scorecardresearch

Malayalam Top News Highlights: ഡോക്ടറുടെ മര്‍ദനം; നടപടിയെടുക്കാത്തതില്‍ തൃശൂരില്‍ നാളെയും നഴ്‌സുമാരുടെ പണിമുടക്ക്

ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചക്കിടെ ഡോക്ടര്‍ നഴ്‌സുമാരെ മര്‍ദിച്ചെന്നാണ് പരാതി

ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചക്കിടെ ഡോക്ടര്‍ നഴ്‌സുമാരെ മര്‍ദിച്ചെന്നാണ് പരാതി

author-image
Amal Joy
New Update
nurse|nurse job| ie malayalam

ഡോക്ടര്‍ മര്‍ദിച്ചു; തൃശൂരില്‍ നഴ്‌സുമാരുടെ പണിമുടക്ക്

Malayalam Top News Highlights: തൃശൂര്‍: നൈല്‍ ആശുപത്രിയിലെ നാലു നഴ്സുമാരെ ഉടമയായ ഡോക്ടര്‍ അലോക് മര്‍ദിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ നാളെയും പണിമുടക്കും. ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചക്കിടെ ഡോക്ടര്‍ നഴ്‌സുമാരെ മര്‍ദിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സമരം നടത്തിയതിനെ തുടര്‍ന്ന് ഏഴ് നഴ്‌സുമാരെ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ഇതിനിടയിലാണ് സംഭവം. കൈപ്പറമ്പ് നൈല്‍ ആശുപത്രി എം.ഡി ഡോ. അലോക് മര്‍ദിച്ചെന്നാണ് നഴ്‌സുമാരുടെ പരാതി. ഗര്‍ഭിണിയായ നഴ്‌സിനടക്കം മര്‍ദ്ദനമേറ്റെന്ന് നഴ്‌സുമാര്‍ പറയുന്നു. പരിക്കേറ്റ നഴ്‌സുമാര്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.


Advertisment
  • 21:44 (IST) 28 Jul 2023
    ദേശിയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്: പ്രത്യേക യോഗം വിളിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്

    പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി വരാനിരിക്കുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്റെ പാനലിനെ നാമനിർദ്ദേശം ചെയ്യുന്നതിനായി പ്രത്യേകയോഗം വിളിച്ച് സ്ഥാനമൊഴിയുന്ന ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്.

    ബ്രിജ് ഭൂഷണും മകൻ കരണിനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെങ്കിലും ബിഹാറില്‍ നിന്നുള്ള പ്രതിനിധിയായ മരുമകൻ വിശാൽ സിങ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

    ദേശിയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്: പ്രത്യേക യോഗം വിളിച്ച് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്


  • 20:39 (IST) 28 Jul 2023
    എയര്‍ ഇന്ത്യ എക്സ്പ്രസ് ബ്രാന്‍ഡില്‍ വിമാന സര്‍വീസ് നടത്താന്‍ എയര്‍ ഏഷ്യ ഇന്ത്യക്ക് അനുമതി

    കൊച്ചി: എയര്‍ ഇന്ത്യയുടെ സബ്സിഡിയറിയായ എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ബ്രാന്‍ഡില്‍ വിമാന സര്‍വീസ് നടത്താന്‍ റഗുലേറ്ററി സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസിനും എയര്‍ ഏഷ്യ ഇന്ത്യയുടെയും നിയമപരമായ ലയനത്തിനു മുന്നോടിയായി വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന പൊതു ബ്രാന്‍ഡില്‍ നടത്താന്‍ ഈ അംഗീകാരം അനുമതി നല്‍കും. ഇരു എയര്‍ലൈനുകളുടെയും സേവനങ്ങള്‍ തുടങ്ങിയവ ഒരുമിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സംയോജന നീക്കങ്ങള്‍ വേഗത്തിലാക്കുന്നതാണ് ഈ നടപടി.


  • 19:33 (IST) 28 Jul 2023
    ഡോക്ടറുടെ മര്‍ദനം; നടപടിയെടുക്കാത്തതില്‍ തൃശൂരില്‍ നാളെയും നഴ്‌സുമാരുടെ പണിമുടക്ക്

    നൈല്‍ ആശുപത്രിയിലെ നാലു നഴ്സുമാരെ ഉടമയായ ഡോക്ടര്‍ അലോക് മര്‍ദിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ നാളെയും പണിമുടക്കും. ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചക്കിടെ ഡോക്ടര്‍ നഴ്‌സുമാരെ മര്‍ദിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സമരം നടത്തിയതിനെ തുടര്‍ന്ന് ഏഴ് നഴ്‌സുമാരെ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ഇതിനിടയിലാണ് സംഭവം. കൈപ്പറമ്പ് നൈല്‍ ആശുപത്രി എം.ഡി ഡോ. അലോക് മര്‍ദിച്ചെന്നാണ് നഴ്‌സുമാരുടെ പരാതി. ഗര്‍ഭിണിയായ നഴ്‌സിനടക്കം മര്‍ദ്ദനമേറ്റെന്ന് നഴ്‌സുമാര്‍ പറയുന്നു. പരിക്കേറ്റ നഴ്‌സുമാര്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.


  • 18:39 (IST) 28 Jul 2023
    ‘ഇന്ത്യ’യുടെ പ്രതിനിധി സംഘം മണിപ്പൂരിലേക്ക്; 16 പാര്‍ട്ടികളുടെ നേതാക്കള്‍ സംഘര്‍ഷഭൂമി സന്ദര്‍ശിക്കും

    മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന് പിന്നാലെ അടുത്ത ഘട്ട നടപടിയുമായി പ്രതിപക്ഷ പാര്‍ട്ടിയുടെ സംയുക്ത സഖ്യമായ ‘ഇന്ത്യ’. വിഷയം സജീവമാക്കുന്നതിനും അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനുമായി പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധി സംഘം നാളെ മണിപ്പൂരിലേക്ക് പോകും.

    മേയ് മാസം മുതല്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സംസ്ഥാനത്തേക്ക് 16 പ്രതിപക്ഷ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളാണ് പോകുന്നത്.


  • 17:32 (IST) 28 Jul 2023
    കോട്ടയത്ത് 15 വയസുകാരിയെ പീഡിപ്പിച്ച ജോത്സ്യന്‍ അറസ്റ്റില്‍

    15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ ജോത്സ്യന്‍ പിടിയില്‍. ജോത്സ്യനും വിമുക്ത ഭടനുമായ വൈക്കം ടി വി പുരം സ്വദേശി കൈമുറി സുദര്‍ശനനാണ് അറസ്റ്റിലായത്. അസുഖബാധിതനായ പെണ്‍കുട്ടിയുടെ പിതാവിനെ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടിയായിരുന്നു പീഡിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

    2022 നവംബര്‍ 22-നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. വിവരം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മൊഴിയില്‍ വ്യക്തമാക്കുന്നു.


  • 16:48 (IST) 28 Jul 2023
    കര്‍ണാടക ഗവര്‍ണറെ വിമാനത്തില്‍ കയറ്റാതെ ഏയര്‍ ഏഷ്യ; പ്രോട്ടോക്കോള്‍ ലംഘനമെന്ന് രാജ്ഭവന്‍

    15 മിനുറ്റ് മുന്‍പ് എയർപോർട്ടിൽ എത്തിയിട്ടും ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ കയറാൻ കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിനെ അനുവദിക്കാത്തതിൽ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാരോപിച്ച് ഓഫീസ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, എയർ ഏഷ്യ എന്നിവർക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്തെഴുതി രാജ്ഭവന്‍.

    സംഭവം ഗവർണർക്ക് നാണക്കേടുണ്ടാക്കിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് ഉച്ചയ്ക്ക് 2.05-നുള്ള എയർ ഏഷ്യ വിമാനത്തിലായിരുന്നു ഗെലോട്ടിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. ഉച്ചയ്ക്ക് 1.50-ന് വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലെത്തിയ ഗവർണർ വിശ്രമമുറിയിൽ കുറച്ച് സമയം ചെലവഴിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.


  • 15:55 (IST) 28 Jul 2023
    കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ല; വിശദീകരണവുമായി മന്ത്രി ബിന്ദു

    സര്‍ക്കാര്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പില്‍ നിയമനത്തില്‍ ഇടപെട്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നിയമനത്തില്‍ അന്തിമ പട്ടിക തയാറായിട്ടില്ലെന്നും കോടതി വിധികള്‍ പരിശോധിച്ച് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


  • 14:52 (IST) 28 Jul 2023
    ഭീമ കൊറേഗാവ് കേസ്: വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും ജാമ്യം

    ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) ചുമത്തപ്പെട്ട വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇരുവരും അഞ്ച് വര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇരുവര്‍ക്കുമെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളല്ലെന്ന് സുപ്രീം കോടതി പറഞ്ഞയാലി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. Readmore


  • 14:06 (IST) 28 Jul 2023
    നവജാത ശിശുവിന്റെ മരണം കൊലപാതകം: അമ്മ അറസ്റ്റില്‍

    അഞ്ചുതെങ്ങില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജൂലി(40)യെ പോലീസ് അറസ്റ്റ് ചെയ്തു. പരിഹാസം സഹിക്കാനാവാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ജൂലിയുടെ പ്രാഥമിക മൊഴി.


  • 14:05 (IST) 28 Jul 2023
    നവജാത ശിശുവിന്റെ മരണം കൊലപാതകം: അമ്മ അറസ്റ്റില്‍

    അഞ്ചുതെങ്ങില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജൂലി(40)യെ പോലീസ് അറസ്റ്റ് ചെയ്തു. പരിഹാസം സഹിക്കാനാവാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ജൂലിയുടെ പ്രാഥമിക മൊഴി.


  • 13:18 (IST) 28 Jul 2023
    നൗഷാദ് കൊല്ലപ്പെട്ടിട്ടില്ല; തൊടുപുഴയില്‍നിന്ന് കണ്ടെത്തി, കുഴപ്പിച്ചത് അഫ്‌സാനയുടെ മൊഴി

    ഒന്നരവര്‍ഷം മുമ്പ് കാണാതായ പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിനെ കണ്ടെത്തി പൊലീസ്. തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ നിന്നാണ് നൗഷാദിനെ കണ്ടെത്തുന്നത്. ഭാര്യ അഫ്സാന മൊഴിയുടെ അടിസ്ഥാനത്തില്‍ നൗഷാദ് കൊല്ലപ്പെട്ടെന്ന നിഗമനത്തിലെത്തിയ പൊലീസ് ഇയാളുടെ ശരീരം വീണ്ടെടുക്കാന്‍ അടൂരില്‍ സ്ഥലം കുഴിച്ചടക്കമുള്ള പിശോധന പൊലീസ് നടത്തിയിരുന്നു. നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനല്‍കിയിരുന്നു. Readmore


  • 12:20 (IST) 28 Jul 2023
    കോച്ച് പ്രൊഡക്ഷന്‍ പ്രോഗ്രാം: 8,000 വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മ്മിക്കാന്‍ റെയില്‍വേ പദ്ധതി

    അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ 8,000 വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഒരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍സെറ്റിന് സാധാരണയായി 16 കോച്ചുകളാണുള്ളത്. ആവശ്യാനുസരണം റൂട്ടുകളില്‍ എട്ട് കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

    ഈ വര്‍ഷം റെയില്‍വേ മന്ത്രാലയം അംഗീകരിച്ച കോച്ച് പ്രൊഡക്ഷന്‍ പ്രോഗ്രാം അനുസരിച്ച്, ആസൂത്രണം ചെയ്ത 8,000 കോച്ചുകളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സ്വന്തം വ്യവസായത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കും. 16 കോച്ചുകളുള്ള ഒരു ട്രെയിന്‍സെറ്റിന് സാധാരണ നിലയില്‍ 130 കോടി രൂപ ചെലവ് വരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു Readmore


  • 11:37 (IST) 28 Jul 2023
    സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്.

    സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്‌ക്ക് സാധ്യതയില്ലെങ്കിലും നേരിയ മഴ തുടരും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


  • 11:08 (IST) 28 Jul 2023
    ഡോക്ടര്‍ മര്‍ദിച്ചു; തൃശൂരില്‍ നഴ്‌സുമാരുടെ പണിമുടക്ക്

    നൈല്‍ ആശുപത്രിയിലെ നാലു നഴ്സുമാരെ ഉടമയായ ഡോക്ടര്‍ മര്‍ദിച്ചെന്ന രാതിയില്‍ തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും. ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചക്കിടെ ഡോക്ടര്‍ നഴ്‌സുമാരെ മര്‍ദിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സമരം നടത്തിയതിനെ തുടര്‍ന്ന് ഏഴ് നഴ്‌സുമാരെ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ഇതിനിടയിലാണ് സംഭവം. കൈപ്പറമ്പ് നൈല്‍ ആശുപത്രി എം.ഡി ഡോ. അലോക് മര്‍ദിച്ചെന്നാണ് നഴ്‌സുമാരുടെ പരാതി. ഗര്‍ഭിണിയായ നഴ്‌സിനടക്കം മര്‍ദ്ദനമേറ്റെന്ന് നഴ്‌സുമാര്‍ പറയുന്നു. പരിക്കേറ്റ നഴ്‌സുമാര്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.


Kerala Nurses

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: