്ടെന്നും കോടതി വാക്കാൽ സംശയം പ്രകടിപ്പിച്ചു. Read more


  • 12:33 (IST) 31 Jul 2023
    കേരളത്തിന്റെ കൂടി മകൾ, പ്രതിക്ക് വധശിക്ഷ കിട്ടണം: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്

    ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് പിതാവ്. ”പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ആഗ്രഹം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. തന്റെ മകൾ ഇപ്പോൾ കേരളത്തിന്റെ മകൾ കൂടിയാണ്,” പിതാവ് പറഞ്ഞു. Readmore


Trolling Ban News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: