/indian-express-malayalam/media/media_files/uploads/2023/07/Screenshot.jpg)
ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണ് നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി
Malayalam Top News Highlights:തിരുവനന്തപുരം: പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണ് നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ബന്ധു കൂടിയായ പള്ളിക്കല്‍ അന്‍സല്‍ഖാന്റെ (22) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലില്‍ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ 16നായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. ഇരുവരും പള്ളിക്കലിലെ ബന്ധുവായ അന്‍സല്‍ ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. കൊല്ലം ഇളമാട് പഞ്ചായത്തില്‍ നിന്നു വിവാഹം റജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണു ദമ്പതികള്‍ ഇന്നലെ ഉച്ചയ്ക്ക് ബന്ധുവീട്ടിലെത്തിയത്. ഉച്ചഭക്ഷണത്തിനുശേഷം ഇവര്‍ രണ്ട് ബൈക്കുകളിലായി പള്ളിക്കല്‍ പുഴയോരത്ത് എത്തി. തുടര്‍ന്ന് അവിടെ സെല്‍ഫിയെടുക്കുകയും വെള്ളത്തില്‍ ഇറങ്ങുകയും ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.
- 21:16 (IST) 30 Jul 2023മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
സംസ്ഥാനത്തെ നടുക്കിയ ആലുവയിലെ 5 വയസ്സുക്കാരിയുടെ നിഷ്ഠുരമായ കൊലപാതകത്തിൽ മുഖ്യമന്ത്രി പ്രതിക്കരിക്കാത്തത് ആശ്ചര്യജനകമാണ്, ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി നിർവ്വഹിക്കുന്ന മുഖ്യമന്ത്രി ഒരു പിഞ്ചുബാലികക്ക് നേരെയുണ്ടായ ക്രൂരമായ ചെയ്തിക്കെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് ?ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും നൽകി സംഭവത്തെ അപലപിക്കാൻ തയ്യാറാകത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
- 20:09 (IST) 30 Jul 2023പാക്കിസ്ഥാനില്‍ പാര്‍ട്ടി യോഗത്തിനിടെ സ്ഫോടനം; 35 മരണം, 80 പേര്‍ക്ക് ഗുരുതര പരുക്ക്
പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയില്‍ വച്ച് നടന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗത്തിനിടെ ബോംബ് സ്ഫോടനം. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയിലായിരുന്നു സംഭവം.
സ്ഫോടനത്തില്‍ 35 പേര്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം. എണ്‍പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
- 19:30 (IST) 30 Jul 2023അതിഥി തൊഴിലാളികളുടെ റജിസ്ട്രേഷന്‍ നിർബന്ധമാക്കുന്ന നിയമം കൊണ്ടു വരാന്‍ സര്‍ക്കാര്‍
അതിഥി തൊഴിലാളികളുടെ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം കേരളത്തിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം1979-നെ ആണ് ഇക്കാര്യത്തിൽ ആശ്രയിക്കുന്നത്.
“സംസ്ഥാനത്ത് എത്തുന്ന ഏതൊരു അതിഥി തൊഴിലാളിയും രജിസ്റ്റർ ചെയ്യപ്പെടണം. അതിനു ആവശ്യമായ സംവിധാനം തൊഴിൽ വകുപ്പ് ഒരുക്കും. ആവാസ് ഇൻഷൂറൻസ് കാർഡ് അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 5 ലക്ഷത്തിൽ പരം അതിഥി തൊഴിലാളികൾ ഇതിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്തി റജിസ്റ്റർ ചെയ്യിക്കാനുള്ള നടപടികൾ തൊഴിൽ വകുപ്പ് കൈക്കൊള്ളും,” മന്ത്രി അറിയിച്ചു.
- 17:56 (IST) 30 Jul 2023പൊലീസ് തലപ്പത്ത് മാറ്റം; ടി കെ വിനോദ് കുമാര്‍ വിജിലന്‍സ് മേധാവി, മനോജ് എബ്രഹാം ഇന്റലിജന്‍സില്‍
കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്ന ടി കെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായാണ് പുതിയ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി. ഇതിനു പുറമെ മനോജ് എബ്രഹാമിനെയും ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു.
- 16:39 (IST) 30 Jul 2023മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന്( ജൂലൈ 30) വടക്കൻ കർണാടക തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
- 15:47 (IST) 30 Jul 2023മണിപ്പൂര്‍ വിഷയം പരിഹരിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ പരാജയം: പ്രതിപക്ഷ പ്രതിനിധി സംഘം
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം. മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലാണ് വിമര്‍ശനം.
ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റ് ഇന്‍ക്ല്യൂസിവ് അലയന്‍സിന്റെ (ഇന്ത്യ) ഭാഗമായ 21 എംപിമാരാണ് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെയെ സന്ദര്‍ശിച്ചത്. മാസങ്ങളായി സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷങ്ങളുടേയും ദുരിതാശ്വാസ ക്യാമ്പുകളിലേയും അവസ്ഥ ഗവര്‍ണറെ ധരിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച.
- 15:08 (IST) 30 Jul 2023കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു
വർക്കല പാപനാശം ഏണിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സംഭവം
- 13:22 (IST) 30 Jul 2023അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി റിമാന്‍ഡില്‍, അന്വേഷണസംഘം ബിഹാറിലേക്ക്
ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖ് ആലം റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും Readmore
- 12:35 (IST) 30 Jul 2023സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പാനൂരില്‍ വെച്ചാണ് അപകടം നടന്നത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു.
- 11:58 (IST) 30 Jul 2023ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണ് നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി.
പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണ് നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട് പച്ചയില്‍ വീട്ടില്‍ നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ബന്ധു കൂടിയായ പള്ളിക്കല്‍ അന്‍സല്‍ഖാന്റെ (22) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലില്‍ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.